ഇനി കുറ്റബോധമില്ലാതെ ചിയേഴ്സ് പറയാം ....... മിതമായ അളവിൽ ആല്‍ക്കഹോളിന്റെ അംശം കുറഞ്ഞ ബിയർ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പഠന റിപ്പോർട്ടുകൾ
ബിയർ കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന നല്ല വശങ്ങളെകുറിച്ചതാണ് ഇന്ന് ഹോം & ലൈഫ് നിങ്ങളുമായി പങ്കു വെക്കുന്നത് . എന്നുവെച്ച് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ഈ പരിപാടി എന്നൊന്നും കരുതരുത്. അമിതമായ മദ്യപാനം ഒരിക്കലും നല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ മിതമായ അളവിൽ ആല്‍ക്കഹോളിന്റെ അംശം കുറഞ്ഞ ബിയർ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ഇവ എന്തെല്ലാമാണെന്ന് നോക്കാം .
വേനൽക്കാലത്ത് വൈകുന്നേരം കുറച്ച് ബിയർ കഴിക്കണമെന്നുള്ളവർക്ക് കുറ്റബോധമില്ലാതെ ചിയേഴ്സ് പറയാം
1) ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
പ്രതിദിനം ഒരു പൈന്റ് ബിയര്‍ കഴിക്കുന്നവരില്‍ 31 ശതമാനം ഹൃദ്രോഗസാധ്യത കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. . ഫിനോല്‍സ് എന്ന ബിയറില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റാണ് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നത്. ഇറ്റലിയിലെ ഫോണ്‍ഡ്‌സിയോണ്‍ ഡി റിക്കേര ഇ ക്യുറ എന്ന സംഘടന 2 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം പറയുന്നത് . ഡാര്‍ക്ക് ബിയറിന്‍റെ നിയന്ത്രിതമായ ഉപയോഗം ഹൃദയധമനികളിലെ തകരാറുകള്‍ 24.7 ശതമാനം കുറയ്ക്കും എന്നും പറയുന്നു .
2) അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുന്നു
മിതമായ നിരക്കില്‍ ബിയര്‍ കഴിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ്,ഡയമെന്‍ഷ്യ അടക്കമുള്ള മറവിരോഗങ്ങള്‍ ബാധിക്കുന്നത് 23 ശതമാനം കുറയുന്നതായി ലയോള സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ബിയറിലെ സിലിക്കണ്‍ ഘടകമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് പഠനത്തില്‍ വ്യക്തമായത്.
3 വൃക്കയിലെ കല്ലുകളേ നീക്കുന്നു
- 2011ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന പഠനമാണ് ഇക്കാര്യം കണ്ടെത്തിയത്. . മിതമായ ബിയര്‍ ഉപയോഗം വൃക്കകളില്‍ കല്ലുണ്ടാകുന്നതിനെ 40 ശതമാനം വരെ തടയുന്നതായി ഫിന്‍ലാന്‍ഡില്‍ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ബിയറിലെ ജലാംശം (93 ശതമാനം) ആണ് ശരീരത്തിലെ അപകടകരമായ വിഷാംശങ്ങളെ പിന്തള്ളി വൃക്കയ്ക്ക് ശരിയായ രീതിയില്‍ പ്രവൃത്തിക്കാന്‍ സഹായിക്കുന്നത്.
4 )പ്രമേഹ സാധ്യത കുറക്കുന്നു
38,000 പുരുഷന്‍മാരില്‍ നടത്തിയ പഠനത്തിലാണ് ബിയര്‍ കുടിക്കുന്നതുകൊണ്ട് ടൈപ്പ് രണ്ട് പ്രമേഹം ബാധിക്കാനുള്ള സാധ്യത 25 ശതമാനം കുറയുന്നതായി കണ്ടെത്തിയത്. ബിയറിലെ ആല്‍ക്കഹോള്‍ ഇന്‍സുലിന്‍ സംവേദനക്ഷമതയെ വര്‍ധിപ്പിക്കുന്നതിനാലാണിത്
5) സ്‌ട്രോക്കിനെതിരെ പ്രതിരോധം മിതമായ രീതിയില്‍ ബിയര്‍ ഉപയോഗിക്കുന്നവരില്‍ മറ്റുളളവരെ അപേക്ഷിച്ച് 50 ശതമാനം വരെ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയുന്നതായി അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ദിവസവും ബിയര്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ രക്തം കെട്ടി നില്‍ക്കുന്നത് തടയുന്നതായി കണ്ടെത്തിയിരുന്നു.
6) ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു സാന്തോഹുമോല്‍ എന്ന ആന്റിഓക്‌സിഡന്റ് ബിയറിലെ പ്രധാനപ്പെട്ട ഘടകമാണ്. ശരീരത്തിലെ ക്യാന്‍സര്‍ സൃഷ്ടിക്കുന്ന എന്‍സൈമുകളെ ഫലപ്രദമായി തടയാന്‍ എന്‍സൈമുകള്‍ക്ക് കഴിയുമെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പുരുഷന്‍മാരിലുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ മിതമായ ബിയര്‍ ഉപയോഗം സഹായിക്കുമെന്നും ഒരു പഠനത്തില്‍ വ്യക്തമായിരുന്നു.
7 )കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുന്നു- കൊളസ്‌ട്രോള്‍ നിരക്ക് കുറയ്്ക്കുന്നതിലും ബിയര്‍ ഉപയോഗത്തിന് പങ്കുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ബീറ്റ ഗ്ലൂക്കാന്‍സ് എന്ന ഫൈബറാണ് കൊളസ്‌ട്രോള്‍ നിരക്ക് കുറക്കാന്‍ സഹായിക്കുന്നത്.
8) രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ബിയര്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് കണ്ടെത്തിയത്. 25-40 പ്രായപരിധിയിലുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മിതമായി ബിയര്‍ ഉപയോഗിക്കുന്ന ഇവരില്‍ മറ്റുള്ളവരേക്കാള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് പഠനത്തില്‍ വ്യക്തമായി.
9 )അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുന്നു
ബിയറിലെ സിലിക്കണ്‍ എല്ലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അസ്ഥി സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാകാനും ബിയര്‍ കഴിക്കുന്നത് ഉപകരിക്കും.
10) താരനെതിരെ ഫലപ്രദം ബിയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബിയര്‍ ഉപയോഗിച്ച് തല കഴുകിയാല്‍ താരനില്ലാതെ മുടി സംരക്ഷിക്കാം.
ബിയര്‍ നിയന്ത്രിതമായ അളവില്‍ കഴിച്ചാല്‍ ദീര്‍ഘായുസ് ഉണ്ടാകും എന്നും പഠനങ്ങൾ പറയുന്നു. ഇതെല്ലം മിതമായ നിലയിലുള്ള മദ്യ ഉപയോഗം മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് കുടിക്കാനുള്ള ഒരു പ്രേരണയോ, മദ്യം ഉപയോഗിക്കാത്തവര്‍ക്കും, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ഒരു പ്രോത്സാഹനമോ അല്ല.
അമിതമായ മദ്യപാനം ഒരു തരത്തിലും ഗുണകരമല്ല എന്ന് കൂടി ഇവിടെ ഓർമ്മപ്പെടുത്തുന്നു
https://www.facebook.com/Malayalivartha