രാത്രി സ്ഥിരമായി ചോറ് കഴിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ സൂക്ഷിക്കുക
ചോറ് മലയാളികളുടെ ഭക്ഷണശീലത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് . പലപ്പോഴും ഉച്ചക്കും രാത്രിയും ചോറ് കഴിക്കുന്നവരാണ് നമ്മളിൽ അധികം പേരും. പണ്ടൊക്കെ രാവിലെ കഞ്ഞിയും മലയാളിയുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെട്ടിരുന്നു. പക്ഷെ എന്നൊക്കെയുള്ള ശാരീരിക അദ്ധ്വാനം ഇന്നത്തെ ആൾക്കാർക്കില്ല. അത് കൊണ്ട് തന്നെ മൂന്നു നേരം ചോറുണ്ണുന്നത് അനാരോഗ്യത്തിന് കാരണമാകുകയും ചെയ്യും .
രാത്രിയില്‍ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രി സമയങ്ങളില്‍ ഊര്‍ജ്ജം ധാരാളമടങ്ങിയ ഭക്ഷണമാണ് പൊതുവേ നമ്മള്‍ കഴിക്കേണ്ടത്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ചപ്പാത്തി.
ഒരു നേരം ചോറുണ്ടില്ലെങ്കിൽ പട്ടിണിയായിപോയത് പോലെയാണ് മിക്കവാറും എല്ലാവരും പറയാറുള്ളത് ..എന്നാൽ ചോറ് ആരോഗ്യത്തിനു അത്ര നല്ലതല്ല എന്ന യാഥാർഥ്യം പലരും അത്ര ഗൗനിക്കാറില്ല ..
പ്രമേഹമുള്ളവര്‍ പ്രത്യേകിച്ചും രാത്രിയില്‍ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്. രാത്രിയില്‍ കഴിക്കാന്‍ പറ്റിയ ഒരു ആഹാരമാണ് ചപ്പാത്തി. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചപ്പാത്തി.
ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് നല്ലതല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമായ രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.
തവിടോടുകൂടിയ അരികൊണ്ടുണ്ടാക്കിയ ചോറ് പക്ഷെ നല്ലതാണ് . തവിടിൽ നാരും ധാരാളം പോഷകങ്ങളുമുണ്ട്. . ചോറിന്റെ അളവു കുറച്ച് കൂടുതൽ പച്ചക്കറികളും പയറുവർഗങ്ങളും മത്സ്യം, മുട്ട, പഴവർഗങ്ങൾ എന്നിവ ചേർത്ത് ഉപയോഗിക്കണം.
മധുരപലഹാരങ്ങളും എണ്ണ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളും പ്രത്യേകിച്ചും വറുത്ത ഇറച്ചി, പലഹാരങ്ങൾ എന്നിവ പരമാവധി കുറക്കണം
"
https://www.facebook.com/Malayalivartha