ഉപ്പും മധുരവും ചേർത്ത അല്‍പം നാരങ്ങാ വെള്ളം-ആയുസ്സിന്റെ മരുന്ന്
വേനൽക്കാലത്ത് പൊതുവെ ക്ഷീണം അധികമായി തോന്നുന്നത് സാധാരണയാണ്. ശരീരത്തിന് നിര്‍ജ്ജലീകരണം ഉണ്ടായാൽ അത് ചിലപ്പോൾ മരണത്തിലേക്ക് തന്നെ വഴിവെച്ചേക്കാം. അത് കൊണ്ട് വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
വേനൽക്കാലത്ത് മാത്രമല്ല വയറിളക്കം, ഛര്‍ദ്ദി എന്നിവയുള്ളപ്പോഴും നിർജ്ജലീകരണം സംഭവിക്കാം. ഇത്തരം അവസ്ഥകളിൽ ഉപ്പും മധുരവും ചേർത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് അമൃതിനു സമമാണെന്നാണ് പറയുന്നത് . ഇത് ശരീരത്തിന് നഷ്ടപ്പെട്ട ലവണങ്ങള്‍ നിലനിര്‍ത്തുകയും ജലം ആഗിരണം ചെയ്യുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും .
വേനൽ ചൂടിന്റെ ആധിക്യം മൂലം ഉണ്ടായ നിര്ജ്ജലീകരണത്തിനും ഛര്‍ദ്ദിപോലുള്ള അസുഖങ്ങൾ കരണമായുള്ള ക്ഷീണത്തിനും ഈ പാനീയം ഉത്തമ പരിഹാരമാണ്. ഇനി പെട്ടെന്ന് നാരങ്ങ ഇല്ലാത്ത സാഹചര്യത്തിൽ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തിലേക്ക് ആറ് ടീസ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി ഉപയോഗിക്കാവുന്നതാണ്
തണുത്ത വെള്ളം ഒഴിവാക്കി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്തു കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും. നാരങ്ങയിലെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും കരളിനു സംരക്ഷണം നല്കുന്നു.
നാരങ്ങായില്‍ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കാനും ഇതു സഹായിക്കും.
ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും.
സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു. ശരീരത്തിലെ അമ്ലാവസ്ഥയാണ് പ്രധാന രോഗകാരണം. നാരങ്ങ വെള്ളം എന്നും കുടിക്കുമ്പോള്‍ അത് സന്ധികളിലെ യൂറിക് ആസിഡ് നീക്കി അവിടെ ഇന്‍ഫ്‌ലമെഷന്‍ വരുന്നത് തടയുന്നു.
നാരങ്ങവെള്ളം പൊട്ടാസ്സിയത്തിന്റെ പ്രധാന സ്രോതസ്സാണ്. പൊട്ടാസിയം ആരോഗ്യത്തിനു അത്യന്തപേക്ഷിതവും തലച്ചോറിന്റെയും നാഡികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതും ആകുന്നു.
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ് ചര്‍മത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഈ ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും.
നാരങ്ങയിലെ പെക്ടിന്‍ ഫൈബര്‍ അതിയായ വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാന്‍ സഹായിക്കുന്നു. നാരങ്ങയുടെ പ്രവര്‍ത്തനം ഇൻഫ്ളമേഷൻ കുറക്കുന്നു .
ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകൾ വികസിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കാൻ സഹായിക്കുക വഴി രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കും .
സോഡ ചേർത്ത് നാരങ്ങാവെള്ളം താൽക്കാലികമായി ദാഹത്തെ ശമിപ്പിക്കുമെങ്കിലും ഇതു കാർബണേറ്റഡ് ഡ്രിങ്ക്സിന്റെ സ്വഭാവം ആയതിനാൽ ആരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
https://www.facebook.com/Malayalivartha