മധുരം കുറച്ചാല്‍ പ്രമേഹം വരില്ല എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?
മധുരം കുറച്ചാല്‍ പ്രമേഹം വരില്ല എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ? മധുരപലഹാരങ്ങളും പഞ്ചസാരയും കുറച്ചാല്‍ പ്രമേഹം വരില്ല എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. പ്രമേഹം പ്രതിരോധിക്കാന്‍ മധുരം പൂർണമായി ഒഴിവാക്കേണ്ട കാര്യമില്ല .ഒരാൾ മധുരം കൂടുതൽ കഴിച്ചതുകൊണ്ടു മാത്രം പ്രമേഹം ഉണ്ടാകില്ല. അയാൾക്കു പ്രമേഹം വരാനുള്ള മറ്റുകാരണങ്ങൾ കൂടി ഉണ്ടെങ്കിൽ മാത്രമേ പ്രമേഹത്തെ ഭയക്കേണ്ടതുള്ളൂ ..
. ഉദാഹരണമായി പാരമ്പര്യമായി പ്രമേഹം വരാൻ സാധ്യതയുള്ള വ്യക്തി, മധുരം അധികം കഴിച്ച് അമിതവണ്ണം വയ്ക്കുകയാണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത ഉണ്ട്. വണ്ണം കൂടുതലും വ്യായാമം കുറവും ആണെങ്കിൽ പ്രമേഹ സാധ്യത പതിൻ മടങ്ങ് ഉയരും
പ്രമേഹ സാധ്യത കൂടിയവരിലും ടൈപ്പ് 2 പ്രമേഹമുള്ളവരിലും മധുരം നിയന്ത്രിക്കുന്നത് പ്രമേഹത്തെ പ്രതിരോധിക്കും. എന്നാല്‍ ടൈപ്പ് 1 പ്രമേഹത്തിന് ഭക്ഷണവുമായി വലിയ ബന്ധമൊന്നുമില്ല. ശരീരത്തിലെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം നിലച്ചുപോകുന്നതുമൂലം കുട്ടിക്കാലത്തു തന്നെ ടൈപ്പ് 1 പ്രമേഹം പിടിപെടാം ..
ഒരു വയസിനു ശേഷം 20 വയസിനുള്ളിലാണു ഈ പ്രമേഹം സാധാരണ ആരംഭിക്കുന്നത്. കേരളത്തിൽ രണ്ടു തൊട്ടു നാലുശതമാനം വരെ ടൈപ് 1 പ്രമേഹം കണ്ടുവരുന്നുണ്ട് .
ഇതിനു പാരമ്പര്യ സ്വഭാവമില്ല, അമിതമായ വണ്ണവും കാണില്ല. ഇവർക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്പ് എടുക്കേണ്ടിവരും . ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ കിട്ടിയില്ലെങ്കിൽ ഈ രോഗികൾ ഡയബെറ്റിക് കീറ്റോഅസിഡോസിസ് എന്ന മാരകാവസ്ഥയിലേക്കു പോകാം.
ടൈപ് 1 പ്രമേഹരോഗികൾക്കു ദിവസവും രണ്ടു മുതൽ നാലു തവണവരെ ഇൻസുലിൻ കുത്തിവയ്ക്കേണ്ടിവരും. ഇങ്ങനെ ഇൻസുലിൻ ചികിത്സ കൊണ്ടു സാധാരണ വളർച്ചയും ആരോഗ്യവും നിലനിർത്താനും സാധാരണ ജീവിതം നയിക്കാനും കഴിയും..
അതേ സമയം ടൈപ്പ് 2 പ്രമേഹരോഗം ഉള്ളയാൾ മധുരം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. നാം കഴിക്കുന്ന ആഹാരത്തിലെ അന്നജം (കാർബോഹൈഡ്രേറ്റ്) അവസാനം ഗ്ലൂക്കോസായി ദഹിച്ചതിനു ശേഷമാണു രക്തത്തിലേക്കു കടക്കുന്നത്. മധുരപദാർഥങ്ങളിൽ സുക്രോസും ലാക്ടോസും ഗ്ലൂക്കോസുമാണു പ്രധാനമായ അന്നജങ്ങൾ.
ഇവയിൽ ഗ്ലൂക്കോസ് നേരിട്ടു രക്തത്തിലേക്ക് ആഗീരണം ചെയ്യും. സൂക്രോസും ലാക്ടോസും വളരെ പെട്ടെന്നു ദഹിച്ചു ഗ്ലൂക്കോസ് പോലെയുള്ള ഘടകമായി മാറി ഉടനെതന്നെ രക്തത്തിലേക്ക് കടക്കുകയും ചെയ്യും. അതിനാലാണ് മധുരം കഴിച്ച ഉടൻ രക്തത്തിലെ ഷുഗർ അളവു കൂടുന്നത്.
പ്രമേഹരോഗികൾക്ക് ഇൻസുലിന്റെ അളവും പ്രവർത്തനവും കുറവായതുകൊണ്ടു പെട്ടെന്ന് ഉണ്ടാകുന്ന രക്തത്തിലെ ഷുഗർ നിയന്ത്രിക്കാനാകാതെ വരുകയും പ്രമേഹം നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ പെട്ടെന്നു ദഹിക്കുന്ന മധുരസാധനങ്ങൾ പ്രമേഹരോഗിക്കു നല്ലതല്ല
https://www.facebook.com/Malayalivartha