ശരീര ഭാരം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവോ? ഇതാ ഒരു എളുപ്പ വഴി
സൗന്ദര്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും പുറമെ ഗ്രീന്‍ ടി കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഗ്രീന്‍ ടി ശരീരത്തിന് നല്‍കുന്ന ഗുണങ്ങളുടെ എണ്ണം കണക്കാക്കുവാന്‍ കഴിയാത്തവയാണ്. ഗ്രീന്‍ ടീയില്‍ നിരവധി ആന്റി ഓക്‌സയിടുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്‌ളേവനോയിഡ്‌സും ഫിനോളിക് കോംപൗണ്ട്‌സുമാണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ആന്റി ഓക്‌സയിടുകള്‍. ശരീരത്തിലുള്ള ഹാനികരമായ പദാര്‍ത്ഥങ്ങളെ ഇല്ലാതാക്കുവാന്‍ ഗ്രീന്‍ ടീ യിലെ ആന്റി ഓക്‌സയിടുകള്‍ക്ക് സാധിക്കുന്നു.
ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയണമെങ്കില്‍ ആദ്യമായി ഫാറ്റ്‌സെല്ലുകളാണ് വിഘടിക്കേണ്ടത്. ഈ പ്രോസസിനെ സഹായിക്കുന്നത് ഗ്രീന്‍ ടിയിലെ പ്രധാന ആന്റി ഓക്‌സിഡന്റായ EGCE ആണ്. ശരീരത്തിലെ ഫാറ്റ് സെല്ലുകളെ വിഘടിപ്പിക്കുന്നതിലൂടെയാണ് ഈ ആന്റി ഓക്‌സിഡന്റ് ശരീരഭാരം കുറക്കുന്നത്. ഇത് ശരീരത്തിലെ രാസഘടകം നേറെപെഫ്രിനെ വിഘടിപ്പിക്കുന്നു.ഇതിലൂടെ ഇത് നാഡിവ്യൂഹങ്ങള്‍ക്ക് കൊഴുപ്പിനെ വിഘടിപ്പിക്കാനുളള ഒരു സന്ദേശത്തെയാണ് നല്‍കുന്നത്. കൂടുതലായി നോറെപെഫ്രിന്‍ വിഘടിക്കുന്നതോടെ ഇതിന്റെ അളവും കൂടുന്നു. നോറെപ്രഫിന്റെ അളവു കൂടിയാല്‍ ഏരിയുന്ന കൊഴുപ്പിന്റെ അളവും കൂടും. ശരീരത്തിലെ അമിതകൊഴുപ്പാണ് ഇത്തരത്തില്‍ എരിഞ്ഞു തീരുന്നത്. തുടര്‍ന്ന് ഫാറ്റ് സെല്ലുകള്‍ രക്തത്തിലൂടെ ശരീരത്തിലേക്ക് എത്തപ്പെടുന്നു. ഇതിനെ എനര്‍ജി സെല്ലുകളായി ശരീരം മാറ്റുന്നു. ഇങ്ങനെയാണ് അമിത ഭാരത്തിനു കാരണമായ കൊഴുപ്പിനെ ഗ്രീന്‍ടിയിലുളള ആന്റി ഓക്‌സിഡന്റുകള്‍ എരിയിച്ചു കളയുന്നത്.
പതിവായി ഗ്രീന്‍ ടീ ശീലമാക്കുന്നവരുടെ ശരീരഭാരം കുറയുകയും പല രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും അതുപോലെ തന്നെ കാന്‍സര്‍ വരാതിരിക്കുവാനും പ്രതിരോധിക്കുവാനും ഗ്രീന്‍ ടീ വഴിയൊരുക്കുന്നു.ഗ്രീന്‍ ടീ യിലെ ആന്റി ഓക്‌സയിടുകള്‍ ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കുന്നു.അതോടൊപ്പം തന്നെ ശരീരത്തിലെ മെറ്റാബോളിസത്തിനെ കൂട്ടുവാനും സഹായിക്കുന്നു.
പ്രമേഹരോഗങ്ങളെ തടയുവാന്‍ ഗ്രീന്‍ ടീയ്ക് കഴിയുന്നു. പതിവായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരില്‍ പ്രെമേഹത്തിനുള്ള സാധ്യത വളരെ കുറവാണു.ഇന്‌സുലിന് ലെവെലിനെ അത് നിയന്ത്രിക്കുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറയ്ക്കുവാന്‍ ഗ്രീന്‍ ടീ കാരണമാകുന്നു. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ നിലനിര്‍ത്തി ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളപ്പെടുന്ന ഗ്രീന്‍ ടീയിലൂടെ.
ഗ്രീന്‍ ടീ യുടെ നേട്ടങ്ങള്‍ ഒരുപാട് ആണെങ്കിലും അത് കുടിയ്ക്കുവാന്‍ പറ്റിയ സമയം പലര്‍ക്കും അറിയില്ല. ഗ്രീന്‍ ടീ കുടിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷമാണു. ശരീരത്തിലെ ഉപാപചയത്തെ കൂട്ടുവാനും സ്റ്റാമിന കൂട്ടുകയും അതോടൊപ്പം തന്നെ ആ നാള്‍ മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കുവാനും കഴിയുന്നു.തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് കൂട്ടുവാന്‍ ഗ്രീന്‍ ടീ രാവിലെ ശീലമാക്കുന്നതാണ് ഉത്തമം.
അധികമായാല്‍ അമൃതും വിഷമെന്ന പോലെ ഗ്രീന്‍ ടീ അധികമായാലും ദോഷമാണ്.ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കരളിനെ ദോഷകരമായി ബാധിക്കുകയും കിഡ്‌നി സ്‌റ്റോണ്‍ ഇന് വഴിയൊരുക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha