അഴകളവുകള്‍ പറയുമ്പോള്‍ പുരുഷന് സിക്‌സ് പാക്ക് ആണെങ്കില്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും സൈസ് സീറോ ആവും ലക്ഷ്യം.എന്താണ് ഈ സൈസ് സീറോ അളവ് എന്നറിയാമോ?
അഴകളവുകള്‍ പറയുമ്പോള്‍ പുരുഷന് സിക്‌സ് പാക്ക് ആണെങ്കില്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും സൈസ് സീറോ ആവും ലക്ഷ്യം.എന്താണ് ഈ സൈസ് സീറോ അളവ് എന്നറിയാമോ?
നെഞ്ചളവ് 31.5 ഇഞ്ച്, അരക്കെട്ട് 23 ഇഞ്ച്, ഇടുപ്പ് 32 ഇഞ്ച്. ഇതാണ് സൈസ് സീറോ അളവുകള്‍. 2008-ല്‍ പുറത്തുവന്ന തഷാന്‍ എന്ന ചിത്രത്തിനു വേണ്ടി ബോളിവുഡ് സുന്ദരി കരീന കപൂര്‍ പരീക്ഷിച്ചു വിജയിച്ചതോടെയാണ് നമ്മുടെ നാട്ടിലും സൈസ് സീറോക്ക് ആരാധകരുണ്ടാകാൻ തുടങ്ങിയത്
വളരെ ഈസി ആയി ഈ അഴകളവുകൾ സ്വന്തമാക്കാമെന്ന് കരുതേണ്ട. ദിവസവും 500 കിലോ കലോറി ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമവും അതോടൊപ്പം രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വ്യായാമവും ആവശ്യമാണ്......
വൈറ്റമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍, മഗ്നീഷ്യം, കാല്‍സ്യം എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ ധാരാളം കഴിക്കാം ഇതിനായി ചീര, ബ്രൊക്കോളി, കാബേജ്, കോളിഫഌര്‍, ലെറ്റൂസ് എന്നീ ഇലക്കറികളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം
പച്ചക്കറി സൂപ്പുകൾ, സാലഡുകൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാന ഘടകങ്ങളാണ്. ഒരു വിദഗ്ധ ഡയറ്റീഷ്യനെ കണ്ട ശേഷം മാത്രമേ ഡയറ്റിങ് തുടങ്ങാൻ പാടുള്ളൂ. സീറോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചോറ് പൂർണമായി ഒഴിവാക്കുന്നതാണ് സീറോ ഡയറ്റ്. ഓട്‌സ്, ബാര്‍ലി, ഗോതമ്പരി തുടങ്ങിയവ ചോറിന് പകരം ഉപയോഗിക്കാം. ചോറ് വേണമെന്നുള്ളവര്‍ തവിട് കളയാത്ത അരി ഉപയോഗിക്കുക.
സീറോ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
ഒന്ന്...
ദിവസവും 500 കിലോ കലോറി ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമവും അതോടൊപ്പം രണ്ടു മണിക്കൂർ ദെെർഘ്യം വരുന്ന വ്യായാമവും ആവശ്യമാണ്.
രണ്ട്...
നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം, ശീതളപാനീയങ്ങളായ കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോരു വെള്ളം എന്നിവ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിയ്ക്കണം. കരിക്കിന്‍ വെള്ളവും നല്ലത്. കോള, സോഡ തുടങ്ങിയവ ഒഴിവാക്കുക.
മൂന്ന്...
ഇടനേരങ്ങളിൽ കഴിക്കുന്ന പലഹാരങ്ങൾ പൂർണമായും ഒഴിവാക്കി നട്സ് ഉൾപ്പെടുത്തണം.വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പൂർണമായി ഒഴിവാക്കണം .
നാല്...
വിറ്റാമിനുകൾ,ധാതുക്കൾ( ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം) ധാരാളം അടങ്ങിയ പച്ച ഇലക്കറികൾ- പാലക്ക് ചീര, ബ്രോക്കോളി, ക്യാബേജ്, കോളിഫ്ളവർ എന്നിവ ഉൾപ്പെടുത്തണം.
അഞ്ച്...
തവിടുകൂടിയ ധാന്യങ്ങൾ- ഗോതമ്പ്, റാഗി, ഒാട്ട്സ്, അവൽ, ചോളം എന്നിവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ചോറ് പൂർണമായും ഒഴിവാക്കണം.
ആറ്...
തൊലിയോടുകൂടിയതും മുളപ്പിച്ചതും പയറുവർഗങ്ങൾ, പരിപ്പ്, മീൻ, മുട്ടയുടെ വെള്ള എന്നിവ ഉപയോഗിക്കാം.
ഏഴ്...
പച്ചക്കറി സൂപ്പുകൾ, പാതി വേവിച്ച പച്ചക്കറികൾ, സാലഡുകൾ, അരിഞ്ഞ പഴങ്ങൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാനഘടകങ്ങളാണ്. ഇവ വയറുനിറയ്ക്കുന്നതിലുപരിയായി പോഷകമൂല്യങ്ങൾ നൽകുകയും ചെയ്യുന്നു.
എട്ട്...
കൊഴുപ്പില്ലാത്ത പാൽ ഉത്പന്നങ്ങൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ.
ഒൻപത്...
ചോക്ലേറ്റുകൾ, കേക്കുകൾ, ഐസ്ക്രീം, ബർഗർ, പിസ, പാനിപൂരി, മസാലചാട്ട്, സമോസ, ചിപ്സ് പോലുള്ളവ പൂർണമായും ഒഴിവാക്കേണ്ടതാണ്.
പത്ത്...
ദിവസവും വ്യായാമം നിർബന്ധമാണ്. സെെസ് സീറോ ആകുന്നതിന് വേണ്ടി ഭക്ഷണം നിയന്ത്രണം മാത്രം സഹായിക്കുകയില്ല.
https://www.facebook.com/Malayalivartha