തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല .അതിനായി എന്തെല്ലാം മാർഗ്ഗങ്ങൾ നോക്കിയിട്ടും പരാജയപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത . ഒതുങ്ങിയ ശരീരം സ്വന്തമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്
സൗന്ദര്യത്തിന്റെ കാര്യം വരുമ്പോൾ ഏറ്റവും പ്രധാന വില്ലൻ വേഷത്തിൽ വരുന്നത് കുടവയറാണ്. തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല .അതിനായി എന്തെല്ലാം മാർഗ്ഗങ്ങൾ നോക്കിയിട്ടും പരാജയപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത . ഒതുങ്ങിയ ശരീരം സ്വന്തമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്
ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ ജീരകം ഇടുക. അതിനെ ചെറിയ രീതിയില്‍ അഞ്ച് മിനുട്ട് ചൂടാക്കുക. സാധനം മറ്റൊന്നുമല്ല, എല്ലാ വീടുകളിലും സ്ഥിരമായി തയ്യാറാക്കിയിരുന്ന ജീരക വെള്ളം തന്നെ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് ഇതന്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ വെള്ളം തണുത്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്തതിന് ശേഷം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഇത് കുടിക്കുക. രാവിലെ ഉണര്‍ന്ന ഉടന്‍ കുടിക്കുന്നതാണ് ഉത്തമം.
ജീരകത്തില്‍ ആന്‍ഡിഓക്സിഡുകള്‍ ധാരളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പിനെ ഉരുക്കികളഞ്ഞ് ശരീരം ഭംഗിയുള്ളതാക്കുന്നു. ശരീരത്തിന്റെ ദഹന വ്യവയസ്ഥയെ കൂടുതുല്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. അസിഡിറ്റി, ഗ്യാസ് ,എന്നീ പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാനും ഇത് സഹായകമാണ് ,
കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു പാനീയമാണ് ജീരകവെള്ളം. ചീത്ത കൊളസ്ട്രോള്‍ കുറച്ച് ഹൃദയാഘാതത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കുന്നു. ഓര്‍മശക്തിയും പ്രതിരോധശക്തിയും വര്‍ധിപ്പിക്കാന്‍ ഇത് വളരെ ഉത്തമമാണ്
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍, അസിഡിറ്റി ഇവ കൊണ്ടെല്ലാം കഷ്ടപ്പെടുന്നവര്‍ക്ക് ജിരകം തിളപ്പിച്ച് വെള്ളം കുടിച്ചാല്‍ ഉടനേ തന്നെ അസിഡിറ്റി പരിഹരിക്കാം. ദഹനത്തിനു പുറമേ ഛര്‍ദ്ദി, പുളിച്ച് തികട്ടല്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും
നെഞ്ചരിച്ചലിനും, ഗ്യാസിനും ജീരകവും കൊത്തമല്ലിയും ഇട്ടു തിളപ്പിച്ചാറിയ വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് നല്ലതാണ്.ജീരകവും അല്പം ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ പനിക്ക് ശമനം ലഭിക്കും.പനിയുളളപ്പോൾ ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ് .
ചുമയുള്ളുപ്പോള്‍ ജീരകം വറുത്ത് വെള്ളം തിളപ്പിച്ച് കഴിച്ചാല്‍ ചുമക്ക് പരിഹാരമാണ് .തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്. ഇത് ആരോഗ്യത്തിനും ബുദ്ധി തെളിയുന്നതിനും സഹായിക്കുന്നു. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് ജീരകം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവർ ജീരകവും ശര്‍ക്കരയും പൊടിച്ച് ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് നല്ലതാണ് .പ്രസവിച്ച സ്ത്രികള്‍ ശുദ്ധമായ പശുവിന്‍ നെയ്യും, ജീരകവും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും
പ്രമേഹത്തിന് പരിഹാരം കാണാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരക വെള്ളം പ്രമേഹം കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം നല്‍കുന്നു. ഇത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുകയും കൃത്യമാക്കുകയും ചെയ്യുന്നു.കൂടാതെ ജീരകത്തില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് .
ഈ പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റ് തുലനം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വളരെയധികം സഹായിക്കും
ശരീരത്തിലുണ്ടാകുന്ന ഉഷ്ണത്തിനും, ചൊറിച്ചിലിനും ജീരകം ഇട്ടു തിളപ്പിച്ചാറിയ വെള്ളം തണുത്തതിനുശേഷം ശരീരത്തില്‍ ഒഴിച്ചു കുളിക്കുന്നത് നല്ലതാണ്.
ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ജീരകവെള്ളം പതിവായി കുടിക്കുന്നതിലൂടെ മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ സഹായിക്കും.
പെരുംജീരകത്തിനുമുണ്ട് നിരവധി ഔഷധ ഗുണങ്ങൾ .ഒരു ഏലക്കായും ഒരു നുള്ളു പെരുംജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തിനു സഹായകകരമാണ് . ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ശമിക്കും.
പാനീയ മെന്ന നിലയിലും പെരുംജീരകം വളരെ നല്ലതാണ് . സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക.ഇത് വെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്..
പിന്നീട്അരിച്ച് ചെറുചൂടോടെ കുടിക്കുക. ഇതാണു പെരും ജീരക പാനീയം. സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം.ഇതില്‍ പെരും ജീരകപ്പൊടി ഉപയോഗിച്ചാലും മതി. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്നു പ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാനും ഈ പാനീയത്തിനു കഴിയും
https://www.facebook.com/Malayalivartha