ശർക്കരയുടെ മധുരം ആരോഗ്യത്തിനു ഹാനികരമല്ലെന്ന് കണ്ടെത്തൽ
ശർക്കരയുടെ മധുരം ആരോഗ്യത്തിനു ഹാനികരമല്ലെന്ന് കണ്ടെത്തൽ .ഹാനികരമല്ലെന്നു മാത്രമല്ല ശർക്കരക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. കരിമ്പിൽ നിന്നുണ്ടാക്കുന്ന ശർക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും.രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശർക്കര സഹായിക്കും. സംസ്കരിച്ച ഉൽപ്പന്നമായ പഞ്ചസാരയക്കു പകറാം ശർക്കര ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്
പ്രമേഹ രോഗികൾക്ക് പോലും ശർക്കര മിതമായി ഉപയോഗിക്കാം . പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് അംമ്ലഗുണം കുറവാണ്. അതുകൊണ്ട് വായുകോപമുള്ള രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ശര്‍ക്കര നിര്‍ദ്ദേശിക്കാറുമുണ്ട്.
ഗ്ലൂക്കോസ്, മെഗ്നീഷ്യം എന്നിവക്ക് പുറമെ മിതമായ അളവിൽ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ചയുള്ളവർക്ക് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂടാൻ ശർക്കര കഴിക്കുന്നത് നല്ലതാണ് .. ഇതിലടങ്ങിയിട്ടുള്ള മാംഗനീസും സെലനിയവും ആന്റിഓക്സിഡന്റായി പ്രവർത്തിച്ച് ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കും .
രക്തശുദ്ധി വരുത്തുന്നതിനും വാത, പിത്ത അസ്വസ്ഥതകൾക്കും പ്രതിവിധിയാണ്.അതുകൊണ്ട് ശർക്കര ഒരു ക്ലെൻസിങ് ഏജന്റാണെന്നു പറയാം.ശര്‍ക്കര ദിവസവും അല്‍പം വീതം കഴിയ്ക്കുന്നത് രക്തം ശുദ്ധീകരിയ്ക്കാനും ഇതുവഴി പല അസുഖങ്ങളും ചര്‍മ രോഗങ്ങളുമെല്ലാം തടയാനും നല്ലതാണ്
ശർക്കര പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയെ തടയാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
നല്ലൊരു സദ്യക്കു ശേഷമോ മാംസഭക്ഷണത്തിനു ശേഷമോ ശർക്കര കഴിക്കുന്നത് ദഹനം സുഗമമാക്കും . സദ്യക്ക് ശർക്കരപായസം വിളമ്പുന്നതിന്റെ രഹസ്യം ഇതാണ്.
സ്ലിം ബ്യൂട്ടി ആകാൻ താല്പര്യമുള്ളവർക്കും ശർക്കര പരീക്ഷിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസു ചെയ്യുന്നതുകൊണ്ട് ശരീര ഭാരം കുറക്കാൻ സഹായിക്കുന്നു.
വാർധക്യ ലക്ഷണങ്ങളെ അകറ്റി യൗവനത്തെ നിലനിർത്തുന്നു. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ തടയുന്നതിനും ശർക്കര ഉപയോഗിക്കാം
രക്തസമ്മര്‍ദ്ദത്തിന്‍റെ തോതില്‍ അല്‍പം ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാമെന്നതിനാല്‍ ശര്‍ക്കരയുടെ ഉപയോഗത്തില്‍ ഒരു ശ്രദ്ധ നല്ലതാണ്.
https://www.facebook.com/Malayalivartha