കുഞ്ഞുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന പഴമൊഴിതന്നെ ഇതിന് ഉദാഹരണമാണ് .പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്ആറ് ഭൂതങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
അമിതവണ്ണവും തടിയും കുടവയറും സൗന്ദര്യം കുറക്കുമെന്നതിൽ സംശയമൊന്നുമില്ല . ഉള്ളി നീരും തേനും അമിതവണ്ണം കുറക്കാൻ സഹായിക്കും.
കുഞ്ഞുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന പഴമൊഴിതന്നെ ഇതിന് ഉദാഹരണമാണ് .പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്ആറ് ഭൂതങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ കുറയും . തന്മൂലം ഹൃദ്രോഗബാധയെ തടയുവാനും കഴിയും. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്
ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും
ഉള്ളി നീരും തേനും ഉപയോഗിച്ച് കുട വയറു കുറക്കുന്നതെങ്ങിനെയെന്നു നോക്കാം ..ഒരു വലിയയ പാത്രത്തില്‍ അല്‍പം ഉള്ളി എടുക്കുക ..ആവശ്യത്തിന് വെള്ളം , രണ്ട് ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
ഉള്ളി തൊലി കളഞ്ഞ് അത് മിക്‌സിയില്‍ ഇട്ട് അടിക്കുക. അതിലേക്ക് അല്‍പം വെള്ളം തേക്കുക. ഇത് അരിച്ചെടുക്കാവുന്നതാണ്.
ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ക്കാവുന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് തടി കുറക്കാന്‍ സഹായിക്കുന്ന ഒരു ഉള്ളി തേന്‍ ജ്യൂസ് തയ്യാര്‍. ഇത് ദിവസവും രാവിലെ വെറും വയറ്റില്‍ അല്‍പം കുടിച്ചാല്‍ മതി. ഇത് തടി കുറക്കുന്നതിനും വയറ് കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഈ ഉള്ളി തേന്‍ ജ്യൂസ് പരിഹാരമാണ്
ശരീരത്തിൽ ഉണ്ടാകുന്ന വിവിധ തരം അണുബാധകൾക്ക് വളരെ നല്ല ഒരു ഔഷധമാണ് ഈ ഉള്ളി തേൻ മിശ്രിതം. ഇത് സ്ഥിരമായി കഴിക്കുന്നവരിൽ അണുബാധകൾ ഉണ്ടാകില്ല .
പേശിവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉള്ളി നീരും തേനും..ആര്‍ത്രൈറ്റിസ് പോലുള്ള അസ്വസ്ഥതകള്‍ക്കും ഇത് ഒരു പരിഹാരം ആണ് .
ഉള്ളി നീരും തേനും സ്ഥിരമായി കഴിക്കുന്നവരിൽ മാനസിക സമ്മർദ്ദം കുറയുന്നതായി കാണുന്നു. ഉള്ളി നീര് തേന്‍ എന്നിവ മിക്‌സ് ചെയ്ത് കഴിക്കുന്നതു ചീത്ത കൊളസ്ട്രോളിനെ കുറക്കുന്നു.
ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ സി ഉള്ളിയിൽ ധാരാളമായുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയാണ് ഉള്ളി. പ്രമേഹത്തെചെറുക്കാനുള്ള കഴിവും ഉള്ളിക്കുണ്ട്. ഇത് ശരീരത്തില്‍ ഇന്‍സിലുന്റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്നു.
ഉള്ളി കഴിച്ചാൽ വായ്‌നാറ്റം ഉണ്ടാകും എന്ന ഒരു ധാരണയാണ്. ഇത് തികച്ചും തെറ്റാണ് ... ഉള്ളി കഴിക്കുന്നതിലൂടെ പൂര്‍ണമായും വായ്നാറ്റം ഇല്ലാതാക്കാം . ഉള്ളി മൂന്നു മിനിട്ട് ചവച്ചാല്‍ ബാക്ടീരിയെ നശിപ്പിക്കാന്‍ കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് . വായയിൽ ഉള്ള ബാക്ടീരിയകളാണ് വായ്നാറ്റം ഉണ്ടാക്കുന്നത്. ഉള്ളി കഴിച്ചതിനുശേഷം ഉള്ളിയുടെ മനം പോകുന്നതിനു ബ്രെഷ് ചെയ്‌താൽ മതി.
. പെണ്‍കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍ . ഇതിനും ഉത്തമ പരിഹാരം ഉള്ളിയിലുണ്ട്. കുറച്ച് ഉള്ളിയെടുത്ത് അത് ജൂസാക്കി തലയില്‍ തേയ്ച്ചു പിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ മാറി കിട്ടും.
https://www.facebook.com/Malayalivartha