കാൻസർ ഹൃദയം ഒഴിച്ച് ശരീരത്തിന്റെ ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാം ..അവയിൽ ഒന്നാണ് രക്താർബുദം അഥവാ ലുക്കീമിയ.
കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ഭയമാണ് എല്ലാവർക്കും .അതേസമയം അനുദിനം കാൻസർ രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. 2020 കഴിയുമ്പോഴേക്കും കാൻസർ രോഗികളുടെ എണ്ണം ഒന്നരക്കോടി കവിയുമെന്നു ലോകാരോഗ്യ സംഘടനാ പറയുമ്പോൾ കാൻസർ എന്ന മഹാ വിപത്തിന്റെ ഭീകരത മനസ്സിലാക്കാം.
ജീവിതചര്യകളെയും കാലാവസ്ഥയെയും ഭക്ഷണത്തെയുമെല്ലാം നമ്മള്‍ കാന്‍സറിന്റെ കാരണക്കാര്‍ എന്ന് വിലയിരുത്തി പഴിക്കുമ്പോഴും എന്ത് കൊണ്ടാണ് കാൻസർ വരുന്നതെന്ന് കൃത്യമായി കണ്ടെത്താൻ ശാസ്ത്രത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.
കാൻസർ ഹൃദയം ഒഴിച്ച് ശരീരത്തിന്റെ ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാം ..അവയിൽ ഒന്നാണ് രക്താർബുദം അഥവാ ലുക്കീമിയ.
ബ്ലഡ് കാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അവ ഏതെല്ലമെന്നു നോക്കാം
1. ക്ഷീണം..
ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്‌ക്കും, ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നത് ഇതേ കാരണം കൊണ്ടാകും. ചിലരില്‍ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.
2. നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും..
ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും ലുക്കീമിയയുടെ ലക്ഷണമാകാം. കാലിലെ നീര്‍ക്കെട്ടിലൂടെ രക്തസ്രാവവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ ഇത് ഹൃദ്രോഗലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്.
3. പനി..
ലുക്കീമിയയുടെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് പനി. പെട്ടെന്ന് ശരീരത്തിലെ ഊഷ്‌മാവ് ഇടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നത് ഏതെങ്കിലുംതരത്തിലുള്ള അണുബാധയുടെ ലക്ഷണമാണ്. ഇതേതരത്തിലാണ് രക്താര്‍ബുദ ലക്ഷണമായ പനിയും കണ്ടുവരുന്നത്. ശരീരത്തില്‍ അണുബാധയുണ്ടാകുന്നതിന് സമാനലക്ഷണങ്ങളെല്ലാം ലുക്കീമിയ പിടിപെടുമ്പോഴും തുടക്കത്തില്‍ കണ്ടുവരാറുണ്ട്.
4. അകാരണമായ രക്തസ്രാവം..
വായ്, മുക്ക് എന്നിവയില്‍നിന്നും മൂത്രം, മലം എന്നിവയില്‍ക്കൂടിയും രക്തം വരുന്നത് ലുക്കീമിയയുടെ പ്രാരംഭ ലക്ഷണമായിരിക്കാം.
5. ശരീരത്തില്‍ ചുവന്ന പാടുകള്‍..
ലുക്കീമിയയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണിത്. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.
6. രാത്രിയില്‍ വിയര്‍ക്കുക..
നല്ല തണുത്ത കാലാവസ്ഥയിലും ഉറക്കത്തില്‍ നന്നായി വിയര്‍ക്കുന്നത് ലുക്കീമിയയുടെ ലക്ഷണമാകാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരെ വിശദീകരിക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.
7. ഇടയ്‌ക്കിടെ ഉണ്ടാകുന്ന അണുബാധകള്‍..
ശരീരത്തില്‍ ഇടയ്‌ക്കിടെ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ വെളുത്തരക്താണുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ അടിക്കടി അണുബാധ ഉണ്ടാകുന്നത്.
8. ശരീര ഭാരം കുറയുക..
പെട്ടെന്ന് ശരീരഭാരം അമിതമായി കുറയുന്നതും രക്താര്‍ബുദത്തിന്‍റെ ലക്ഷണമാകാം.
ഓർക്കുക, ഈ ലക്ഷണങ്ങളിൽ ചിലതെങ്കിലും ഉള്ളവർ ധാരാളം പേര് കാണും ..ഈ ലക്ഷണങ്ങൾ എല്ലായ്പ്പോഴും കാൻസറിന്റേത് തന്നെ ആകണമെന്നുമില്ല .എങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഒരു വിശദപരിശോധന നടത്താം.. രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ രോഗം പ്രതിരോധിക്കുന്നതാണ് നല്ലതെന്നു ഓർക്കണം ..
തുടക്കത്തിലേ കണ്ടെത്തിയാല്‍ രക്താര്‍ബുദം പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാം.
രക്തവും മജ്ജയും എടുത്തു പരിശോധിക്കുന്നതാണ് ആദ്യ പടി. കൂടുതല്‍ വ്യക്തതയ്ക്ക് ജനിതക പരിശോധനയും ഇമ്മ്യൂണോളജിക്കല്‍ (പ്രതിരോധ) ടെസ്റ്റുകളും നിര്‍ദേശിക്കാറുണ്ട്..
https://www.facebook.com/Malayalivartha