കുലുക്കി സർബത്ത് -സൂക്ഷിച്ചില്ലെങ്കിൽ അപകടം
വേനലിൽ തണുത്ത സർബത്ത് ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ജ്യൂസ് കടകളിലെ സജീവ സാന്നിധ്യമാണ് പല നിറത്തിലും രുചിയിലുമുള്ള കുലുക്കി സർബത്ത്. മറ്റ് ഫ്രഷ് ജ്യൂസുകളെ അപേക്ഷിച്ച് വിലയും കുറവ് ..കുലുക്കി സർബത്തിന്റെ ആകർഷണീയത ഇവിടെയാണ്.
ആദ്യ കാലങ്ങളിൽ നാരങ്ങാനീരും കസ്‌കസും ഐസും ഒരു ഗ്ലാസ്സിലിട്ട് മറ്റൊരു ഗ്ലാസ്സുകൊണ്ട് അടച്ചുപിടിച്ച് കുലുക്കിയുണ്ടാക്കിയിരുന്നതായിരുന്നു കുലുക്കി സർബത്ത് . മേമ്പൊടിക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും പച്ചമുളകും ചേർക്കുന്നവരുമുണ്ട്. എന്നാൽ ഇപ്പോൾ കടകളിൽ ലഭിക്കുന്നത് ആകർഷകമായ നിറത്തിലും സ്വാദിലും ഉള്ളവയാണ്. ഏറെ അപകടകാരിയാണ് നിറങ്ങള്‍ ചേര്‍ത്ത ഈ കുലുക്കി സര്‍ബത്ത്.
നിരോധിക്കപ്പെട്ട നിറങ്ങള്‍, അനിയന്ത്രിത അളവുകളില്‍ ചേര്‍ത്താണ് ഇതു തയാറാക്കുന്നത്. മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്ന ഐസും ഭക്ഷ്യയോഗ്യമല്ലാത്തതാണ്. ശുദ്ധജലത്തില്‍ തയാറാക്കിയ ഐസ്‌ക്യൂബുകള്‍ക്കു പകരം മത്സ്യം സൂക്ഷിക്കാന്‍ വ്യാവസായികാടിസ്ഥാനത്തില്‍ തയാറാക്കുന്ന ഐസ് ബ്ലോക്കുകള്‍ ഉപയോഗിക്കുന്നവരും ഏറെയാണ്.
ചിലപ്പോഴെങ്കിലും ഈ ഐസില്‍ അമോണിയയുടെ സാന്നിദ്ധ്യവും കാണപ്പെടുന്നുണ്ട്. മാത്രമല്ല, മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഇത്തരം ഐസുകള്‍ക്കായി ഉപയോഗിക്കുന്നത് ഒരിക്കലും ശുദ്ധജലമായിരിക്കില്ല. അതിനാല്‍ തന്നെ സാംക്രമിക രോഗങ്ങള്‍ പകരാനുള്ള സാധ്യതയും ഏറെയാണ്.
ചില ഇടങ്ങളിലാകട്ടെ, നേരത്തേ തയാറാക്കിവച്ച ജ്യൂസുകളാണു നല്‍കുന്നത്. ഇവയില്‍ ഉപയോഗിക്കുന്ന പഴം അഴുകിയതാണോ എന്നു മനസ്സിലാക്കാനും സാധിക്കില്ല. ഇതിലൂടെ അപകടകരമായ ബാക്ടീരിയ അണുബാധകള്‍ പകരാനും സാധ്യത ഏറെയാണ്.
ഇനി കുലുക്കി സർബത്ത് ഏറെ ഇഷ്ടമുള്ളവർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കുലുക്കി സർബത്ത് റെസിപ്പി ഇതാ
ചേരുവകള്‍:
കസ്‌കസ് : ഒരു ടേബിള്‍സ്പൂണ്‍
നാരങ്ങാനീര്: രണ്ട്ു ടേബിള്‍സ്പൂണ്‍
പച്ചമുളക്: അര ടീസ്പൂണ്‍ (നുറുക്കിയത്)
ഇഞ്ചി: ഒരു ടീസ്പൂണ്‍ (നുറുക്കിയത്)
നാരങ്ങ: ചെറിയ കഷ്ണം
ഐസ് ക്യൂബ്: ആവശ്യത്തിന്
തണുത്തവെള്ളം: ആവശ്യത്തിന്
നന്നാരി സര്‍ബത്ത്: അല്പം
തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും ഒരു വലിയ ക്ലാസിലാക്കി അടച്ച് നന്നായി കുലുക്കുക. ഇത് മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാം.
https://www.facebook.com/Malayalivartha