പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാല്‍
തുളസിയുടെ ആരോഗ്യഗുണങ്ങൾ നമുക്കെല്ലാം അറിയാം .. തികച്ചും പ്രകൃതിദത്തമായ ഔഷധം. സര്‍വരോഗസംഹാരി എന്നാണു തുളസിയെ കുറിച്ചു നമ്മള്‍ പറയുന്നത് തന്നെ... അത്രത്തോളം ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് തുളസിയില..
തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ പനിയും ജലദോഷവുമെല്ലാം മാറിക്കിട്ടും ..ബാക്ടീരികളേയും വൈറസിനേയുമെല്ലാം നശിപ്പിക്കാനുള്ള കഴിവുണ്ട് തുളസിക്ക് . മാത്രമല്ല ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാന്‍ തുളസി ഇല കഴിക്കുന്നത് നല്ലതാണ് ..ഇത് വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു.ഇതിന് ബാക്ടീരിയകളെ ചെറുത്തു നില്‍ക്കാനുള്ള ശേഷിയുള്ളതുതന്നെയാണ് കാരണം.
എന്നാല്‍ പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവൊന്നുമില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ് എന്നതിൽ സംശയമൊന്നുമില്ല. . ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും കാൽസിയം ഉള്ളതിനാൽ എല്ലുകളുടെ ബലത്തിനും പാൽ നല്ലതാണ്. . പക്ഷെ പാലും തുളസിയിലെയും ചേരുമ്പോള്‍ പല ആരോഗ്യഗുണങ്ങളും ഉണ്ടാകും .
തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി..പാലിനും ഇത്തരം ഗുണങ്ങൾ ഉള്ളതിനാൽ പാലിൽ തുളസി ചേർത്ത് കുടിക്കുന്നത് നല്ലതാണ് .
എത്ര കടുത്ത പനിയും മാറുന്നതിന് പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ മതി . തുളസിയില്‍ യൂജെനോള്‍ എന്നൊരു ആന്റിഓക്സ്ഡിന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പാലും ഹൃദയത്തിനു നല്ലതാണ്.
ശരീരത്തിലെ യൂറിക് ആസിഡ് തോത് നിയന്ത്രിയ്ക്കാനും കിഡ്നി സ്റ്റോണ്‍ മാറ്റാനുമുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്‍. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ ഏറെ നല്ലതാണ്.
ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ളതു കൊണ്ടുതന്നെ ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ പാലില്‍ തുളസി ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും. അത് പോലെ തന്നെ ചൂടുള്ള പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് തലവേദന മാറാന്‍ ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ നല്ലതാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇത് സഹായകമാണ്.
പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാന്‍ ഏറെ നല്ലതാണ്. ഹോര്‍മോണ്‍ ബാലന്‍സ് വഴിയാണ് ഇത് സാധിയ്ക്കുന്നത്.. സ്‌ട്രെസ് കുറയ്ക്കുവാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്‍ക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിന്‍ ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. തുളസിയിലെ അഡാപ്റ്റജനെന്ന ഘടകമാണ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് നാഡീവ്യൂഹത്തെ ശാന്തമാക്കുന്നു.
ആയുര്‍വേദ പ്രകാരം പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പാല്‍ സഹായിക്കും. ശരീരത്തിലെ വാത, പിത്ത പ്രകൃതം ബാലന്‍സ് ചെയ്യാന്‍ പാലിന് അപാരമായ കഴിവുണ്ട്. കിടക്കുന്നതിന് മുമ്പ് ചെറിയ ചൂടുള്ള പാല്‍ പതിവാക്കുന്നത് സന്താനോല്‍പാദനത്തിന് സഹായകമാണ്.
പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം കുടിയ്ക്കുന്നത്. ഇതില്‍ യൂജിനോള്‍, മീഥൈല്‍ യൂജിനോള്‍, ക്യാരിയോഫൈലിന്‍ എന്നിവ ധാരാളം അടങ്ങിയിയിട്ടുണ്ട്. ഇത് പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും.
ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പാലിൽ തുളസി ചേർത്ത് കുടിക്കാം ...
https://www.facebook.com/Malayalivartha