മരണമൊഴികെ കഷണ്ടി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പരിഹാരം... കരിഞ്ചീരകം
ആരോഗ്യത്തിന് ഏറെ ഗുണകരമായ സർവ്വ രോഗ സംഹാരിയാണ് കരിഞ്ചീരകം. ഒട്ടേറെ രോഗങ്ങൾക്കുള്ള മറുമരുന്നാണ് ഇത് . ഇപ്പോൾ ഭൂരിപക്ഷം പേർക്കും കാണുന്ന ഒന്നാണ് പ്രമേഹം ..
ദിവസം രണ്ട് ഗ്രാം വീതം കരിഞ്ചീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്. ഒരു കപ്പു കട്ടന്‍ ചായയില്‍ 2,5 മില്ലി കരിഞ്ചീരക തൈലം കലക്കി രണ്ടു നേരം കഴിയ്ക്കുന്നതും പ്രമേഹം കൺട്രോളിൽ നിർത്താൻ ഫലപ്രദമാണ് ..
അപസ്മാരം തടയാനുള്ള കഴിവ് കരിഞ്ചീരകത്തിനുണ്ട്.. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നത്തിനുള്ള കരിഞ്ചീരകത്തിന്റെ കഴിവാണ് ഇതിനു കാരണം .ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും 1 സ്പൂണ്‍ കരിഞ്ചീരക തൈലം പുതിനയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കാൻ കഴിവുള്ളവയാണ്
ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കരിഞ്ചീരകം. കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതില്‍ രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക ശേഷിയ്ക്ക് കരിഞ്ചീരകം നല്ലൊരു മരുന്നാണ്. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാജ്യൂസിലോ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. വൃഷണത്തിലുണ്ടാകുന്ന നീര്‍വീക്കം തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. വൃഷണവീക്കം ഉള്ളവർ കരിഞ്ചീരക തൈലം ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്.
സ്ത്രീകളിലെ വെള്ളപോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ ഭേദമാകുന്നതിനും കരിഞ്ചീരകം ഉത്തമമാണ്
ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. എക്കിള്‍ മാറാനും ഇത് ഏറെ നല്ലതാണ്. പൈല്‍സ്, മലബന്ധം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കരിഞ്ചീരകം. 2.5 മില്ലി കരിഞ്ചീരക തൈലം, ഒരു കപ്പു കട്ടന്‍ ചായയില്‍ ചേര്‍ത്ത് വെറും വയറ്റിലും രാത്രിയിലും കഴിയ്ക്കാം. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ഇത്. ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.
ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചൂടാക്കി കിഴി കെട്ടി ശ്വസിപ്പിയ്ക്കുന്നത് കുട്ടികളുടെ അടക്കം മൂക്കടപ്പു മാറാന്‍ നല്ലതാണ്. ഇതും തേനും കലര്‍ക്കി കഴിയ്ക്കുന്നത് ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.
കരിഞ്ചീരകം സൗന്ദര്യ വർദ്ധകോപാധി എന്ന നിലയിലും ഉപയോഗിക്കാം ... ചര്‍മത്തിലെ പാലുണ്ണി, അരിമ്പാറ തുടങ്ങിയവയ്ക്കുള്ള നല്ലൊരു മരുന്നാണിത്. ഇത് പൊടിച്ച് അല്‍പം പനിനീരില്‍ കലക്കി ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്.സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.
ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതു തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖക്കുരുവുള്ളവര്‍ ഇത് അരച്ചോ പൊടിച്ചോ നാരങ്ങാനീരില്‍ കലക്കി പുരട്ടിയാൽ മുഖക്കുരു കുറയും.
പുതിനയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കരിഞ്ചീരക തൈലം കലര്‍ത്തി രാവിലെയും വൈകീട്ടും 21 ദിവസം തുടർച്ചയായി കുടിച്ചാൽ വിളർച്ച മാറും
മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇത് കഷണ്ടിയ്ക്കു വരെ പരിഹാരമാണെന്നാണ് പറയുന്നത് ഇതിട്ടു തിളപ്പിച്ച എണ്ണ പുരട്ടിയാൽ താടി, മീശ, മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. തലയിൽ പേന്‍ ശല്യം ഉണ്ടെങ്കിൽ കരിഞ്ചീരകം അരച്ച് ഇതില്‍ വിനെഗര്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകി കളഞ്ഞാൽ മതി .
https://www.facebook.com/Malayalivartha