നിങ്ങളുടേത് ഈ ഭക്ഷണ രീതിയാണോ ? എങ്കിൽ ശ്രദ്ധിക്കണം...
കടുത്ത ചൂടിന് ശേഷം മണ്ണിനെ നനയിച്ചു മഴയിങ്ങെത്തി. ഇനി വിവിധങ്ങളായ അസുഖങ്ങളുടെ കാലമാണ്. ഒരൽപം ശ്രദ്ധ ചെലുത്തിയാൽ ഈ രോഗങ്ങളില്‍നിന്ന് രക്ഷനേടാം. വായുവിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗങ്ങള്‍ വേനല്‍ക്കാലത്താണ് കൂടുതലായും കണ്ടുവരുന്നത്. അതിനാൽ തന്നെ ചൂടുകാലത്തിൽ അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടതും അനിവാര്യമാണ്.
വേനല്‍ക്കാലത്ത് ശരീരം ക്രമാതീതമായി വിയര്‍ക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം വിയര്‍പ്പ് ഉത്പാദിപ്പിക്കും. ഇത് കൂടുതല്‍ ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. അങ്ങനെ നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍) ഒഴിവാക്കാം.
ദിവസേന രണ്ടരലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെയിലത്ത് കൂടുതല്‍ സമയം ജോലിചെയ്യുന്നവര്‍ മൂന്നരലിറ്റര്‍ വെള്ളം കുടിക്കണം. ചൂടുകൂടുന്ന സമയത്ത് ദീര്‍ഘയാത്രകള്‍ നടത്തേണ്ടിവന്നാല്‍ വഴിവക്കുകളിലും തട്ടുകടകളിലും ലഭിക്കുന്ന കളര്‍ചേര്‍ത്ത വെള്ളം ഗുണനിലവാരം ഉറപ്പുവരുത്തിമാത്രമേ ഉപയോഗിക്കാവൂ.
വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങള്‍ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ബോട്ടിലുകളില്‍ വില്‍ക്കുന്ന കോള പോലുള്ള പാനീയങ്ങള്‍ ശരീരത്തിലുള്ള ജലാംശത്തെ വലിച്ചെടുക്കും. നാരാങ്ങാവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, കഞ്ഞിവെള്ളം എന്നിവ കുടിക്കാം. ധാരാളം പഴങ്ങളും കഴിക്കാം.
വേനല്‍ക്കാലത്ത് ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഈ സമയത്ത് ദഹനരസങ്ങളുടെ ഉത്പാദനം കുറയുന്നതിനാല്‍ കുറച്ച് വിശപ്പേ അനുഭവപ്പെടുകയുള്ളൂ. വേനല്‍ക്കാലഭക്ഷണം ജലാംശം കൂടുതലുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമാകണം. തവിടുകളയാത്ത അരി, ഗോതമ്പ് എന്നിവ കഴിക്കാം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കണം. നാരങ്ങാ വര്‍ഗ്ഗത്തില്‍െപ്പട്ട പഴങ്ങള്‍ (ചെറുനാരങ്ങ, ഓറഞ്ച്, മുസംബി) തണ്ണിമത്തന്‍, മുന്തിരി എന്നിവ നല്ലതാണ്. പൈനാപ്പിള്‍ വിറ്റാമിനുകളുടേയും ആന്റിഓക്സിഡന്റുകളുടേയും കലവറയാണ്. ക്ഷീണമകറ്റാനും രോഗപ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും. മാമ്പഴത്തിലുള്ള ബീറ്റാകരോട്ടീനും വിറ്റമിന്‍ എ., സി. എന്നിവയും വേനല്‍ക്കാലരോഗങ്ങളെ തടഞ്ഞുനിര്‍ത്തും. പപ്പായ സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ സഹായിക്കും.
അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ചൂടുകാലത്ത് ഒഴിവാക്കണം. ഇറച്ചി, മുട്ട, വറുത്തത്, പൊരിച്ചത്, എരിവ്, പുളി, ഉപ്പ് എന്നിവ കുറച്ചുമാത്രം ഉപയോഗിക്കുക. ബേക്കറി ആഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കണം. മഠായി, ചോക്കലേറ്റ്, ഐസ്‌ക്രീം എന്നിവയും കുറയ്ക്കണം. തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. കാരറ്റ്, തക്കാളി, സവാള മുതലായവയും ഇലക്കറികളും പച്ചക്കറികളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വേനല്‍ക്കാലത്തുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. ജീരകം, മല്ലി, പുതിന എന്നിവ ദഹനം സുഗമമാക്കും. ചൂടുകാലത്തെ ദീര്‍ഘയാത്രകളില്‍ വെള്ളം കൈയില്‍ കരുതാന്‍ മറക്കരുത്. കാപ്പി, ചായ മുതലായവയുടെ ഉപയോഗം കുറയ്ക്കണം. ബിരിയാണി പോലെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാം.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* വെള്ളം നന്നായി കുടിക്കുക. ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
* ദിവസം 15 ഗ്ലാസ് വെള്ളം കുടിക്കുക. രാവിലെ ഉണര്‍ന്നാല്‍ 2 ഗ്ലാസ് വെള്ളം കുടിക്കുന്നത്, ഉറക്കസമയത്തുണ്ടാകുന്ന ജലനഷ്ടം വഴിയുള്ള ക്ഷീണം കുറയ്ക്കും.
* ധാതുലവണങ്ങളടങ്ങിയ കരിക്കിന്‍വെള്ളം, കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, ജീരകവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കാം.
* തൈര്, മോര് എന്നിവ ശീലമാക്കുക. ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുന്നതിനാല്‍ എരിവ്, പുളി, ഉപ്പ് എന്നിവ കഴിവതും കുറയ്ക്കുക.
* ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. മാംസാഹാരം പരമാവധി ഒഴിവാക്കുക.
* സോഫ്റ്റ്ഡ്രിങ്ക്സ്, ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക.
* ദിവസം 2 നേരം കുളി നിര്‍ബന്ധമാക്കുക.
https://www.facebook.com/Malayalivartha