ഈ ആഹാരങ്ങൾ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ? കാന്സറിന് വരെ കാരണമാകും ; ശാസ്ത്ര ലോകത്തിന്റെ ഞെട്ടിക്കുന്ന പഠനം
നമ്മുടെ വീട്ടിൽ ഒരിക്കൽ പാകം ചെയ്ത ആഹാരം വീണ്ടും ചൂടാക്കി നാം കഴിക്കാറുണ്ട്. ഉണ്ടാക്കി ബാക്കി വന്ന ആഹാരം കളയാനുള്ള മടി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടുമാണ് നാം ഇങ്ങനെ ചെയ്യാറുള്ളത്. എന്നാൽ ഈ ശീലം ഉള്ളവരുടെ ശ്രദ്ധയ്ക്ക് ആരോഗ്യകരമായി പല ദോഷങ്ങളും ഈ ശീലം വരുത്തുന്നു. ഭക്ഷണ വസ്തുക്കള്‍ പാചകം ചെയ്ത് ചൂടോടെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. എന്ന് കരുതി തലേ ദിവസത്തെ ആഹാരം ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്. ഇതില്‍ അപകടകരമായ ഒന്നുമില്ലെങ്കിലും ചില പ്രത്യേക ആഹാര വസ്തുക്കള്‍ ചൂടാക്കി കഴിയ്ക്കുന്നത് ക്യാന്‍സര്‍ വരാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്.. ഇതില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വരെ പെടുന്നുമുണ്ട്. അത് ഏതൊക്കെ ആഹാരമാണെന്ന് അറിയാം .ചൂടാക്കി കഴിച്ചാല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കൾ ഇവയാണ്. ഇവ ചൂടാക്കി കഴിയ്ക്കുന്നത് ഒഴിവാക്കണം.
അവയിൽ ഒന്ന് ബീറ്റ്‌റൂട്ടാണ് .
ബീറ്റ്റൂട്ട് തോരൻ വച്ചും കിച്ചടി വച്ചും നാം കഴിക്കാറുണ്ട്. എന്നാല്‍ ഇത് വീണ്ടും ചൂടാക്കി കഴിച്ചാല്‍ ക്യാന്‍സര്‍ വരെ വരാൻ സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ ഇതില്‍ അടങ്ങിരിയിക്കുന്ന നൈട്രിക് ഓക്‌സൈഡ് ബിപി കുറയ്ക്കുവാന്‍ സഹായ. എന്നാല്‍ വീണ്ടും ചൂടാക്കുമ്ബോള്‍ ഇതിലെ നൈട്രേറ്റുകളും പിന്നീട് നൈട്രോസാമിനുകളാലും മാറും. ഇവ ക്യാന്‍സറിന് കാരണമാകുന്നു.
മുട്ട
മുട്ടയും ആരോഗ്യകരമായ ഒരു ഭക്ഷണ വസ്തുവാണെങ്കിലുംവീണ്ടും ചൂടാക്കി കഴിച്ചാല്‍ ആരോഗ്യത്തിന് കേടു വരുത്തും . മുട്ടയിൽ ഭക്ഷ്യവിഷബാധയ്ക്കും മറ്റു [പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന സാല്‍മൊണെല്ല എന്ന ബാക്ടീരിയയുണ്ട്. മട്ട് വേവിച്ച ശേഷം എത്ര നേരം പുറത്തു വയ്ക്കുന്നുവോ അത്രയും ബാക്ടീരിയയും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. വീണ്ടും ചൂടാക്കിയാലും അപകട സാധ്യത കൂടുതലാണ് . മുട്ട തയ്യാറാക്കിയാല്‍ ഉടന്‍ കഴിയ്ക്കുന്നതാണ് ആരോഗ്യകരം .
ചീര
ചീര പോലുള്ള പല ഇലക്കറികള്‍ ആരോഗ്യത്തിന് നല്ലതാണ്. ഇതിലും ബീറ്റ്‌റൂട്ടിലെന്നതു പോലെ ധാരാളം നൈട്രേറ്റുകളാൽ സമ്പുഷ്ട്ടമാണ്. ഇവ വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ ക്യാന്‍സറിന് വരെ കാരണമാകും. അതായത് ഇവ കാര്‍സിനോജനിക് ആയി മാറുന്നു. ഇലക്കറികള്‍ക്കെല്ലാം തന്നെ ഈയൊരു പ്രശ്‌നമുണ്ട്. ഇവ വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങും ചൂടാക്കി കഴിക്കുന്നത് നല്ലതല്ല . ചൂടാക്കിയാല്‍ വീണ്ടും വിഷമയമാകുന്ന ഒന്നാണ് ഉരുളകിഴങ്ങ്. ഇവ വേവിച്ച ശേഷം തണുത്തു കഴിഞ്ഞാല്‍ ഇതില്‍ ആരോഗ്യത്തിന് ദോഷകരമായ ക്ലോസ്ട്രിഡിലും ബോട്ടുലിനിയം എന്നൊരു ബാക്ടീരിയയുണ്ടാകുന്നു . ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ് . ഉണ്ടാക്കിയ ശേഷം ഇതു വീണ്ടും ചൂടാക്കരുതെന്നു മാത്രമല്ല, പെട്ടെന്നു തന്നെ കഴിക്കുകയും ചെയ്യണം.
കോഴിയിറച്ചി
കോഴിയിറച്ചിയും ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. മുട്ടയിലെ അതേ ബാക്ടീരിയ, സാല്‍മൊണെല്ല തന്നെയാണ് കോഴിയിറച്ചിയിലും ഉണ്ടാകുന്നത്. പഴകുന്തോറും ഇവ ഉണ്ടാകുന്നു. ഇതും ആരോഗ്യപരമായ ദോഷങ്ങള്‍ വരുത്തി വയ്ക്കുന്ന ഒരു ആഹാര വസ്തുവാണ്.
ചോറ്
ചോറും ചൂടാക്കി കഴിക്കുന്നത് നല്ലതല്ല . ഇതില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ഉല്‍പാദിപ്പിയ്ക്കപ്പെടുകയും വിഷാംശമുണ്ടാകുയും ചെയ്യുന്നു. ടോക്‌സിനുകള്‍ ഭക്ഷ്യവിഷബാധയ്ക്കു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങൾക്കും കാരണമാകുന്നു . ചോറു ചൂടാക്കി നമ്മള്‍ വയ്ക്കുമ്പോൾ ഈ ബാക്ടീരിയ ഇരട്ടിയാകുന്നു. അത് കൊണ്ട് കഴിവതും ചോറ് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.
വറുത്തെടുത്ത എണ്ണപ്പലഹാരങ്ങളും
ചില പ്രത്യേക എണ്ണകള്‍ ആരോഗ്യത്തിന് ഗുണകരമാണ്. ചണവിത്തിന്റെ എണ്ണ അതായത് ഫ്‌ളാക്‌സ് സീഡ് ഓയില്‍, ഒലീവ് ഓയില്‍, കനോല ഓയില്‍ എന്നിവയെല്ലാം തന്നെ ആരോഗ്യകരമായ ഒമേഗ 3 ഫാറ്റി ആസിഡുകളും അസംസ്‌കൃത കൊഴുപ്പുകളും ഉള്ളതാണ്. എന്നാല്‍ വീണ്ടും ചൂടാക്കി കഴിഞ്ഞാൽ , ഇവയിലുണ്ടാക്കിയ ആഹാര വസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകും. ഇതു പോലെ വറുത്തു കോരിയ എണ്ണ വീണ്ടും ഉപയോഗിക്കരുത് . വറുത്തെടുത്ത എണ്ണപ്പലഹാരങ്ങളും വീണ്ടും ചൂടാക്കരുത്. ഇതെല്ലാം തന്നെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.
https://www.facebook.com/Malayalivartha