സൂക്ഷിക്കുക ഭഷ്യവിഷ ബാധ എന്ന ബാധയെ ; ഈ കാര്യങ്ങൾ അറിയുക
ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ആവശ്യമാണ്. വീട്ടിൽ നമ്മുടെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന് പകരം വയ്ക്കാൻ ലോകത്തെ ഒരു ഭക്ഷണങ്ങൾക്കും കഴിയില്ല. എന്നാലും പഠനം, ജോലി, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി പുറത്ത് പോകുമ്പോൾ എപ്പോഴും വീട്ടിലെ ആഹാരം കരുതാൻ കഴിഞ്ഞെന്ന് വരില്ല. അതു കൊണ്ട് തന്നെ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ എവിടെ നിന്ന് ആഹാരം കിട്ടുമോ അവിടെ ആശ്രയിക്കേണ്ടി വരും. അങ്ങനെ കഴിക്കുമ്പോൾ പലർക്കും പണി കിട്ടാറുണ്ട്. ഫുഡ് പോയിസണിങ്ങ് അഥവാ ഭക്ഷ്യ വിഷബാധ ഇങ്ങനെ പലർക്കും ബാധിക്കും. പ്രത്യേകിച്ചും ദൂരെ യാത്ര പോകുന്നവരെ. ഭക്ഷ്യ വിഷബാധ ചില സമയങ്ങളില്‍ മരണത്തിന് വരെ കാരണമായേക്കാം എന്ന് മറക്കരുത്. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി തുടങ്ങിയവയാണ് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍. തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മലത്തിലൂടെയും ഛര്‍ദ്ദിയിലൂടെയും രക്തം പോവുക, എന്നിവ നേരിട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
ഭക്ഷ്യവിഷ ബാധ വന്നാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പഴമക്കാർ പറയുന്നത്. ഭക്ഷ്യ വിഷ ബാധ തടയാൻ ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ് .ഇനി അസുഖം ഭേദമായി കഴിഞ്ഞും കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം കേട്ടോ . അസുഖം മാറിയാല്‍ വലിച്ച് വാരി തിന്നാതിരിക്കാന്‍ ശ്രമിക്കുക. ഭഷ്യ വിഷ ബാധ ഏറ്റവർ നന്നായി വിശ്രമിക്കുക. ലളിതമായ ഭക്ഷണം വേണം കഴിക്കാൻ. ഛര്‍ദ്ദിയിലൂടെയും വയറിളക്കത്തിലൂടെയും ശരീരത്തില്‍ നിര്‍ജലീകരണം നടന്നിരിക്കുമെന്നതിനാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ വിട്ടു വീഴ്ച്ച ചെയ്യരുത് . ഇത് ഒഴിവാക്കാന്‍ ഒ.ആര്‍.എസ് ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം ഒരിക്കല്‍ ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജില്‍ വെച്ച ശേഷം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും അസുഖങ്ങള്‍ക്കും കാരണമാകാറുണ്ട്. അതു കൊണ്ട് ആ ശീലം പാടെ ഉപേക്ഷിക്കുക. നാരങ്ങ വെള്ളം നല്ലതാണ് . അവയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ മൂലമുണ്ടാകുന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയും. ദഹന പ്രശ്‌നങ്ങൾക്കും ഇവ സഹായിക്കും. അപ്പോൾ ഭഷ്യ വിഷ ബാധക്കെതിരെ മുൻ കരുതൽ എടുക്കുക.
https://www.facebook.com/Malayalivartha