പതിവായി ടീ ബാഗ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല... ടീ ബാഗ് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ 11 ബില്യണ്‍ പ്ലാസ്റ്റിക് തരികളാണ് മനുഷ്യ ശരീരത്തില്‍ എത്തുന്നത്
ഇപ്പോൾ ടി ബാഗുകൾ സർവ്വ സാധാരണമായിക്കഴിഞ്ഞിരിക്കുകയാണ് ... മലയാളികളുടെ ദിവസം തുടങ്ങുന്നതുപോലും കാപ്പി അല്ലെങ്കിൽ ചായ കുടിച്ചാണ്. തേയിലപ്പൊടി ഇട്ട് തിളപ്പിച്ചെടുത്ത ചായ ഊതിക്കുടിക്കുന്നതില്‍ നിന്ന് കാലം മാറിയപ്പോൾ കൂടുതലായി ടീ ബാഗുകൾ ഉപയോഗിക്കാൻ തുടങ്ങി.. . പ്ലാസ്റ്റിക് കോട്ടിങ്ങ് കവറിനുള്ളിലെ തേയിലപ്പൊടി തിളപ്പിച്ച വെള്ളത്തിലേക്ക് ഇറക്കിവെച്ചു കുടിക്കുന്നതാണ് ഇപ്പോൾ പതിവ് ..ഓഫീസുകളിലും കാന്‍റീനുകളിലുമെല്ലാം ചായപ്പൊടിക്ക് പകരമായി ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് ടീ ബാഗുകളാണ്...
എന്നാല്‍ പതിവായി ടീ ബാഗ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . ടീ ബാഗ് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ 11 ബില്യണ്‍ പ്ലാസ്റ്റിക് തരികളാണ് മനുഷ്യ ശരീരത്തില്‍ എത്തുന്നതെന്നാണ് മാക്ഗില്‍ സര്‍വര്‍കലാശാലയിലെ കെമിക്കല്‍ എന്‍ജീനിയര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
നാലു തരത്തിലുള്ള പ്ലാസ്റ്റിക് ടീ ബാഗുകള്‍ ആണ് മാക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം പരിശോധിച്ചത്. തിളപ്പിച്ച വെള്ളത്തില്‍ ഇട്ടാണ് പ്ലാസ്റ്റിക് ടീ ബാഗുകള്‍ സംഘം പരിശോധന നടത്തിയത്. ഒരു ടീ ബാഗില്‍ നിന്ന് 11 ബില്യണ്‍ മൈക്രോ പ്ലാസ്റ്റിക്ക് തരികളും മൂന്ന് ബില്യണ്‍ നാനോ പ്ലാസ്റ്റിക്ക് തരികളും മനുഷ്യ ശരീരത്തില്‍ എത്തുന്നുവെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇലക്ട്രോൺ മൈക്രോസ്‌കോപ്പിലൂടെയാണ് പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിയിരിക്കുന്നത്. നിര്‍ണായക കണ്ടെത്തലുകള്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേണലായ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ആണ് പ്രസിദ്ധീകരിച്ചത് . വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മനുഷ്യ ശരീരത്തില്‍ ആഴ്ചയില്‍ അഞ്ച് ഗ്രാം പ്ലാസ്റ്റിക് അകത്തു ചെല്ലുന്നുവെന്നാണ്, അതയായത് ഒരു ക്രെഡിറ്റ് കാര്‍ഡിനു സമാനം ആയ തൂക്കം പ്ലാസ്റ്റിക്കാണ് നമ്മുടെ ശരീരത്തിൽ എല്ലാ ആഴ്ചയിലും എത്തുന്നത്
എന്നാല്‍ എല്ലാ ടീ ബാഗുകളും പ്ലാസ്റ്റിക് കൊണ്ടല്ല നിര്‍മ്മിക്കുന്നത്. ഭൂരിപക്ഷം ടീബാഗുകളും ഫൈബര്‍ അല്ലെങ്കില്‍ നാര് കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ചില ഫാന്‍സി ടീ ബാഗുകളാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിക്കുന്നത്. അതുപോലെ തന്നെ പ്ലാസ്റ്റിക് ടീ ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ലക്ഷക്കണക്കിന് അതിസൂഷ്മ കണങ്ങള്‍ ചായയില്‍ കലരുമെന്നും പഠനമുണ്ട്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ വ്യാപ്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് ടെക്‌നോളജി ജേര്‍ണലില്‍ പറയുന്നു. ചെറിയ നാനോ പാര്‍ട്ടിക്കിളുകളായി ഈ പ്ലാസ്റ്റിക്കുകള്‍ മാറുമെന്നും പഠനത്തില്‍ പറയുന്നു
അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇത്തരം ടീ ബാഗുകള്‍ അനുവദിക്കാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാസംഘവും നേരത്തെ പറഞ്ഞിരുന്നു. പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ നിരോധിക്കണമെന്ന് എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) നേരത്തേ തീരുമാനിച്ചിരുന്നു
അതുകൊണ്ട് ഇനി ചായ അല്ലെങ്കിൽ കാപ്പി കുടിക്കുമ്പോൾ ടി ബാഗുകൾ പ്ലാസ്റ്റിക്ക് അല്ല എന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുമല്ലോ ...
https://www.facebook.com/Malayalivartha