കോണ്‍ ചീസ് സാന്‍വിച്ച്
ആവശ്യമുള്ള സാധനങ്ങള്‍
സ്വീറ്റ് കോണ്‍ അരക്കപ്പ്, ബഡ് സ്ലൈസ് നാല്, പച്ചമുളക് (ചെറുതായി അരിഞ്ഞത്) രെണ്ടണ്ണം, ഉപ്പ് പാകത്തിന് , കടലമാവ് 2 ടേബിള്‍സ്പൂണ്‍ , ചീസ് ഗ്രേറ്റ് ചെയ്തത് അരക്കപ്പ് , പാല് 1 കപ്പ്
തയ്യാറാക്കുന്നവിധം
കടലമാവില്‍ പാലൊഴിച്ച് കട്ടയില്ലാതെ കലക്കുക. ഇത് അടുപ്പില്‍വച്ച് കുറുക്കുക. ഇതിലേക്ക് കോണ്‍, പച്ചമുളക്, ഉപ്പ്, ചീസ് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി അടുപ്പില്‍നിന്ന് വാങ്ങുക. ബ്രഡ് സ്ലൈസില്‍ ഈ കൂട്ടുവച്ച് മറ്റൊരു പീസ് ബ്രഡ് വച്ച് മൂടി സാന്‍വിച്ച് മേക്കറില്വച്ച് ടോസ്റ്റു ചെയ്തെടുക്കുക. ചൂടോടെ സോസിനൊപ്പം വിളമ്പാം.
https://www.facebook.com/Malayalivartha