പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന കാപ്സ്യൂൾ വിസ്‌കി... കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും
പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന കാപ്സ്യൂൾ വിസ്‌കി... കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും.
അമേരിക്കയിലെ ഒരു മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് നടത്തിയ പഠനത്തിൽ പറയുന്നത് ലോകത്തേറ്റവും കൂടുതൽ വിസ്‌കി കുടിയന്മാരുള്ള രാജ്യം ഇന്ത്യ ആണെന്നാണ്. അവർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിട്ടുള്ളത് .
കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും. പറഞ്ഞുവരുന്നത് ചോക്‌ളേറ്റിന്റെയോ മറ്റോ പരസ്യമാണെന്ന കരുതുന്നതെങ്കില്‍ തെറ്റി. ഇനി മദ്യപിക്കണമെന്നു തോന്നുമ്പോൾ പോക്കറ്റിൽ നിന്ന് ഒരു ക്യാപ്സൂൾ എടുത്ത് വായിലിട്ട് ചവച്ചിറക്കിയാൽ മതി ..
ഗ്ലെന്‍ലിവെറ്റ് എന്ന വിസ്‌കി നിര്‍മ്മാണ കമ്പനി ഉണ്ടാക്കുന്ന വിസ്‌കി കുടിക്കാൻ ഇനി ഗ്ലാസും വെള്ളവുമൊന്നും ആവശ്യമില്ല.. വിസ്‌കി കോക്ക്ടെയിലാണ് ക്യാപ്സൂള്‍ രൂപത്തില്‍ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്..ഗ്ലാസും വെള്ളവും ഇല്ലാതെ മദ്യപിക്കാം എന്നതാണ് ക്യാപ്സൂളിന്റെ ഗുണമായി എടുത്തുപറയുന്നത്
ഏറ്റവും കൂടുതൽ വിസ്‌കി കുടിയന്മാർ ഇന്ത്യയിലാണെങ്കിലും ഇപ്പോൾ ലണ്ടനിൾ മാത്രമേ ഇത്തരം ക്യാപ്സൂള്‍ മദ്യം ലഭ്യമാവുകയുള്ളൂ . മൂന്ന് നിറങ്ങളിലായാണ് ക്യാപ്സൂള്‍ മദ്യം വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ക്യാപ്സൂൾ വായിലിട്ട് കടിക്കാന്‍ പറ്റുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്തായാലും ഈ വിചിത്ര ‘ക്യാപ്സൂണ്‍ വിസ്‌കി’ ഗ്ലെന്‍ലിവെറ്റ് കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഉൾപ്പെടെ ഷെയര്‍ ചെയ്തിട്ടുണ്ട്
ഒരു ക്യാപ്സ്യൂളില്‍ 23 എംഎല്‍ ഗ്ലെന്‍ലിവെറ്റ് വിസ്‌കിയാണുണ്ടാകുക.. കൊണ്ടുനടക്കാനും ഉപയോഗിക്കാനും പറ്റുമെന്നതിനാല്‍ വിസ്‌കി ആരാധകര്‍ ക്യാപ്‌സ്യൂള്‍ വിസ്‌കിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഗ്ലെന്‍ലിവെറ്റ് എന്ന വിസ്‌കി കമ്പനി അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം 80 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.
നിലവില്‍ ലണ്ടനില്‍ മാത്രമാണ് ക്യാപ്‌സ്യൂള്‍ വിസ്‌കി ലഭിക്കുകയുള്ളൂ എങ്കിലും താമസിയാതെ ഇന്ത്യയിലും എത്തിച്ചേരുന്ന പ്രതീക്ഷയിലാണ് കുടിയന്മാർ ആകാംഷയായുടെ കാത്തിരിക്കുന്നത് . ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്നത് അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണെന്നാണ് പറയപ്പെടുന്നത് .. അതുകൊണ്ടു തന്നെ ഗ്ലെന്‍ലിവെറ്റ് ഈ രാജ്യങ്ങളിലേക്ക് മാർക്കാട്ട് വ്യാപിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ്
എന്തായാലും മറ്റ് മദ്യങ്ങളെ അപേക്ഷിച്ച്, അല്‍പം മെച്ചപ്പെട്ട് നില്‍ക്കുന്ന മദ്യമായത് കൊണ്ടുതന്നെ വിസ്‌ക്കിയുടെ ഉപയോഗം വർദ്ധിക്കുമെന്നു തന്നെയാണ് ആരോഗ്യരംഗത്തുള്ളവരും പറയുന്നത് . അതിപ്പോൾ കാപ്സ്യൂൾ രൂപത്തിൽ കിട്ടാൻ തുടങ്ങിയാൽ ഉപയോഗം വർധിക്കുമെന്നതിൽ തർക്കമില്ല.
എന്നിരുന്നാലും സാധാരണ മദ്യത്തിന്റെ എല്ലാ ദൂഷ്യ വശങ്ങളും കാപ്സ്യൂൾ വിസ്‌ക്കിക്കും ഉണ്ട് .വിസ്‌കിയേക്കാള്‍ നിലവാരം കുറഞ്ഞ മദ്യം കുടിച്ച് പെട്ടെന്ന് രോഗബാധിതരാകുന്നതിനേക്കാള്‍ ഭേദമല്ലേ വിസ്‌കി പോലുള്ള 'നല്ല മദ്യം' കുടിച്ച് പതിയെ രോഗബാധിതരാകുന്നത് എന്ന് ചിന്തിക്കുന്ന കുടിയന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കാപ്സ്യൂൾ മദ്യം
https://www.facebook.com/Malayalivartha