ഭക്ഷണം കഴിച്ച് കഴിഞ്ഞോ ?ഇനി ഇതൊക്കെ ചെയ്യാൻ പോകുകയാണോ ? ഒരിക്കലും അരുത് ഇതെങ്ങാനും ചെയ്‌താൽ! ആരോഗ്യത്തിന് ഹാനികരം
ജീവിക്കാൻ വേണ്ടി ആഹാരം കഴിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരും നമുക്കിടയിൽ ഇല്ലാതില്ല. ഏതായാലും ഭക്ഷണം കഴിക്കുന്നവരുടെ എല്ലാവരുടെയും പ്രത്യക ശ്രദ്ധയ്ക്ക്. ആഹാരം കഴിച്ച് കഴിഞ്ഞയുടൻ നാം ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യപരമായി പല അപകടങ്ങളിലേക്കും നയിക്കുന്നതാണ്. ചെയ്യാൻ പാടില്ലാത്തതും ചെയ്തു കഴിഞ്ഞാൽ വരുന്ന ആരോഗ്യ പ്രശ്നങ്ങളും ഇതൊക്കെയാണ്. അവയൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അറിഞ്ഞാൽ മാത്രം പോര ആ കാര്യങ്ങൾ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ആഹാരം കഴിച്ച് കഴിഞ്ഞയുടൻ കുളിക്കുന്നവരാണോ നിങ്ങൾ ?നമ്മിൽ പലരും ഉച്ചയ്ക്കുള്ള ആഹാരം കഴിഞ്ഞയുടനെയോ അല്ലെങ്കിൽ രാത്രി ഭക്ഷണം കഴിച്ചയുടനെയോ തോർത്തും എടുത്ത് കുളിക്കാൻ പോകുന്നവരാണോ ? എങ്കിൽ ഈ ശീലം ഉടൻ തന്നെ ഉപേക്ഷിക്കണം കേട്ടോ ? എന്തെന്നാൽ ആഹാരം കഴിഞ്ഞയുടനുള്ള കുളി ദോഷം ചെയ്യും. ഭക്ഷണം ദഹിക്കാൻ നല്ല രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്.
ആഹാരം കഴിഞ്ഞയുടൻ കുളിച്ചാൽ ശരീരത്തിന്റെ താപ നില കുറയും.രക്തയോട്ടം കുറയുകയും ചെയ്യും. കഴിച്ചതിന്റെ ഗുണം കിട്ടണമെങ്കിൽ കഴി കഴിഞ്ഞ് 45 മിനുറ്റുകൾക്ക് ശേഷം മാത്രം കുളിക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ പോകുന്നവരാണോ നിങ്ങൾ ? ആ ശീലം ഇന്ന് മുതൽ ഒഴിവാക്കൂ കേട്ടോ. കാരണം ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ആസിഡ് റിഫ്ലക്സ് ഉണ്ടാക്കും. മാത്രമല്ല വയറിന് അസ്വസ്ഥതയും ദഹന പ്രശ്നവും അമിതവണ്ണവും കുട വയറും വരും. പരിഹാരമായി ആഹാരം രാത്രി എട്ട് മണിയോടെ കഴിച്ച ശേഷം ദഹിക്കാൻ സമയം നൽകിയ ശേഷം ഉറങ്ങുക. ഇത് നമ്മുടെ ദഹനപ്രക്രിയക്ക് കരുത്ത് നൽകും. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഉടനെ ഒരു സിഗരറ്റ് വലിക്കുന്ന ശീലം ചിലർക്കുണ്ട്. ഇത്തരത്തിലുള്ള ശീലം നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് ഗവേഷകർ പറയുന്നത്. ആ ശീലം വേഗത്തിൽ ഒഴിവാക്കൂ.
ആഹാരശേഷം ഉടൻ പഴങ്ങൾ കഴിക്കരുത്. ആഹാരത്തിന് പിന്നാലെ പഴവര്‍ഗങ്ങള്‍ ഉള്ളിലെത്തിയാല്‍ അവ ദഹിക്കാന്‍ ഏറെ സമയമെടുക്കും. പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മാത്രമല്ല ചിലപ്പോൾ നെഞ്ചരിച്ചിലും ഉണ്ടാകും . അത് കൊണ്ട് ആഹാരം കഴിച്ചയുടൻ പഴം കഴിക്കുന്ന ശീലം ഒഴിവാക്കുക. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമോ അതോ ആഹാരത്തിന് മുൻപായി ഒരു മണിക്കൂർ മുന്നെയോ പഴങ്ങൾ കഴിക്കുക. ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഇനി മുതൽ അത് ഉപേക്ഷിക്കുക. ചായയിലുള്ള ടാനിക് ആസിഡ് ആഹാരത്തിലെ പ്രോട്ടീനും അയണും വലിച്ചെടുക്കുന്നു. ഇത് ആഹാരത്തിലൂടെ ലഭിക്കുന്ന അവശ്യ പ്രോട്ടീനുകൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ആഹാരം കഴിച്ച ഉടനെ നടക്കാനിറങ്ങേണ്ട. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ആഹാരശേഷം അരമണിക്കൂര്‍ കഴിഞ്ഞു വേണം നടക്കാന്‍ പോകാൻ. കഴിച്ചയുടൻ വായിക്കുന്ന ശീലമുണ്ടെങ്കിൽ അതും ഉപേക്ഷിച്ചോള്ളൂ. വായന ദഹന വ്യവസ്ഥയെ തടസ്സപ്പെടുത്തും. ഭക്ഷണം കഴിച്ചയുടൻ വർക്ഔട്ടൊന്നും ചെയ്യാതിരിക്കുക. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ആഹാരശേഷം അരമണിക്കൂര്‍ കഴിഞ്ഞു വേണമെങ്കിൽ നടക്കാന്‍ പോകാവുന്നതാണ്.
https://www.facebook.com/Malayalivartha