രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്! ഇവയെങ്ങാനും കഴിച്ചാൽ നിങ്ങളുടെ ഉറക്കത്തെ വരെ ബാധിക്കും
രാവിലെ രാജാവിനെപ്പോലെ ...ഉച്ചയ്‌ക്ക് സാധാരണക്കരനെ പോലെ....രാത്രിയിൽ യാചകനെപ്പോലെ..ആഹാരം കഴിക്കുന്നതിനെ പറ്റി സാധാരണ പറയാറുള്ള പഴമൊഴിയാണിത്‍. ഏതായാലും നമ്മുടെ ആരോഗ്യത്തിൽ നാം ശ്രദ്ധിക്കേണ്ടുന്ന വലിയൊരു സന്ദേശം ഈ വാചകങ്ങളിൽ ഒളിഞ്ഞ് കിടപ്പുണ്ട്. രാത്രി യാചകനെപ്പോലെ അതായത് മിതമായി മാത്രം ആഹാരം കഴിക്കുന്നതാണ് നല്ലത്. അങ്ങനെ കഴിക്കുമ്പോൾ ഈ ആഹാരങ്ങൾ രാത്രിയിൽ കഴിക്കുന്നില്ല എന്ന കാര്യം മറക്കാതിരിക്കുക. നമ്മുടെ ആഹാര രീതിയും ശീലങ്ങളും ആകെ മാറി കഴിഞ്ഞിരിക്കുന്നു. അതാണ് ഇന്ന് നമ്മള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. ക്യാന്‍സര്‍ എന്ന രോഗത്തെ സര്‍വ സാധാരണമാക്കി മാറ്റിയത് ഇത്തരം തെറ്റായ ആഹാര ശീലങ്ങളാണ് എന്ന് തന്നെ പറയാം. എല്ലാ ആഹാര സാധനങ്ങളും എല്ലാ സമയത്തും കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് രാത്രി കഴിക്കുന്ന ആഹാരങ്ങള്‍ ശ്രദ്ധിക്കണം. രാത്രിയില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ആഹാര സാധനങ്ങളെ കുറിച്ചാണ് ഇനിപറയുന്നത്.
കവറുകളില്‍ ലഭിക്കുന്ന ഇന്‍സ്റ്റന്റ് അഹാര പദാര്‍ത്ഥങ്ങളായ പാസ്ത ന്യൂഡില്‍സ് എന്നിവ രാത്രിയില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. ധാരാളം കൃത്രിമ പദാത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള പാസ്ത ഹോര്‍മോണുകളുടെ അളവില്‍ വ്യതിയാനമുണ്ടാക്കുന്നതിന് കാരണമാകും. രാത്രിയില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത മറ്റൊരു ആഹാരമാണ് ഇന്ന് ആളൂകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രോസസ്ഡ് മീറ്റ്സ്. സംസ്കരിച്ച ഇറച്ചി വിഭവങ്ങള്‍ ദഹനപ്രക്രിയയുടെ താളം ഇല്ലാതാക്കും. മത്രമല്ല ഇത് സ്ഥിരമായി കഴിക്കുന്നത് ഫാറ്റി ലിവര്‍ വരുന്നതിനും കാരണമാകും. റെഡ് മീറ്റും കഴിക്കാതിരിക്കുന്നതാണ് ഏറെ നല്ലത്. ഐസ്ക്രീം കഴിക്കുന്നതിന്നമ്മൾ സമയം നോക്കാറില്ല. എന്നാൽ രാത്രി ഐസ്ക്രീം ഒഴിവാക്കാം തണുത്ത ഭക്ഷണങ്ങൾ ദഹനത്തെ മന്ദഗയിലാക്കും. എന്ന് മാത്രമല്ല. രാത്രിയിൽ ഐസ്ക്രീം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇതുവഴി പൊണ്ണത്തടിക്കും കാരണമാകും.തക്കാളി സോസും ഉറങ്ങാൻ പോകുന്നതിന് മുന്നേ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ, ഇത് പലപ്പോഴും നെഞ്ചെരിച്ചിലും ദഹനത്തിനും കാരണമാകുന്നു . സുഖപ്പെടുത്തിയ മാംസവും പാൽക്കട്ടിയും. പാൽക്കട്ട പകൽ കഴിക്കാൻ മികച്ചതാണ്, പക്ഷേ അത്താഴത്തിന് നല്ലതല്ല. ഡാർക്ക് ചോക്ലേറ്റും ഉറങ്ങാൻ പോകുന്നതിന് മുൻപായി രാത്രിയിൽ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഡാർക്ക് ചോക്ലേറ്റ് ഊർജ്ജത്തിന് നല്ലതാണ്.എന്നാൽ ഇത് അർദ്ധരാത്രി കഴിക്കുന്നത് നല്ലതല്ല. രാത്രിയിൽ കോഫി കുടിക്കുന്നത് നല്ലതല്ല. ഈ ശീലം നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നമ്മുടെ ഉറക്കത്തെ ബാധിക്കും.രാത്രിയിൽ സോഡാ കുടിക്കരുത് . നാമെല്ലാവരും മുമ്പ് ഇത് കേട്ടിട്ടുണ്ട്: ഉറക്കത്തെ ഇത് ബാധിക്കും. ഓറഞ്ച് ജ്യൂസ് കിടക്കാൻ പോകുന്നതിന് മുൻപായി കുടിക്കരുത്. ഇത് വളരെ അസിഡിറ്റി നിറഞ്ഞതാണ് ആണ്, ഇത് കിടക്കയ്ക്ക് മുമ്പുള്ള ഒരു നല്ല ആശയമല്ല, നിങ്ങൾ റിഫ്ലക്സ് ബാധിച്ചാലും ഇല്ലെങ്കിലും പരിഗണിക്കാതെ തന്നെ. ഇത് വളരെ പഞ്ചസാരയാണ്, ഇത് നിങ്ങൾക്കറിയാവുന്നതുപോലെ, കൂടുതൽ എളുപ്പത്തിൽ ഉറങ്ങാൻ ശ്രമിക്കുന്നവർക്ക് സഹായകരമല്ല. കിടക്കയ്ക്ക് മുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. വെള്ളം പകൽ സമയത്ത് ധാരാളം കുടിക്കുക. കിടക്കാൻ പോകുന്നതിന് തൊട്ട് മുൻപായി കുടിക്കരുത്. അപ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ ?
https://www.facebook.com/Malayalivartha