ഇറച്ചിക്കടയിൽ നിന്ന് വാങ്ങുന്നമാംസം ഉടനടി വേവിക്കാറുണ്ടോ ? ഇറച്ചിയായി മാറണമെങ്കിൽ എട്ട് മണിക്കൂറെങ്കിലും വേണം; 'ഭക്ഷണം ഭദ്രമാക്കാൻ' സെമിനാറിലെ നിർദേശങ്ങൾ ഞെട്ടിക്കുന്നത്
സാധനങ്ങൾ ചോദിക്കുന്ന വില നൽകി വാങ്ങുന്ന ഉപഭോക്താക്കൾ അതിൽ മായം കലർന്നിട്ടില്ല എന്ന കാര്യം ഉറപ്പാക്കണം. അത് നമ്മുടെ അവകാശമാണ്. അതിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കണം. ഇതിന്റെ പ്രാധാന്യത നാം തിരിച്ചറിയുന്നത് ഇത് വഴിയാണ് . ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 'ഭക്ഷണം ഭദ്രമാക്കാൻ' സെമിനാറിലിൽ ആയിരുന്നു ഈ നിർദേശം ഉയർന്നു വന്നത്. ഈ മാർഗ്ഗനിർദേശങ്ങൾ തള്ളി കളയേണ്ടവയും അല്ല കേട്ടോ .നാം കടയിൽ പോയി കശാപ്പുചെയ്തു കിട്ടുന്ന മാംസം എട്ട് മണിക്കൂറിന് ശേഷമേ ഇറച്ചിയായി മാറൂ എന്ന കാര്യം എത്ര പേർക്ക് അറിയാം . മാംസമായി കഴിക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. അടിസ്ഥാനപരമായ വിവരങ്ങളില്ലാതെയാണ് മിക്കവരും ആഹാരം കഴിക്കുന്നത്. എന്നാൽ 48 ശതമാനത്തോളം പേർ ഉപയോഗിക്കുന്ന മാംസത്തിന് പ്രശ്നമില്ലെന്ന് കരുതുന്നവരാണ്. ഈ കാര്യം പറഞ്ഞത് മണ്ണുത്തി വെറ്ററിനറി കോളേജിലെ പബ്ലിക് ഹെൽത്ത് വകുപ്പ് മേധാവി ഡോ.ബി. സുനിൽആണ് .
ഒരു സർവേയിലായിരുന്നു ഇക്കാര്യം ബോധ്യമായത്. മാംസ സംസ്‌കരണത്തിൽ 90 ശതമാനവും അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നത് കണ്ടെത്താൻ കഴിഞ്ഞു. കശാപ്പുശാലകളിൽ പ്രത്യേക പരിചയ സമ്പത്തുള്ളവർക്കും പ്രവർത്തിക്കാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം പറയുകയുണ്ടായി. ജില്ലയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിൽ നാല് കമ്പനികളുടേത് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയിരിക്കുന്നതായി ഫുഡ് സേഫ്റ്റി ജില്ലാ അസി. കമ്മിഷണർ ശ്രീകല പറയുകയുണ്ടായി . അത് മാത്രമല്ല കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ശിക്ഷാർഹമാണെന്നും പറയുന്നു . ആറ് മാസം തടവും അഞ്ച് ലക്ഷത്തിൽ കുറയാതെ പിഴയും ശിക്ഷ കിട്ടുന്ന ശിക്ഷയാണ് ഇതിന് കിട്ടുക. മാത്രമല്ല മായം ചേർക്കുന്ന രണ്ട് ആഹാര വസ്തുക്കളാണ് പാലും വെളിച്ചെണ്ണയും. കഴിക്കുന്നവർക്ക് . വലിയ ആരോഗ്യ പ്രശ്നങ്ങൾഉണ്ടാകുന്നില്ലെങ്കിലും വെളിച്ചെണ്ണയെന്ന പേരിൽ ലൈസൻസില്ലാതെ ആർ.ബി.ഡി ഓയിൽ കലർത്തി വിൽക്കുന്നവരിൽ നിന്ന് അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കുവാനുള്ള വകുപ്പുകൾ ഉണ്ട്.
എന്നാൽ മിനറൽ ഓയിൽ, പാരഫിൻ എന്നിവ വെള്ളിച്ചെണ്ണയെയും വില്ലനാക്കുമെന്നും സെമിനാറിൽ ശ്രീകല പറഞ്ഞു. പാലിൽ കൊഴുപ്പിന്റെ അംശം കൂട്ടാൻ ചീനിപ്പൊടി, കഞ്ഞിവെള്ളം എന്നിവ കലർത്താറുണ്ടെങ്കിലും മിൽമ ശേഖരിക്കുന്ന പാലുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാമെന്നും മിൽമ ക്വാളിറ്റി മാനേജർ സാം വ്യക്തമാക്കി . ഫോർമാലിനും അമോണിയയും കലർന്ന മത്സ്യം കണ്ടെത്താൻ സംയുക്ത പരിശോധന നടക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരിയും വ്യക്തമാക്കി. .മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ വിഷയം അവതരിപ്പിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, അസോസിയേഷൻ സെക്രട്ടറി ഡോ. രാജേഷ്‌കുമാർ, ഡോ.എം. അനിൽകുമാർ എന്നിവർ സെമിനാറിൽ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha