തൈരിനൊപ്പം ഇതൊക്കെ കഴിക്കാറുണ്ടോ ? സോറിയാസിസിന് വരെ കാരണമാകും; ഇവയൊന്നും ഒന്നിച്ച് കഴിക്കരുത്
ചില ആഹാര പദാര്‍ഥങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് പഴമക്കാര്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ള കാര്യമാണ് . എന്നാല്‍ പഴമയുടെ മൂല്യത്തെ മറന്ന തലമുറയ്ക്ക് ഭക്ഷണ രീതിയിലെ പല വശങ്ങളും അറിയില്ല. ത്വക്ക് രോഗങ്ങള്‍ മുതല്‍ ആന്തരിക അവയവങ്ങള്‍ക്ക് വരെ അസുഖം വരാന്‍ സാധ്യതയുള്ളതാണ് വിരുദ്ധാഹാരങ്ങളുടെ ഉപയോഗം. ഒരിക്കലും ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങളാണിവ . ചോറും കറിയും കഴിക്കുന്നവരാണ് നമ്മിൽ പലരും അല്ലേ ? എന്നാൽ ചോറിനൊപ്പം മീനും തൈരും കൂട്ടി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ രണ്ടും ആരോഗ്യത്തിന് ഹാനികരമാണ് എന്ന് മറക്കരുത്. തൈരിനൊപ്പം ചില ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഇത്തരത്തില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്താണ് ഇത് കഴിച്ചാലുള്ള ആരോഗ്യ പ്രശ്നം എന്ന് പറയാം. പാലും മീനും ചേരാത്തവയാണ്. പാൽ, തൈര്, മോര് എന്നിവയ്‌ക്കു മൽസ്യം വിരുദ്ധാഹാരങ്ങളാണ്. ഇതു ത്വക്‌രോഗങ്ങളിലേക്ക് നയിക്കും . മൽസ്യം കൂടാതെ, പുളിരസമുള്ള പഴങ്ങൾ നല്ല പഴുത്ത പഴങ്ങൾ കുഴപ്പമില്ല.
ഒരുതരത്തിലുള്ള പച്ചക്കറിയും പാലിന്റെ കൂടെ ചേർത്തു കഴിക്കാൻ പാടില്ലെന്ന് ആയുർവേദം പറയുന്നു. മുതിര, ചാമ, മുള്ളങ്കി - ഇത്രയും പാലിനോടു ചേരുമ്പോൾ വിരുദ്ധാഹാരമാണ്. . ഒന്നോ രണ്ടോ ദിവസം കഴിക്കുന്നവർക്കല്ല ത്വക്‌രോഗങ്ങൾവരുന്നത്. സ്‌ഥിരമായി ഈ രീതി പിൻപറ്റുന്നവർക്കാണു രോഗങ്ങളുണ്ടാകാൻ കൂടുതൽ സാധ്യതയുള്ളത് . മോര്, മീന്‍, തൈര്, കോഴിയിറച്ചി എന്നിവ ഒന്നിച്ച് കഴിക്കുന്നത് സോറിയാസിസിന് വരെ കാരണമാകും. തൈരിനൊപ്പം മാനിറച്ചി, പായസം, എന്നിവ കഴിക്കാന്‍ പാടില്ല. വാഴപ്പഴവും തൈരും മോരും ഒന്നിച്ചു കഴിച്ചാലും ശരീരത്തിന് ഏറെ പ്രശ്‌നമുണ്ടാകും. ചൂടുള്ള ആഹാര പദാര്‍ഥത്തിനൊപ്പം തൈര്, തേന്‍ എന്നിവ കഴിക്കാന്‍ പാടില്ല. വിരുദ്ധാഹാരം കഴിച്ചാല്‍ രോഗ പ്രതിരോധ ശേഷിയെ വരെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha