കാബേജ് കട്‌ലറ്റ്
കാബേജ് ഇല അഞ്ച്
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
ഗരംമസാല കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ, റസ്‌ക് പൊടിച്ചത് ആവശ്യത്തിന്
ഉരുളക്കിഴങ്ങ് രണ്ട്
മുട്ട ഒന്ന്
കുരുമുളക് പൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി തോല് കളഞ്ഞ് ഉടച്ച് വെയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച കാബേജ് ഇലയും പൊടിയായി അരിഞ്ഞ സവാളയും ഇട്ട് ചെറുതീയില്‍ വേവിക്കുക. അതിനുശേഷം ഉപ്പും കുരുമുളക് പൊടിയും ഗരംമസാലയും ഇടുക. ഇവ നന്നായി വഴന്നു വന്നാല്‍ അടുപ്പില്‍ നിന്ന് വാങ്ങിവെയ്ക്കുക. തണുത്തതിനുശേഷം ഉരുളക്കിഴങ്ങ് ഉടച്ചതും കാബേജ് ഇലയും കൂട്ടി മിക്‌സ് ചെയ്യുക. നന്നായി കുഴച്ചതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി പരത്തുക. അതിനുശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റസ്‌ക് പൊടിയില്‍ ഒപ്പി വെളിച്ചെണ്ണയില്‍ വറുത്ത് എടുക്കുക.
https://www.facebook.com/Malayalivartha