രാത്രി ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആയുസ്സ് കുറയും
രാത്രി വൈകി ആഹാരം കഴിക്കുന്ന ശീലം പൊതുവേ ആരോഗ്യത്തിന് നല്ലതല്ല..രാത്രി വൈകിയും ധാരാളം ഭക്ഷണം കഴിക്കുന്ന സ്വഭാവമാണ് നിങ്ങൾക്കെങ്കിൽ അത് നിർത്താൻ സമയമായി... ഇത് ഭാരം വർധിക്കുന്നതിനും കൊളസ്ട്രോൾ കൂടുന്നതിനും കാരണമാകും . രാത്രി കഴിച്ച ഉടൻ ടിവിയുടെയും കമ്പ്യൂട്ടറിന്റെ മുന്നിൽ പോയിരിക്കുന്നതും ഒഴിവാക്കുക. അത് ശരീരഭാരം കൂടി പൊണ്ണത്തടിയുണ്ടാകാൻ കാരണമാകും
അത്താഴം കഴിച്ച ശേഷം കുറച്ചുനേരം നടക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ടൈപ്പ് 2 പ്രമേഹത്തെ അകറ്റി നിര്‍ത്താനും ഇതുവഴി ദഹനം വേഗത്തിലാകുകയും ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും.
അതേ സമയം അത്താഴം കഴിഞ്ഞ ഉടനെ ഉറങ്ങാന്‍ കിടക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുകയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുകയും ചെയ്യും. കൂടാതെ പ്രമേഹം, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകൾ എന്നിവയുണ്ടാക്കാന്‍ കാരണമാകും. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനും ഈ ശീലം കാരണമാകും .അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവക്കും കാരണമാകാം
രാത്രി പത്തു മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് ഒഴിവാക്കണം ..ശരീരത്തിന്‍റെ സ്വാഭാവികമായ ദഹനപ്രക്രിയയെ ഇത് തകരാറിലാക്കുകയും ഉറക്കത്തിന് തടസ്സമാകാനും കാരണമാകും
അത്താഴം എപ്പോഴും എട്ട് മണിക്ക് മുന്‍പ് കഴിക്കുന്നതാണ് ഏറ്റവും നല്ലത് ..ഭക്ഷണത്തിന്റെ അളവിനേക്കാള്‍ കഴിക്കുന്ന സമയത്തിന് വളരെയധികം പ്രാധാന്യം നല്‍കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത് . ആയുര്‍വ്വേദ വിധിപ്രകാരം രാത്രി എട്ട് മണിക്ക് മുന്‍പെങ്കിലും അത്താഴം നിര്‍ബന്ധമായും കഴിച്ചിരിക്കണം.
രാവിലെ ഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത്താഴ സമയം കണക്കാക്കേണ്ടത്. രാവിലെ എട്ടിനു മുന്‍പ് പ്രാതല്‍ കഴിക്കുന്ന ഒരാള്‍ രാത്രി എട്ട് മണിക്കുള്ളില്‍ തന്നെ അത്താഴം കഴിക്കണം. ഏഴിനും എട്ടിനും ഇടയ്ക്ക് അത്താഴം കഴിക്കുന്നതാണ് നല്ലത്.
കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം. അതായത് രാത്രി എട്ടു മണിക്ക് മുമ്പ് ആഹാരം കഴിക്കുന്ന ആൾ 10 മണിക്ക് ഉറങ്ങാൻ തയാറെടുക്കാം.രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടൻതന്നെ കിടക്കാൻ പോയാൽ നാം ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവർത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. ദഹനം ശരിക്ക് നടക്കുകയുമില്ല. ഭക്ഷണം നേരത്തെ കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പ് കൂടുതലായി കത്തിച്ചു കളയപ്പെടുന്നു. നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.
അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമൊഴി. വളരെ കുറച്ച് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാത്രി ശരീരം വിശ്രമിക്കുന്നതിനാല്‍ ആന്തരിക പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള ഊര്‍ജമേ ആവശ്യമുള്ളൂ. മൊത്തം കലോറിയുടെ 15 അല്ലെങ്കിൽ 20 % മാത്രം കിട്ടുന്ന ഭക്ഷണമേ രാത്രി കഴിക്കേണ്ട ആവശ്യമുള്ളൂ
ഒരിക്കലും വയറു നിറയെ അത്താഴം കഴിക്കരുത്. അത്താഴം വളരെ ലളിതമായിരിക്കണം. .. രാത്രി പഴങ്ങള്‍ മാത്രം കഴിച്ചാല്‍ അമിതവണ്ണത്തെ തടഞ്ഞുനിര്‍ത്താം.എന്നാൽ അത്താഴം ഒഴിവാക്കുന്ന ശീലം നല്ലതല്ല ..ശരീരത്തിലെ എനര്‍ജി ലെവല്‍, ഉമിനീരിന്റെ ഉല്‍പ്പാദനം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് അത്താഴമാണ്
അത്താഴ വിരുന്ന് പോലെയുള്ള ഘട്ടങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ രാത്രി വൈകിയുള്ള വിരുന്നുകള്‍ ഒഴിവാക്കുക. പകരം കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ചൂട് പാലോ പഴങ്ങളോ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ് .
https://www.facebook.com/Malayalivartha