ഇനി പന്നി ഇറച്ചി കഴിച്ചുകൊണ്ട് തന്നെ വെജിറ്റേറിയനാകാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇംപോസിബിൾ ഫൂഡ്‌സ്
പലതരം ഭക്ഷണരീതികൾ ഇന്ന് മനുഷ്യരുടെ ഇടയിലുണ്ട്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, രണ്ടും ഇടക്കിടക്ക് പരീക്ഷിക്കുന്നവർ അങ്ങനെ പലതരം ആളുകൾ നമ്മുക്കിടയിലുണ്ട്. മാംസാഹാരങ്ങൾ ശീലിച്ചവർക്കും വെജിറ്റേറിയൻ ആകാൻ ഇനി എളുപ്പത്തിൽ സാധിക്കും. മാംസാഹാരങ്ങളുടെ രുചി ഉപേക്ഷിക്കാതെ തന്നെ ഇനി വെജിറ്റേറിയനിലേക്ക് ചുവടുമാറാം. അത്തരമൊരു സാധ്യത ഒരുക്കുന്നത് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ‘ഇംപോസിബിൾ ഫൂഡ്‌സ്’ എന്ന കമ്പനിയാണ്. ഇനി വെജിറ്റേറിയനായി തുടർന്ന് തന്നെ പന്നിയിറച്ചിയുടെ രുചിയറിയാം.
ചെടികളിൽ നിന്നുമാണ് പന്നിയുടേതിന് സമാനമായ മാംസം പുറത്തിറക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ‘ഇംപോസിബിൾ ഫൂഡ്‌സ്’ എന്ന കമ്പനിയാണ് ഇത്തരത്തിൽ അരച്ച പന്നി മാംസവും സോസേജും പുറത്തിറക്കാൻ പോകുന്നു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. പന്നി മാംസത്തിന്റെ അതേ രുചിയും ഗുണവുമാണ് തങ്ങളുടെ ഉത്പന്നങ്ങൾക്ക്എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വെജിറ്റേറിയൻ പോർക്ക്എന്ന് പുറത്തിറക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വെള്ളം, സോയ, പ്രോട്ടീൻ കോൺസെൻട്രേറ്റ്, വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, പ്രകൃതിദത്ത ഫ്‌ളേവറുകൾ എന്നിവ ചേർത്താണ് ഈ വ്യാജ പന്നി ഇറച്ചി നിർമിക്കുക. പരിസ്ഥിതിക്ക് ദോഷകരമാവാത്ത, ചെടികളിൽ നിന്ന് ഉണ്ടാക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്ക് കുറച്ച് കാലമായി വിപണിയിൽ നല്ല ഡിമാൻഡുണ്ട്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ഒരു കമ്പനി കക്കയിറച്ചി ഇത്തരത്തിൽ ഉണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്.
സസ്യങ്ങളിൽ നിന്നുള്ള ചേരുവകളുപയോഗിച്ച് മാംസത്തിന്റെ ഗുണങ്ങളുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത് . ലോകത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ വളരെയധികം ആളുകൾ ഉപയോഗിക്കുന്ന പോർക്ക് ഇറച്ചിക്ക് പന്നിപ്പനി വന്നതിന് ശേഷം ഡിമാൻഡ് കുറഞ്ഞിരുന്നു . ഈ അവസരം മുതലെടുക്കാനാണ് കമ്പനിയുടെ ശ്രമം. പരിസ്ഥിതിക്കും നല്ലത് തന്നെയാണ് ഈ നീക്കം എന്നതും ഇവക്ക് കൂടുതൽ പ്രധാന്യം നൽകുന്നു.
2020ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലായിരിക്കും കമ്പനി പുതിയ ഉൽപ്പന്നം അവതരിപ്പിക്കുക. മീൻ, കോഴി ഇറച്ചി, ചീസ്, പാൽ എന്നിവക്ക് പകരം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ് തങ്ങളെന്ന് ഇംപോസിബിൾ ഫുഡ്‌സ് അധികൃതർ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു.
ആരോഗ്യപ്രദമായ ഭക്ഷണരീതികൾ പരീക്ഷിക്കാനും പിന്തുടരാനും ഇത്തരം പുതിയ പദ്ധതികൾ സഹായിക്കുന്നു. മനുഷ്യരുടെ അശ്രദ്ധമായ ഭക്ഷണ രീതികളാണ് പല മാരക രോഗങ്ങൾക്കും കാരണമാകുന്നത്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഇത്തരം ഭക്ഷണങ്ങൾ ശീലിക്കുന്നതിലൂടെ മാസംസാഹാരങ്ങളുടെ രുചിക്ക് പൂർണ്ണമായി വിട പറയാതെ തന്നെ സസ്യാഹാരങ്ങൾ ഭക്ഷിച്ചു ആരോഗ്യം സംരക്ഷിക്കാം സാധിക്കും. ഇതിലൂടെ ശെരിയായ ആരോഗ്യം നിലനിർത്താനും സാധിക്കും. രാസവസ്തുക്കൾ അജിനോ മോട്ടോ പോലുള്ള പദാർത്ഥങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഫാസ്റ്റ് ഫുഡ്സ്, ജങ്ക് ഫുഡ്സ്, പാക്കറ് ഫുഡ്സ് തുടങ്ങിയവക്ക് രുചി മാത്രമേ സമ്മാനിക്കാൻ സാധിക്കു ആരോഗ്യം സംരക്ഷിക്കാം സാധിക്കില്ല.
https://www.facebook.com/Malayalivartha