കണ്ടാൽ നല്ല പെടപെടക്കുന്ന മീൻ ... പക്ഷെ സൂക്ഷിച്ചിരിക്കുന്നത് മൃതദേഹങ്ങൾ ഒരു വർഷം അഴുകാതെ സൂക്ഷിക്കാൻ പറ്റുന്ന രാസവസ്തുവായ ഫോർമാലിനിൽ --നമ്മുടെ അടുക്കളയിൽ എത്തുന്ന മീൻ ഇത്തരത്തിലുള്ളതല്ലെന്നു ഉറപ്പിക്കൂ
കണ്ടാൽ നല്ല പെടപെടക്കുന്ന മീൻ ... പക്ഷെ സൂക്ഷിച്ചിരിക്കുന്നത് മൃതദേഹങ്ങൾ ഒരു വർഷം അഴുകാതെ സൂക്ഷിക്കാൻ പറ്റുന്ന രാസവസ്തുവായ ഫോർമാലിനിൽ --നമ്മുടെ അടുക്കളയിൽ എത്തുന്ന മീൻ ഇത്തരത്തിലുള്ളതല്ലെന്നു ഉറപ്പിക്കൂ
മായം കലർത്തുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. 30 ശതമാന്യം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുക. ഒരു വര്‍ഷത്തോളം വരെ ഫോര്‍മാലിന്‍ ലായനിയില്‍ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഫോര്‍മാല്‍ ഡീഹൈഡ് ഗ്യാസ് വെള്ളത്തില്‍ ലയിപ്പിച്ച് ഉണ്ടാകുകന്ന പദാര്‍ഥമാണ്. അമോണിയ ചേര്‍ത്ത മത്സ്യം നാല് ദിവസമാണ് കേടുകൂടാതിരിക്കുന്നതെങ്കില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം 18 ദിവസം വരെ കേടുകൂടാതിരിക്കും. മൃതദേഹങ്ങള്‍ സുക്ഷിക്കാന്‍ ഉപയോഗിക്കുന്നതിന് പുറമേ ടെക്‌സ്റ്റെല്‍സ്, പ്ലാസ്റ്റിക്, പെയിന്റ് നിര്‍മാണ മേഖലയിലും ഫോര്‍മാലിന്‍ ഉപയോഗിക്കുന്നുണ്ട്
പലപ്പോഴും മീന്‍ചാറില്ലാതെ ചോറിറങ്ങാത്ത മലയാളിക്ക് മുന്നിലെത്തുന്നത് ഇത്തരം മൽസ്യമാണെന്നതാണ് സത്യം ..മീനിന്റെ ലഭ്യത കുറയുന്നതും ട്രോളിംഗ് നിരോധനവും കാരണം എത്ര പഴകിയ മീനും ഇത്തരം വിഷത്തിൽ മുക്കി നമ്മുടെ മുന്നിലേക്കെത്തുകയാണ്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന മത്സ്യത്തില്‍ പ്രധാനമായും കാണുന്നത് ഫോര്‍മലിന്‍, സോഡിയം ബെന്‍സോവേറ്റ്, അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസവസ്തുക്കളാണ്. ഫോര്‍മാലിന്‍ ശരീരത്തിലെത്തിയാല്‍ ശ്വസനവ്യവസ്ഥയിലെ അര്‍ബുദത്തിനും രക്താര്‍ബുദത്തിനും ദഹനവ്യവസ്ഥയില്‍ ഗുരുതരമായ അള്‍സറിനും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്
ഈയിടെ ചെന്നൈയിലെ കാശിമേട് തുറമുഖത്ത് നടത്തിയ ഒരു പരിശോധനയില്‍ മീന്‍പിടിച്ച് ഗോഡൗണിലെത്തുന്നതുവരെ നിരവധി ഘട്ടങ്ങളില്‍ ഉപ്പുപോലെ തോന്നിക്കുന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മാരകമായ വിഷസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 45 ലോഡുകളിലായെത്തിയ 6000 കിലോ ചെമ്മീൻ തടഞ്ഞു വെച്ചത് വാർത്തയായിരുന്നു
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫീഷറീസ് തയാറാക്കിയ സിഫ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഈ രാസസാന്നിധ്യം കണ്ടെത്തിയത്. മത്സ്യത്തില്‍ മായമായി ചേര്‍ക്കുന്ന മറ്റു രണ്ടുവ സ്തുക്കളാണ് അമോണിയ, സോഡി യം ബെന്‍സോവേറ്റ് എന്നിവ. മീനില്‍ ഉപയോഗിക്കുന്ന ഐസ് പെട്ടെന്നലിഞ്ഞു തീരാതിരിക്കാനാണ് അമോണിയ ഉപയോഗിക്കുന്നത്.
മീനില്‍ ഈച്ചവരാതിരിക്കാനും പഴക്കം തോന്നാതിരിക്കാനും പൊടിരൂപത്തിലെത്തുന്ന ബെന്‍സോവേറ്റ് കലക്കി ഒഴിക്കുന്നു. ഇതിന്റെ ഉപയോഗം കാന്‍സര്‍ മുതല്‍ ജനിതക വൈകല്യം വരെയുണ്ടാകാന്‍ പോന്നതാണ്. സോഡിയം ബെന്‍സോവേറ്റ് പാര്‍ക്കിന്‍സണ്‍സ് രോഗം, അകാല വാര്‍ധക്യം തുടങ്ങിയവയ്ക്കും കാരണമാകും.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍ ഉപയോഗിക്കുകയാണ് ഇത്തരം വിഷം ചേര്‍ത്ത മത്സ്യങ്ങളില്‍ നിന്ന് രക്ഷനേടാനല്ല ഒരുമാർഗ്ഗം . കായലുകളില്‍ നിന്നും പ്രദേശത്തെ കടലില്‍ നിന്നും വരുന്ന മത്സ്യം നല്‍കുന്ന വില്‍പനക്കാരെ കണ്ടെത്തി വാങ്ങുകയാണ് മറ്റൊരു പരിഹാരം.പക്ഷെ ഇത് രണ്ടും പ്രയോഗികമല്ലെങ്കിൽ മീനിന്റെ കണ്ണ് നോക്കി പഴക്കം അറിയാം
കുഴിഞ്ഞ ഇളം നീല നിറമുള്ള, തിളക്കമില്ലാത്ത കണ്ണുകളാണെങ്കിൽ മീൻ പഴകിയതാണ്. ഫ്രഷ് മീനിന്റെ കണ്ണുകൾക്ക് നല്ല ചുവപ്പ് നിറമായിരിക്കും. അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കളുടെ മണമുണ്ടെങ്കിൽ മീൻ വാങ്ങാതിരിക്കുകയാകും നല്ലത്.
മത്സ്യം വില്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരപരിശോധനകള്‍ നടത്തുന്നത് വിഷം ചേര്‍ന്ന മത്സ്യം എത്തിക്കുന്നതില്‍ നിന്ന് വ്യാപാരികളെ പിന്‍തിരിപ്പിക്കും. ഇത് സര്‍ക്കാരിനാണ് ചെയ്യാനാകുക. പൊതുജനങ്ങള്‍ക്കും സിഫ്റ്റ് പോലു ള്ള പരിശോധനാസംവിധാനങ്ങള്‍ ഉപയോഗിക്കുകയും വിഷം ചേര്‍ന്ന മത്സ്യം വില്‍ക്കുന്നുണ്ടെങ്കില്‍ അധികാരികളെ അറിയിക്കുകയും ചെയ്യാം
https://www.facebook.com/Malayalivartha