ഉപവാസത്തിനു ശേഷം കൈയളവ് ഈന്തപ്പഴം കഴിച്ചാൽ കടലോളം എനര്‍ജി....
നോമ്പ് കാലം ഉപവാസത്തിന്റേയും പ്രാര്‍ഥനയുടേയും കാലം മാത്രമല്ല. ആരോഗ്യത്തിനും ഗുണകരമാണ് ഈ ദിവസങ്ങള്‍. ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം നിരവധി ഗുണങ്ങളും നൽകുന്നുണ്ട് ..ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ് ..
പകൽ മുഴുവനുള്ള ഉപവാസത്തിനു ശേഷം വാരി വലിച്ചു തിന്നാനുള്ള പ്രവണത ഇല്ലാതെ ആക്കാൻ ഈന്തപ്പഴത്തിനു കഴിയും
ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തുന്നതിനാൽ ക്ഷീണം പമ്പ കടക്കും . കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലുള്ള ഊർജ്ജം ശരീരത്തിന് ലഭിക്കുന്നു
റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ ഏകദേശം 12-13 മണിക്കൂര്‍ ഭക്ഷണം കഴിക്കാറില്ല. ഈ സമയം കൊണ്ട് ശരീരത്തിലെ ജലാംശം കുറഞ്ഞുപോകാൻ സാധ്യതയുണ്ട് . അതുകൊണ്ടാണ് വ്രതം മുറിക്കുന്നത് ഈന്തപ്പഴം കൊണ്ടോ, വെള്ളം കൊണ്ടോ ആയിരിക്കണമെന്ന് നബി പറഞ്ഞത്
എനര്‍ജി ബൂസ്റ്ററായ ഈന്തപ്പഴം നോമ്പുകാലത്ത് മാത്രമല്ല കൊച്ചുകുട്ടികൾക്ക് വരെ ബേക്കറി പലഹാരങ്ങൾക്ക് പകരം കൊടുക്കാൻ ഉത്തമമാണ് .. സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു . അതിനാല്‍ ഈന്തപ്പഴം പതിവായി കഴിച്ചാല്‍ ക്ഷീണം പമ്പ കട ക്കും. കരുത്തുകൂടും. പ്രതിരോധശക്തി നേടാം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താം
കൊഴുപ്പു കുറഞ്ഞതും നാരുകൾ കൂടുതലുള്ളതും ആയതുകൊണ്ട് രക്തത്തില്‍ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ അളവ് കുറക്കുന്നതിനും സഹായകകരമാണ് ..എല്‍ഡിഎല്‍ കൂടുന്നത് ഹൃദ്രോഗം , സ്ട്രോക്ക് എന്നിവയ്ക്ക് ഇടയാക്കും. സ്ഥിരമായി ഈന്തപ്പഴം ശീലമാക്കിയാല്‍ അത്തരം സാധ്യതകള്‍ കുറയും.
ഉണങ്ങിയ ഈന്തപ്പഴത്തില്‍ സോഡിയത്തിന്റെ അളവു കുറവും പൊട്ടാസ്യം കൂടുതലും ആയതിനാൽ രക്തസമ്മര്‍ദം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായിക്കും .. ഈന്തപ്പഴത്തിലുളള മഗ്നീഷ്യവും ബിപിയും സ്ട്രോക് സാധ്യതയും കുറയ്ക്കുന്നു;. ഹൃദയപേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഹൃദയത്തിന്റെ കരുത്തു കൂട്ടുന്നു. കൂടാതെ, നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഗുണപ്രദം.
സ്ത്രീകളുടെ പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിനും അത്യുത്തമമാണ് ഈന്തപ്പഴം .. ഗർഭാശയ പേശികൾ ബലപ്പെടുത്തുന്നതിന് ഈന്തപ്പഴം സഹായിക്കും . ഗർഭിണികൾ സ്ഥിരമായി ഈന്തപ്പഴം കഴിച്ചാൽ പ്രസവം സുഗമമാകും .
ഈന്തപ്പഴത്തിലുളള വിറ്റാമിൻ ബി5 ചർമകോശങ്ങൾക്കു ഫ്രീ റാഡിക്കലുകൾ വരുത്തുന്ന കേടുപാടുകൾ തീർക്കുന്നു. ചർമത്തിനു സ്വാഭാവിക സൗന്ദര്യം കൈവരുന്നു. കൂടാതെ അതിലുളള വിറ്റാമിൻ എ വരണ്ടതും നശിച്ചതുമായ ചർമകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു..ചുരുക്കി പറഞ്ഞാൽ ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും വളരെ നല്ല ഒരു ഉപാധിയാണ് ഈന്തപ്പഴം
https://www.facebook.com/Malayalivartha