രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നത് മാത്രമാണ് പ്രമേഹ രോഗ ചികിത്സയിൽ ചെയ്യേണ്ടത്... ഇതിനായി മരുന്നിനൊപ്പം പ്രാധാന്യം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട് ഈ 'സൂപ്പർ ഫുഡ്സ്' പ്രമേഹം നിയന്ത്രിക്കും ...
ചികിത്സിക്കാതിരുന്നാൽ പ്രമേഹം മാരകരോഗമാണ്. എന്നാൽ നന്നായി ചികിത്സിച്ചാൽ ഒട്ടും ഭയം വേണ്ട...ഒരിക്കൽ രോഗം വന്നു കഴിഞ്ഞാൽ സാധാരണഗതിയിൽ നിശേഷം മാറാറില്ല. എന്നാൽ കൃത്യമായ ചികിത്സ കൊണ്ടു രോഗിക്ക് പൂർണ ആരോഗ്യവാനായി തന്നെ ദീർഘകാലം ജീവിക്കാൻ സാധിക്കും.ക്യത്യമായി മരുന്ന് കഴിക്കേണ്ടത് ഈ രോഗത്തിന് അനിവാര്യമാണ്. അമിതഭാരം, അമിതവിശപ്പ്, ക്ഷീണം , അലസത ,ഭാരം കുറച്ചിൽ എന്നിവയാണ് പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങൾ...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നത് മാത്രമാണ് പ്രമേഹ രോഗ ചികിത്സയിൽ ചെയ്യേണ്ടത്. ഇതിനായി മരുന്നിനൊപ്പം പ്രാധാന്യം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നു നോക്കാം .പ്രമേഹരോഗികൾ മത്സ്യം ധാരാളം കഴിക്കണമെന്നാണ് ഡോക്ടർ പറയാറുള്ളത്.മത്സ്യത്തിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു .സാൽമൺ ഫിഷ്, മത്തി, അയല എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്
മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ടെെപ്പ് 2 പ്രമേഹമുള്ളവർ ദിവസവും രണ്ട് മുട്ട കഴിക്കുന്നത് ശീലമാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
തെെരിൽ കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു. തൈരിലെ 'പ്രോബയോട്ടിക്സ്' രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. (നല്ല ബാക്ടീരിയ അല്ലെങ്കില്‍ സഹായകരമായ ബാക്ടീരിയ എന്നറിയപ്പെടുന്നതാണ് 'പ്രോബയോട്ടിക്സ്'. കാരണം അവ നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു
പയർവർഗ്ഗങ്ങളായ ബീൻസ്, കടല, പയറ് എന്നിവ സ്ഥിരമായി കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നതിലൂടെ പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഏതു തരം ബീൻസും ഷുഗർ കുറയ്ക്കാൻ സഹായിക്കും. ബീൻസിൽ ഗ്ലൈസീമിക് ഇൻഡക്‌സ് വളരെ കുറവാണ്. മാത്രമല്ല, നാരുകളാൽ സമ്പുഷ്ടവുമാണ്. ദിവസവും 1 കപ്പ് വീതം ബീൻസ് മൂന്നുമാസം കഴിച്ചവരിൽ ഷുഗർ നില ഗണ്യമായി താഴ്ന്നതായി അടുത്തിടെ നടന്ന പഠനങ്ങൾ പറയുന്നു
ആന്തോസയനിനുകൾ' (anthocyanins) എന്ന ആന്റിഓക്‌സിഡന്റുകൾ സ്ട്രോബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് സ്ട്രോബെറി. ( ഒരു തരം വർണ്ണവസ്തുവാണ് 'ആന്തോസയനിനുകൾ' എന്ന് പറയുന്നത്. പല ഭക്ഷ്യവസ്തുക്കളിലും സ്വാഭാവികമായി കണ്ടുവരുന്ന ആന്തോസയനിനുകളാണ് ചെടികൾക്ക് ചുവപ്പും, പർപ്പിളും നീലയും കടും നിറങ്ങളും നൽകുന്നത്).
ശരീരത്തിലെ ഇൻസുലിന്റെ ഉപയോഗം വർധിപ്പിക്കാനും ഹൃദ്രോഗങ്ങൾ വരാതെ കാക്കാനും ബ്ലൂ ബെറി അത്യുത്തമമാണ്. അമിത ഭാരം നിയന്ത്രിക്കാനും ദിവസേന രണ്ട് ബ്ലൂ ബെറി കഴിക്കുന്നതിലൂടെ സാധിക്കും. മധുരം ചേർക്കാത്ത കട്ടിതൈരിനൊപ്പം കഷ്ണങ്ങളായി മുറിച്ചോ സ്മൂത്തിയായോ വെറുതെയോ ബ്ലൂബെറി കഴിക്കാം
ഷുഗർ ഉള്ളവർക്ക് പഴങ്ങൾ കഴിക്കാൻ പാടില്ലെന്ന മിഥ്യാധാരണയുണ്ട്. എന്നാൽ കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്‌സ് ഉള്ള ആപ്പിൾ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങളിൽ ഒന്നാണ്. ധാരാളം വിറ്റാമിൻ സിയും നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നതിനാലും കൊഴുപ്പ് തീരെയില്ലാത്തതിനാലും ആപ്പിൾ നിത്യവും കഴിക്കാവുന്നതാണ്. ദിവസവും ഒന്ന് വീതം കഴിക്കുന്നതാണ് അഭികാമ്യം. 'സ്‌നാക്' ആയോ പ്രധാന ഭക്ഷണത്തിന്റെ ഇടവേളകളിലോ ആപ്പിൾ കഴിക്കാവുന്നതാണ്
ദിവസേന 1 ഔൺസ് ബദാം ഏകദേശം 23 എണ്ണം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കും. ഇതിലുള്ള മഗ്‌നീഷ്യം ശരീരം തനതായി ഉൽപാദിപ്പിക്കുന്ന ഇന്‌സുലിൻ ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുന്നു. അതിനാൽ തന്നെ പ്രമേഹം കുറയുകയും ചെയ്യും. മാത്രമല്ല, സമ്പുഷ്ടമായ ഫാറ്റി ആസിഡുകളും പ്രോട്ടീനും ഫൈബറും ബദാമിനെ പ്രമേഹ രോഗികൾക്കുള്ള ഒരു മികച്ച 'സ്‌നാക്' ആക്കി മാറ്റുന്നു
പ്രധാന ഭക്ഷണം വെള്ളമടക്കം വയറ് പകുതി നിറയുന്ന രീതിയില്‍ കഴിക്കുന്നതിനോടൊപ്പം പഴങ്ങള്‍ ചെറിയ അളവില്‍ കഴിച്ചാൽ പ്രമേഹം വര്‍ധിപ്പിക്കില്ല....... ഭക്ഷണത്തിനോടൊപ്പമോ, ഭക്ഷണത്തിന് തൊട്ടുമുന്‍പോ പഴങ്ങള്‍ കഴിക്കുന്നതാണേറ്റവും ഉത്തമം. പഴവര്‍ഗങ്ങള്‍ മാത്രമായോ കൂടുതല്‍ അളവിലോ കഴിക്കരുത്......
തൂക്കം കൂടുതലാകുമ്പോഴോ, അല്ലെങ്കില്‍ പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കിലോ അവര്‍ ഭക്ഷണം ഇപ്പോള്‍ കഴിക്കുന്ന അളവില്‍നിന്നും കുറയ്ക്കുകതന്നെ വേണം...... ഡോക്ടര്‍മാര്‍ പച്ചക്കറി കഴിക്കാന്‍ പറഞ്ഞാല്‍ ചിലര്‍ ചെയ്യുന്നത് മാംസാഹാരം പൂര്‍ണമായി വേണ്ടെന്നുവെക്കുകയാണ് ചെയ്യുന്നത് . ഇതിന്റെ ആവശ്യമില്ല ...എന്നാൽ പ്രമേഹരോഗികൾ റെഡ്‌മീറ്റ് ഒഴിവാക്കണം
ഒരു കപ്പ് വേവിച്ച ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും മഗ്‌നീഷ്യവും പ്രമേഹത്തെ ചെറുക്കാനുള്ള സൂപ്പർ ഫുഡുകളാണ്. ഒലിവ് ഓയിൽ ചേർത്ത് വെറുതെ ഇളക്കിയെടുക്കുന്ന ചീര അങ്ങനെ തന്നെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. 'പാലക്' എന്ന പേരിൽ ലഭ്യമായ ചീരയില ജ്യൂസിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്
നന്നായി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ദിവസങ്ങളിൽ എൻഷുർ പോലുള്ള സപ്ലിമെന്റുകൾ കഴിക്കുന്നതും നല്ലതാണ് ..പ്രമേഹ രോഗികൾക്ക് വേണ്ട അത്യാവശ്യ പോഷകങ്ങൾ ഇതുപോലുള്ള സപ്ലിമെന്റുകളിൽ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞ, പതുക്കെ ദഹിക്കുന്ന കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയ സപ്ലിമെന്റുകൾ ഡോക്ടറുടെ സഹായത്തോടെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്
https://www.facebook.com/Malayalivartha