ആവശ്യത്തിന് വേവിക്കാത്ത മത്സ്യം കഴിച്ച അമ്പത്തഞ്ചുകാരനു കിട്ടിയത് എട്ടിന്റെ പണി ...അയാളുടെ കരളിനുള്ളില്‍ ഫ്‌ളാറ്റ് വേംസ്(Flatworms) മുട്ടയിട്ടു.... വിരകൾ കരളിൽ കൂടു കൂടിയതോടെ കരളിന്റെ പാതി ഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടിയും വന്നു..
ആവശ്യത്തിന് വേവിക്കാത്ത മത്സ്യം കഴിച്ച അമ്പത്തഞ്ചുകാരനു കിട്ടിയത് എട്ടിന്റെ പണി ...അയാളുടെ കരളിനുള്ളില്‍ ഫ്‌ളാറ്റ് വേംസ്(Flatworms) മുട്ടയിട്ടു. വിരകൾ കരളിൽ കൂടു കൂടിയതോടെ കരളിന്റെ പാതി ഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടിയും വന്നു..
മീൻ വിഭവം നന്നായി വേവിക്കാതെ കഴിച്ചതിനു എട്ടിന്‍റെ പണികിട്ടിയത് ചൈനയിൽനിന്നുള്ള 55 വയസ്സുകാരനാണ് .. . നന്നായി വേവിക്കാത്ത മത്സ്യവിഭവം കഴിച്ചതുകൊണ്ട് ഇയാൾക്ക് നഷ്ടപ്പെട്ടത് കരളിന്റെ പകുതി ആണ്.. . റിപ്പോർട്ടുകൾ പ്രകാരം മത്സ്യത്തിൽ കാണപ്പെടുന്ന പരാന്നഭോജികളായ ഒരിനം വിരയാണ് ഇവിടെ വില്ലനായത്. ഇത് മനുഷ്യന്റെ കരളിനുള്ളിൽ മുട്ടയിടുകയും കരളിനെ നശിപ്പിക്കുകയും ചെയ്യുന്നതാണ്
നാലുമാസത്തിലേറെയായി താൻ പലതരം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞാണ് 55 കാരനായ രോഗി ഹാംഗ് ഫസ്റ്റ് പീപ്പിൾസ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ കാണാനെത്തിയത്. വയറുവേദന, വയറിളക്കം, വിശപ്പ് കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. സ്കാൻ ചെയ്തപ്പോൾ ഡോക്ടർമാർ ശരിക്കും ഞെട്ടി, ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റര്‍ നീളവും 18 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തി. ഈ ആവരണത്തിന് മുകളില്‍ മുഴകളും വളരാൻ തുടങ്ങിയിരുന്നു.
വിശദമായ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ ക്ലോണോർച്ചിയാസിസ് എന്ന രോഗമാണ് ഹാഗിന് പിടിപെട്ടതെന്ന് കണ്ടെത്തി, ഇത് സാധാരണയായി പരാന്നഭോജികളായ ഫ്ലാറ്റ് വേം എന്നയിനം വിര മൂലമാണ്.
കരളിനു മീതേ രൂപപ്പെട്ട ആവരണത്തില്‍നിന്ന് ദ്രാവകം നീക്കം ചെയ്യാനും അതിലൂടെ അതിന്റെ വലിപ്പം കുറയ്ക്കാനും ഡോക്ടര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ മൂന്നാഴ്ചയ്ക്കു ശേഷവും കരളില്‍ നേരത്തെയുണ്ടായിരുന്ന മുഴകള്‍ അതേപടി തുടര്‍ന്നു......ഇതേ തുടർന്ന് കരളിന് നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവിൽ ലൈറ്റ് ബൾബ് ആകൃതിയിലുള്ള നിരവധി മുട്ടകൾ ഡോക്ടർമാർ കണ്ടെത്തി.
സ്വദേശത്തുവെച്ച് താന്‍ മതിയായ വിധം പാകം ചെയ്യാത്ത മീന്‍ കഴിച്ചിരുന്നുവെന്ന് രോഗി ഡോക്ടര്‍മാരോട് വ്യക്തമാക്കിയിരുന്നു...... മത്സ്യത്തിൽ ഫ്ലാറ്റ് വേം മുട്ടകൾ അടങ്ങിയിരിക്കണം, അത് കരളിനുള്ളിൽ വിരിഞ്ഞ് അതിനെ നശിപ്പിച്ചുകൊണ്ടിരുന്നു. ഗുരുതരമായ അണുബാധയും കരളിനുണ്ടായി. ഇതായിരുന്നു അയാളുടെ വയറുവേദനയ്ക്കും മറ്റും കാരണമായത്. കരളിനുണ്ടായ അണുബാധ ജീവന് ഭീഷണിയാകുമായിരുന്നു, പക്ഷേ ഡോക്ടർമാർക്ക് അത് യഥാസമയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ കഴിഞ്ഞു
https://www.facebook.com/Malayalivartha