കൊറോണ കാലത്ത് പ്രതിരോധശേഷി കൂട്ടുക പ്രധാനം; ഈ ആഹാരങ്ങൾ പ്രതിരോധ ശേഷിയെ വർധിപ്പിക്കുമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ
കൊറോണ കാലത്ത് പ്രതിരോധശേഷി കൂട്ടുക എന്നത് പ്രധാനമാണ്. വിറ്റാമിന്‍ സി-ക്ക് പുറമേ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ട്വിറ്ററിലൂടെ പങ്കുവച്ച വിവരം. നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. . വിറ്റാമിന്‍ ബി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിനും നല്ലത് .
വാള്‍നട്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കണമെന്നാണ് എഫ്‌എസ്‌എസ്‌എഐ പറയുന്നത്. വാള്‍നട്ട് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. ഒപ്പം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും.ഫിംഗര്‍ മില്ലറ്റ് എന്ന പേരില്‍ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളില്‍ ഒന്നാണ്. നല്ല അളവില്‍ കാത്സ്യം ലഭിക്കുന്ന പാല്‍ ഇതര വിഭവങ്ങളില്‍ ഒന്നാണ് റാഗി. . റാഗിയില്‍ ഇരുമ്ബ് സമ്ബുഷ്ടമായ അളവില്‍ നിറഞ്ഞിരിക്കുന്നു. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഈ ധാന്യത്തിന്റെ മുളപ്പിച്ച പതിപ്പില്‍ കൂടുതല്‍ വിറ്റാമിന്‍ സി ഉള്ളതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. കാര്‍ബോഹൈട്രേറ്റും ഫൈബറും പ്രോട്ടീനും വിറ്റാമിന്‍ ബിയും ഫോസ്ഫറസും ധാരാളം അടങ്ങിയ തുവരപ്പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക . ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
ധാരാളം പ്രോട്ടീനും ഫാറ്റും വിറ്റാമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണ്. ഫോസ്ഫറസ്, ഇരുമ്ബ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റിഓക്സിഡന്‍റുകളും പ്രോട്ടീനും ധാരാളം അടങ്ങിയ പഴം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം പ്രത്യേകിച്ച് വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതാണ്. പഴം കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇരുമ്ബ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12 എന്നിവ ധാരാളം അടങ്ങിയ ഗോതമ്ബുപൊടിയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവ വിളര്‍ച്ചയെ തടയാനും സഹായകമാണ്.
https://www.facebook.com/Malayalivartha