നടി മിസ്തി മുഖര്‍ജിയുടെ ജീവനെടുത്തത് കീറ്റോ ഡയറ്റോ? കീറ്റോ ഡയറ്റിനെക്കുറിച്ച് കൂടുതലറിയാം
വണ്ണം കുറയ്ക്കാനും മറ്റുമായി പലരും പല രീതിയിലുള്ള ഡയറ്റുകളും പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വ്യാപകമായി പരീക്ഷിക്കുന്ന ഒന്നാണ് ജാപ്പനീസ് ഭക്ഷണ നിയന്ത്രണ രീതിയായ ‘കീറ്റോ’ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിൻ്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്ളത് . അതായത് 70-80% വരെ കൊഴുപ്പ്, 10-20% വരെ പ്രോട്ടീന്‍, 5-10% വരെ കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെ
സാധാരണ ഡയറ്റിന്റെ ഏറ്റവും വലിയ പോരായ്മയായി ഭക്ഷണപ്രിയർ കരുതുന്നത് ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരും എന്നതാണ്.. എന്നാൽ ഇതിനു നേരെ വിപരീതമാണ് കീറ്റോ ഡയറ്റ് എന്നതാണ് പലരും ഈ ഡയറ്റ് തിരഞ്ഞെടുക്കാന്‍ കാരണം.
മറ്റു ഡയറ്റുകളില്‍ കൊഴുപ്പുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുമ്പോള്‍ ഇതില്‍ കൊഴുപ്പുള്ള ഭക്ഷണങ്ങളും യഥേഷ്ടം കഴിക്കാമെന്നതാണ് പ്രത്യേകത. സാധാരണ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഗ്ലൂക്കോസ് ഉണ്ടാകുന്നത്. അതാണ് കോശങ്ങള്‍ അവയുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. തലച്ചോറിന് ഗ്ലൂക്കോസ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.
കീറ്റോ ഡയറ്റ് എടുക്കുന്നവര്‍ കഴിക്കുന്ന അന്നജത്തിൻ്റെ അളവ് വളരെ കുറവ് ആയതിനാല്‍ ആവശ്യത്തിന് ഗ്ലൂക്കോസ് ഉണ്ടാക്കാന്‍ സാധിക്കില്ല. ഇത്തരക്കാരില്‍ കൊഴുപ്പിനെ ഉപയോഗിച്ച് ശരീരം കീറ്റോണ്‍ ബോഡികള്‍ എന്ന ചെറിയ രാസവസ്തുക്കള്‍ ഉണ്ടാക്കും. കരളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. കീറ്റോ ഡയറ്റ് നോക്കുന്നവരില്‍ കീറ്റോണ്‍ ബോഡികളുടെ അളവ് കൂടുതല്‍ ആയിരിക്കും. ഇതാണ് ഇങ്ങനെ ഒരു പേരു വരാന്‍ കാരണം.
എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മുമ്പും പല വാര്‍ത്തകളും വന്നിട്ടുണ്ട്. പലരുടെയും ആരോഗ്യനിലയും ഇതുവഴി തകരാറിലായിട്ടുണ്ടെന്നതാണ് വസ്തുത. അമിതഭാരം കുറയ്ക്കാനായി പലരും കീറ്റോ ഡയറ്റ് പിന്തുടരുന്നുണ്ട്. മൂന്ന് മാസത്തിനുള്ളിൽ 10 മുതൽ 12 കിലോവരെയൊക്കെ കുറയ്ക്കാൻ കീറ്റോ ഡയറ്റിലൂടെ കഴിയും. എന്നാൽ ശരീരം ആവശ്യപ്പെടുന്നത്ര ഭാരമേ കുറയ്ക്കാൻ പാടുള്ളൂ എന്നും ചെറിയ സമയത്തിനുള്ളിൽ ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓർമിച്ചായിരിക്കണം കീറ്റോ ഡയറ്റ് പിന്തുടരേണ്ടത്. മാത്രമല്ല രണ്ടോ മൂന്നോ മാസം തുടർച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദര പ്രശ്‌നങ്ങൾക്കും കാരണമാകും
സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ് ഇതിനു പരിഹാരം. സൈക്ലിക് കീറ്റോയിൽ അഞ്ചു ദിവസം അന്നജം ഒഴിവാക്കുക. തുടർന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട കാർബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണത്തിൽ നിന്നാണ്. പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉൾപ്പെടുത്തണം. പരിപ്പുകൾ, ധാന്യങ്ങൾ ഇവ ഒഴിവാക്കണം. ചില പയർ വർഗങ്ങൾ ഉൾപ്പെടുത്താം. അണ്ടിപ്പരിപ്പുകൾ കുറച്ച് ഉപയോഗിക്കാം.
മിതമായ അളവിൽ മോര് കഴിക്കാം .പാലുൽപ്പന്നങ്ങളിൽ അന്നജം ഉണ്ട്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാൻ തോന്നിയാൽ വല്ലപ്പോഴും അൽപം ഡാർക്ക് ചോക്ലേറ്റ് ആകാം. കാൽസ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്
കീറ്റോ ഡയറ്റ് പിന്തുടർന്നാൽ ശരീരത്തില്‍ 'ഇലക്ട്രോലൈറ്റുകളുടെ' അളവില്‍ ഗണ്യമായ കുറവ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് അമിതമായ രീതിയില്‍ മൂത്രം പുറത്തുപോകുന്നതിനാല്‍ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ കുറയുന്നു. ഇത് പിന്നീട് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്
കഴിഞ്ഞ ദിവസം അന്തരിച്ച നടി മിസ്തി മുഖര്‍ജിയുടെ ജീവനെടുത്തതും കീറ്റോ ഡയറ്റാണ്. വൃക്കതകരാറിനെത്തുടര്‍ന്ന് ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു നടിയുടെ അന്ത്യം. കീറ്റോ ഡയറ്റാണ് നടിയുടെ ജീവനെടുത്തതെന്ന് കുടുംബം പറഞ്ഞു.
2012 ല്‍ ലൈഫ് കി തോ ലാഗ് ഗായി എന്ന ചിത്രത്തിലൂടെയാണ് മി്‌സ്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മുഖ്യധാരാ സിനിമയിലുള്ള സാന്നിധ്യത്തേക്കാള്‍ അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത് വിവാദങ്ങളിലൂടെയായിരുന്നു.
2014ല്‍, അശ്ലീല ഉള്ളടക്കങ്ങള്‍ കൈവശം വച്ചതിനും വേശ്യാവൃത്തി റാക്കറ്റ് നടത്തിയെന്ന ആരോപണത്തിലും അച്ഛനും സഹോദരനോടും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. താനും കുടുംബവും വ്യാജ കേസുകളില്‍ പെട്ടതാണ് എന്നതായിരുന്നു നടി പിന്നീടു പറഞ്ഞത്. ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
മുമ്പും പലരും കീറ്റോ ഡയറ്റിന്റെ ദോഷ വശങ്ങളെക്കുറിച്ച് പറഞ്ഞ് മുമ്പോട്ടു വന്നിട്ടുണ്ടെങ്കിലും പ്രശസ്തയായ ഒരാള്‍ ഈ ഡയറ്റ് അനുഷ്ടിച്ചതിനെത്തുടര്‍ന്ന് മരിക്കുന്നത് ഇതാദ്യമായാണ്.
https://www.facebook.com/Malayalivartha