പാവയ്ക്കയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ ... ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ
കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ, ഏത്തപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടി പൊട്ടാസ്യം ഉണ്ട്
ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം എന്നിവയും പാവയ്ക്കയില്‍ സമ്പന്നമാണ്. പാവയ്ക്ക കറിവെച്ചോ, പാവയ്ക്ക ഉണക്കി വറുത്തോ നമ്മള്‍ കഴിക്കാറുണ്ട്. പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെയോ അതിലേറെയോ ഗുണം പാവയ്ക്ക ജ്യൂസിനുണ്ട്. ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ജ്യൂസിലുണ്ട്
ചിലര്‍ പാവയ്‌ക്ക പുഴുങ്ങി അതിന്റെ കയ്‌പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കാറുണ്ട് എന്നാല്‍ അത് പാവയ്ക്കയുടെ പോഷക ഗുണങ്ങൾ എല്ലാം നഷ്ടപ്പെടാൻ കാരണമാകും
പാവയ്ക്കയുടെ ഏറ്റവും വലിയ ഗുണം രക്തശുദ്ധീകരണമാണ്. രക്തം ശുദ്ധീകരിക്കുന്നതിലൂടെ ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരുക്കള്‍, മറ്റു പാടുകള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുവാനും പാവയ്ക്കയ്ക്ക് കഴിവുണ്ട്. തിളങ്ങുന്ന, ആരോഗ്യമുള്ള ചർമം സ്വന്തമാക്കാൻ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.
അതുപോലെ ആഹാരം നിയന്ത്രിക്കാതെ തന്നെ ശരീര ഭാരം കുറയ്ക്കുവാന്‍ പാവയ്ക്കയ്ക്ക് കഴിയും. രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചെടുക്കുവാനും പാവയ്ക്ക നല്ലതാണ്. ഒപ്പം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും പാവയ്ക്കയ്ക്ക് സാധിക്കും.
പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈഡ് പി (Polypeptide P) എന്ന പ്രോട്ടീൻ ഉണ്ട്. ഇത് ഇൻസുലിന്റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.
പാവയ്ക്ക ജ്യൂസ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതോടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
പാവയ്ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്. സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു
അര്‍ബുദ രോഗികള്‍ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും എന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് . ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ പാവയ്ക്ക സഹായിക്കും. ശരീരത്തിലെ അനാവശ്യവസ്തുക്കള്‍ തടി കൂടാനുള്ള ഒരു കാരണമാണ്. ഇതുവഴിയും പാവയ്ക്ക തടി കുറയാന്‍ സഹായിക്കും എന്ന ഗുണം കൂടിയുണ്ട്
ഇത്രയേറെ ഗുണഫലങ്ങൾ ഉണ്ടെങ്കിലും അമിതമായാൽ അമൃതും വിഷം എന്നതുപോലെ ചില ദോഷങ്ങളും പാവയ്ക്കക്ക് ഉണ്ട് . സ്ത്രീകളില്‍ ഗര്‍ഭമലസാന്‍ പാവയ്ക്ക കാരണമാകുമെന്ന് പറയപ്പെടുന്നുണ്ട് . കൂടാതെ ആര്‍ത്തവ കാല ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കാനും പാവയ്ക്ക കാരണമാകാറുണ്ട് .
കൂടാതെ കരളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശ്നത്തിലാക്കാനും പാവയ്ക്ക കാരണമാകാറുണ്ട് . ഹൃദയസ്പന്ദന നിരക്കില്‍ മാറ്റം വരുത്തുന്നതിനും പലപ്പോഴും പാവക്കയുടെ അമിതോപയോഗം കാരണമാകാം.
ഇത് ഹൃദയധമനികളില്‍ രക്തം കട്ട പിടിയ്ക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. അതിനാൽ പൊതുവെ ഗുണങ്ങൾ ഏറെ ആണെങ്കിലും പാവയ്ക്കയുടെ ഉപയോഗം അധികമാകാതെ സൂക്ഷിക്കുന്നത് നല്ലതാണ്
https://www.facebook.com/Malayalivartha