തൈരിനൊപ്പം ഈ വിരുദ്ധാഹാരങ്ങൾ.. ചർമ്മപ്രശ്നങ്ങൾക്കും ശരീരത്തിൽ വിഷാംശം ഉണ്ടാകാനും കാരണമാകും..ചിലപ്പോൾ മരണകാരണം വരെ ആയേക്കാം
ഭക്ഷണം മനുഷ്യന്റെ നിലനിൽപ്പിനു അത്യാവശ്യമാണ് . എന്നാൽ ഭക്ഷണത്തിൽ വരുന്ന അപാകതകൾ പലപ്പോഴും മരണത്തിനുവരെ കാരണമാകാറുണ്ട് . വിരുദ്ധാഹാങ്ങൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയുണ്ടാക്കുന്നു
ഒരിക്കലും ചേരാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് അവസാനം ശരീരത്തിന് തന്നെ വിഷമായി മാറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. വിഷബാധയേറ്റ പോലെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത്തരം ആഹാരം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു. ഇത് രോഗപ്രതിരോധ ശേഷിയെ തന്നെ ഇല്ലാതാക്കിയേക്കാം
തൈര് മലയാളിയുടെ ഭക്ഷണത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ചോറിനൊപ്പം കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമായ തൈര് ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. കാൽസ്യം, വിറ്റമിൻ ബി - 2, വിറ്റമിൻ -ബി 12, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്. എന്നാൽ ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കരുതെന്ന് അറിയാമോ? വിരുദ്ധാഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. തൈരിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിയാം.
മാങ്ങയും തൈരും വിരുദ്ധാഹാരമാണ്. ഇത് ശരീരത്തിൽ ചൂടും തണുപ്പും ഉണ്ടാക്കുകയും ചർമ്മപ്രശ്നങ്ങൾക്കും ശരീരത്തിൽ വിഷാംശം ഉണ്ടാകാനും കാരണമാകും
പ്രോട്ടീൻ ധാരാളം അടങ്ങിയ രണ്ടു ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കരുത്. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനും മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കാമെങ്കിലും രണ്ടു സസ്യത്തിൽ നിന്നുള്ള പ്രോട്ടീനും രണ്ടു മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കരുത്. തൈര് മൃഗത്തിന്റെ പാലിൽ നിന്നാണ് കിട്ടുന്നത്. മത്സ്യവും ഒരു നോൺ വെജിറ്റേറിയൻ പ്രോട്ടീൻ ഉറവിടമാണ്. ഇത് ദഹനക്കേടിനും ഉദരപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മീനും മോരും വിരുദ്ധാഹാരമാണ്
പാലും തൈരും മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന രണ്ട് പ്രോട്ടീനുകളുടെ ഉറവിടങ്ങളാണ് . അതുകൊണ്ടു ഇവ ഒരുമിച്ചു ഉപയോഗിക്കരുത്. പാലും തൈരും ഒരുമിച്ചു കഴിച്ചാൽ ഡയേറിയ, അസിഡിറ്റി, വായുകോപം ഇവയ്ക്കു കാരണമാകും.
ഉഴുന്നിനൊപ്പം തൈര് കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി , ഗ്യാസ്ട്രബിൾ, ബ്ലോട്ടിങ്, ഡയേറിയ ഇവയ്ക്കു കാരണമാകും.
ധാരാളം നെയ്യ് ചേർത്ത പൊറോട്ട തൈരിനൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ എണ്ണമയമുള്ള ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ ഇവയോടൊപ്പം തൈര് ചേരുന്നത് ദഹനക്കേടുണ്ടാക്കും. ഈ ഭക്ഷണശീലം ഒഴിവാക്കാം
ചിക്കൻ കഴിക്കുമ്പോൾ പലരും അതോടൊപ്പം ചേർക്കുന്ന ഒന്നാണ് തൈര്. എന്നാൽ തൈരും ചിക്കനും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയംവേണ്ട. തൈര് മാത്രമല്ല ചിക്കൻ, മീൻ, തേൻ, ഉഴുന്ന് എന്നിവയോടൊപ്പം ഒരു കാരണവശാലും തൈര് കൂട്ടാൻ പാടില്ല. ഇത് അനാരോഗ്യത്തിന് കാരണമാകും
https://www.facebook.com/Malayalivartha