കൊളസ്ട്രോള്‍ കുറയ്ക്കാനും ഇല്ലാതാക്കാനും ഈ ഒറ്റമൂലികൾ ....
ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്.
കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. മരുന്നില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ..
ശരീരത്തിലെ കൊഴുപ്പാണ് മിക്കപ്പോഴും കൊളസ്ട്രോള്‍ കൂട്ടുന്നത് . കൊളസ്ട്രോളിനെ ഭയന്നാണ് ഇന്നത്തെക്കാലത്ത് പലരും ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും ഇഷ്ട ഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിശ്ചിതപരിധിയിൽ കൂടിയാൽ പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കൂ
ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഏറെ നല്ലതാണ് വെളുത്തുള്ളി.ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ മികച്ചതാണ് വെളുത്തുള്ളി
കാബേജില്‍ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത ഉരി നീരില്‍ 5 ഗ്രാം കുരുമുളകുപൊടി ചേര്ത്ത് കാലത്ത് കഴിച്ചാല്‍ കൊളസ്ട്രോളും ട്രൈഗ്ലിസറൈയിഡ്സും കുറയുന്നതാണ്. അതുകൊണ്ട് ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ് ഒരു അനുഗ്രഹമാണ്
കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ കാരണം ഉണ്ടാകുന്ന രോഗങ്ങൾക്ക് ശമനം കിട്ടും.
ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ ഉണ്ടാകില്ല . അത്കൊണ്ടാണ് ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്
ഏലക്കായപ്പൊടി ജീരക കഷായത്തില്‍ ചേർത്ത് തുടർച്ചയായി കഴിച്ചാല്‍ കൊളസ്‌ട്രോൾ വർധിച്ചതുമൂലമുള്ള രോഗങ്ങൾ കുറയും
എളുപ്പത്തില്‍ ദഹനമുണ്ടാക്കുന്നതാണ് മത്സ്യം. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികൾക്കും പ്രായമായവർക്കും കൂടുതല്‍ പ്രയോജനപ്രദമാണ്. ഇതിലെ കൊഴുപ്പ് കൊളസ്ട്രോള്‍ വര്ധിപ്പിക്കാത്തതാണ്.........
കൊളസ്ട്രോളും ബ്ലഡ് പ്രഷറും അകറ്റി നിര്ത്താന്‍ ഓട്സ് ശീലമാക്കുന്നതും നല്ലതാണ് . നല്ല കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാതെ ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ആരോഗ്യവും ഉറവും നക്കാനും ഓട്സ് കഴിക്കുന്നത് സഹായിക്കും..
ലയിച്ചു ചേരുന്ന നാരുകള്‍ (സോലുബിള്‍ ഫൈബര്‍) ധാരാളം അടങ്ങിയതാണു ഓട്സ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തിനു സംരക്ഷണം നല്കാന്‍ ഈ ഫൈബര്‍ സഹായിക്കുന്നു. മൂന്നു ഗ്രാം സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം ദിവസേന കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറക്കും. ഓട്സ് ചേര്ത്ത ഒരു കപ്പു പാലില്‍ നിന്ന് നാലു ഗ്രാം സോലുബിള്‍ ഫൈബര്‍ കിട്ടും. കൊളസ്ട്രോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ സഹായകമാണ് സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഓട്സ്.
കൂടാതെ തിപ്പലിയും കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒറ്റ മൂലിയാണ് . ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം.
തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിർത്തുന്നതിനും പതിവായി തേൻ കഴിക്കുന്നത് നല്ലതാണ് . ചായയിൽ കറുകപ്പട്ട ചേര്‍ത്ത് കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും..ദിവസവും ബദാം കഴിക്കുന്നത് മാനസികാരോഗ്യവും, ശാരീരികാരോഗ്യവും നല്‍കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ബദാം കഴിക്കുന്നത് ഗുണം ചെയ്യും
https://www.facebook.com/Malayalivartha