ഈ ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിച്ചാൽ മുട്ടൻ പണി കിട്ടും ...ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണം രാവിലെയാണ് കഴിക്കേണ്ടത്..എന്നാൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ അസുഖങ്ങൾ വിട്ടുപോകില്ല
മുതിർന്നവർ പലരും പറയുന്ന കാര്യങ്ങളിൽ ഒന്ന് പ്രഭാതഭക്ഷണം രാജാവിനെ പോലെയും ഉച്ചഭക്ഷണം മന്ത്രിയെ പോലെയും രാത്രിഭക്ഷണം ഭിക്ഷക്കാരനെപ്പോലെയും കഴിക്കണം എന്നതാണ്
എന്തായിരിക്കും ഇത്തരത്തിൽ പറയാനുള്ള കാര്യം എന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. കാരണം വേറൊന്നുമല്ല നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണം രാവിലെയാണ് കഴിക്കേണ്ടത്. നീണ്ട ഉറക്കത്തിന് ശേഷമാണ് പ്രഭാത ഭക്ഷണം കഴിക്കേണ്ടത് എന്നത് കൊണ്ട് തന്നെയാണ് ഇത്തരത്തിൽ പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കമെന്ന് ആളുകൾ പറയുന്നത്.
എന്നാൽ രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ ഒരിക്കലും കഴിക്കരുതാത്ത ചില ആഹാരങ്ങൾ ഉണ്ട് . രാവിലെ എണീറ്റ ഉടൻ ഒരു ചായയോ അല്ലെങ്കിൽ ഒരു കാപ്പിയോ കുടിച്ചാണാല്ലോ നമ്മൾ എല്ലാവരും ദിവസം തുടങ്ങാറുള്ളത്. എന്നാൽ ഇനി മുതൽ ആ ശീലം വേണ്ട .
വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതിന്റെ ഗുണങ്ങൾ ഒന്ന് വേറെ തന്നെയാണ് .. ശരീരത്തിലെ കൊഴുപ്പ് കളഞ്ഞ് തടി കുറയ്‌ക്കാൻ സഹായിക്കുന്നതിൽ ബെസ്‌റ്റാണ് ഈ ശീലം..രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തും.
യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ (Urinary tract infections - UTIs) അഥവാ മൂത്രാശയ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുന്ന ആളുകൾക്കും രാവിലെ ആദ്യം തന്നെ വെള്ളം കുടിക്കുന്ന ശീലം വലിയ രീതിയിൽ ഗുണം ചെയ്യും.
രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച ശേഷം രണ്ടോ മൂന്നോ നട്സ് അല്ലെങ്കിൽ ഉണക്ക മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് റുജുത പറയുന്നത്. കാരണം ഇവ കഴിക്കുന്നത് ദിവസവും മുഴുവനും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു
വെറും വയറ്റിൽ ചായയും കാപ്പിയും മാത്രമല്ല സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.സോഫ്റ്റ് ഡ്രിങ്കുകൾ ഉത്പാദിപ്പിക്കുന്നത് കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും (ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നവ) സുക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ തുടങ്ങിയവയും കൂട്ടിക്കലർത്തിയാണ്. രാവിലെ ഇവ കഴിക്കുന്നത് ഛർദ്ദിയും ഗ്യാസ് ട്രബിളും ഉണ്ടാകുന്നതിന് കാരണമാകും.
സോഫ്റ്റ് ഡ്രിങ്കുകൾ പതിവായി കഴിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡ്, ചീത്ത കൊഴുപ്പുകളുടെ ഉത്പാദനം എന്നിവ കൂട്ടുന്നതിന് കാരണമാകും.സ്ഥിരമായ ഉപയോഗം നോൺ ആൽക്കഹോളിക് ലിവർ ഡിസീസിനും വിശപ്പുകൂട്ടുന്നതിനും കാരണമാകുന്നു. ഈ മധുരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു വർധിപ്പിച്ച് ഗൗട്ട് പോലുള്ള രോഗങ്ങളിലേക്കും വഴിതെളിക്കുന്നു
പലരും അതിരാവിലെ ഏണീറ്റ ഉടനെ ഫ്രിഡ്ജിൽ നിന്ന് തണുത്ത പാനീയങ്ങൾ എടുത്ത് കുടിക്കാറുണ്ട്. എന്നാൽ ഇത് അത്ര നല്ല പ്രവണത അല്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.. വെറും വയറ്റിൽ കോൾഡ് കോഫിയോ അല്ലെങ്കിൽ ഐസ് ടീയോ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് ..ഇത്, ദഹനം മന്ദഗതിയിലാക്കുന്നതിനും ഗ്യാസ്ട്രബിൾ പോലുള്ള അസുഖങ്ങൾക്കും കാരണമായേക്കാം
സിട്രസ് പഴങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് അമിത ആസിഡ് ഉൽപാദനത്തിന് കാരണമാകും. പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ ചേർക്കുന്നുണ്ടെങ്കിൽ തന്നെ അതിന് മുമ്പേ വെള്ളം നന്നായി കുടിക്കുക. അതിന് ശേഷം മാത്രമേ പഴങ്ങൾ കഴിക്കാവു. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കാനുള്ള കാരണമാകുന്നു. അത് കൊണ്ട് തന്നെ ഒരിക്കലും വെറും വയറ്റിൽ പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക
വെറും വയറ്റിലോ അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിലോ എരിവുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതിനും അസിഡിറ്റിയ്ക്കും കാരണമാകും
പലപ്പോഴും ജിംനേഷ്യങ്ങളിൽ പോകുന്നവരും മറ്റും മുട്ട വെറും വയറ്റിൽ കഴിക്കാറുണ്ട്. . മുട്ട ആരോഗ്യകരമായ ഭക്ഷണം എന്നതിൽ യാതൊരു സംശയവുമില്ല. എന്ന് മാത്രമല്ല ഒരുപാട് പോഷകമൂല്യമുള്ള ഒരു ഭക്ഷണം കൂടിയാണ് മുട്ട.
എന്നാൽ രാവിലെ തന്നെ വെറും വയറ്റിൽ മുട്ട് തിന്നുന്നത് അത്ര നല്ലതല്ല. വിശപ്പ് ഇല്ലാതാക്കുന്ന ഒന്നാണ് മുട്ട. അത് കൊണ്ട് തന്നെ വെറും വയറ്റിൽ മുട്ട കഴിക്കുന്നത് അൽപ്പം ശ്രദ്ധിച്ച് വേണം. അല്ലെങ്കിൽ ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. അത് കൊണ്ട് തന്നെ വെറും വയറ്റിൽ മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഡയറ്റിങ്ങിന്റെയും മറ്റും ഭാഗമായി പലരും വെറും വയറ്റിൽ തേൻ കഴിക്കാറുണ്ട്.. എന്നാൽ ഇത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വെറും വയറ്റിൽ തേൻ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറക്കുന്നതിന് കാരണമാകുന്നു എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അത് കൊണ്ട് തന്നെ രാവിലെ എണീറ്റ ഉടനെ തേൻ കഴിക്കുന്ന പരിപാടി ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ നിർത്തുക. അല്ലെങ്കിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നാണ് പറയുന്നത്
https://www.facebook.com/Malayalivartha