നിങ്ങളുടെ ഭക്ഷണത്തില്‍ ഇവയെല്ലാം ഉണ്ടോ? എന്നാല്‍ ഇനി കൊറോണയെ പേടിക്കേണ്ട...കോവിഡ് ഭേദമായവര്‍ നിർബന്ധമായും ഈ ഭക്ഷണ രീതി പിന്തുടരണം
ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് എന്ന മഹാമാരിയ്‌ക്കെതിരെ ഒന്നിച്ചു യുദ്ധം ചെയ്യുകയാണ് ലോകജനത. നിരവധി പേരാണ് ഓരോ ദിവസവും കോവിഡ് ബാധിതരാകുന്നത്. ഇതിനോടകം തന്നെ നിരവധി പേരുടെ ജീവന്‍ തന്നെ നഷ്ടമാകുകയും ചെയ്തു.
ആധുനിക വൈദ്യശാസ്ത്രം ഇതുവരെയും വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മാരക വൈറസിന് അകപ്പെട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നവര്‍ ചുരുക്കമാണ്. കോവിഡ് വരാതിരിക്കുവാന്‍ എത്രത്തോളം സൂക്ഷിക്കുന്നുവോ അത്രത്തോളം തന്നെ കരുതലും സൂക്ഷ്മതയും കോവിഡ് ഭേദമായാലും ആവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനം നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തിലാണ്.
കോവിഡ് ഭേദമായവര്‍ക്ക് കൂടുതല്‍ വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണെന്നാണ് യുകെയുടെ എന്‍എച്ച്എസ് (ദേശീയ ആരോഗ്യ സേവനം) പറയുന്നത്. അതുകൊണ്ടു തന്നെ കോവിഡ് ഭേദമായവര്‍ പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുവാന്‍ ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.
കൂടാതെ, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കോവിഡ് ബാധ മൂലം പേശികള്‍ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കേടായ ശരീര കോശങ്ങളെ നന്നാക്കുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കും.
മാത്രവുമല്ല, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രോട്ടീനു കഴിയും. ദിവസവും 75 മുതല്‍ 100 ഗ്രാം വരെ പ്രോട്ടീന്‍ ശരീരത്തിലെത്തണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. മത്സ്യം, മാംസം, ചിക്കന്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നിലക്കടല, പാല്‍, തൈര്, ചീസ്, സോയ, മുട്ട എന്നിവ പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ്.
തവിട് അടങ്ങിയ ഭക്ഷണവര്‍ഗ്ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണകരമാണ്. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ചീര, വാഴക്കൂമ്പ്, നെല്ലിക്ക, മാങ്ങ എന്നിവ കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്.
പുളിയുള്ളതും മധുരം കുറഞ്ഞതുമായ പഴങ്ങളാണ് കഴിക്കേണ്ടത്. ഓറഞ്ച്, മുസംബി, ആപ്പിള്‍, സബര്‍ജെല്‍, പപ്പായ, മുന്തിരി എന്നിവ കഴിക്കാവുന്നതാണ്. ദിവസവും അഞ്ച് കപ്പ് എന്ന അളവിലാണ് പഴവര്‍ഗ്ഗങ്ങള്‍ കഴിക്കേണ്ടത്. അതേ അളവില്‍ തന്നെ പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുവാന്‍ ശ്രദ്ധിക്കണം.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ബാക്ടീരിയകളും വൈറസുകളും പെട്ടെന്ന് പിടികൂടുക. മറ്റ് വൈറസുകള്‍ പോലെ തന്നെയുള്ള ഒരു തരം വൈറസ് തന്നെയാണ് കൊറോണ വൈറസും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് നിയന്ത്രിച്ച് കൊണ്ടു പോകാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഹൃദ്രോഗം, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് ഗുരുതരമായി ബാധിക്കുന്നത്. അതുകൊണ്ടു തന്നെ ഇവരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും.
സമീകൃത ആഹാരം, കൃത്യമായ വ്യായാമം, നല്ല ഉറക്കം എന്നിവ രോഗപ്രതിരോധത്തിന് സഹായിക്കും. മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നതും ഏറെ ഗുണകരമാണ്.
മാത്രമല്ല, നല്ല വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുവാന്‍ ശ്രദ്ധിക്കണം. പുറത്ത് നിന്നുമുള്ളതോ തെരുവുകളില്‍ പാകം ചെയ്യുന്നതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കി കഴിവതും വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
എന്ത് ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി ഉരസി കഴുകണം. ഒപ്പം ഉപയോഗിക്കുന്ന പാത്രങ്ങളും പച്ചക്കറികളും പാകം ചെയ്യുന്ന സ്ഥലവും വൃത്തിയായി സൂക്ഷിക്കുക. ഇളം ചൂടോടു കൂടി തന്നെ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ആരോഗ്യമുള്ള ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ ആരോഗ്യം സംരക്ഷിക്കാം, ഒപ്പം കോവിഡിനെയും ചെറുക്കാം.
https://www.facebook.com/Malayalivartha