കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പു ചേര്‍ക്കണം...എന്നാൽ ഉപ്പോളം വേണ്ട ഉപ്പിനോടുള്ള ഇഷ്ടം ..അധികമായാൽ നിങ്ങൾ നിത്യ രോഗിയായി മാറും..ഉറപ്പ്
കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പു ചേര്‍ക്കണം. ഉപ്പിടാതെ ഒരു കറിയും ഉണ്ടാക്കാറില്ല. എന്നാല്‍ ഉപ്പ് അധികമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ് ..ഭക്ഷണത്തിൽ ഉപ്പ് എത്രത്തോളം കുറയ്ക്കുന്നുവോ ശരീരത്തിന് അത്രത്തോളം നല്ലത്... ഉപ്പ് ഒഴിവാക്കിയാൽ തന്നെ ഒരു പരിധി വരെ മറ്റ് അസുഖങ്ങൾ വരാതെ സൂക്ഷിക്കാനാകും...
ഉപ്പ് അധികം കഴിച്ചാൽ തടി കൂടാനും സാധ്യതയുണ്ട് തടി കുറയ്ക്കാൻ ശ്രമിക്കുന്നുവർ ഉപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മുടെ ശരീരത്തില്‍ എത്തുന്ന ഉപ്പിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കറികള്‍, അച്ചാറുകള്‍, എണ്ണപ്പലഹാരങ്ങള്‍, മറ്റ് ആഹാര പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയിലൂടെ ദിവസവും ഇരുപതു ഗ്രാം ഉപ്പാണ് ഓരോ ആളുകളുടേയും ശരീരത്തിലേക്കെത്തുന്നത്.
പ്രോസസ് ഫുഡ്‌സില്‍(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്‌സ്, പപ്പടം എന്നിവയില്‍ നിന്നെല്ലാം ആവശ്യത്തിൽ അധികം ഉപ്പ് ശരീരത്തിൽ എത്തുന്നുണ്ട് . ദിവസവും എത്ര അളവ് വരെ ഉപ്പ് കഴിക്കാം എന്നതിനെ കുറിച്ച് പലർക്കും അറിയില്ല. ലാന്‍സെറ്റ് എന്ന ആരോഗ്യ ജേണലില്‍ വന്ന പഠനത്തില്‍ പറയുന്നത് സോഡിയം ഒരു ഗ്രാമില്‍ കൂടിയാല്‍ രക്ത സമ്മര്‍ദ്ദം 2.86mmHg ആയി ഉയരുമെന്നാണ് പറയുന്നത്.
അഞ്ച് ഗ്രാമില്‍ സോഡിയം ദിവസവും കഴിക്കുന്നവരിലാണ് അത്തരത്തില്‍ രക്ത സമ്മര്‍ദ്ദം ഉയരുന്നത്. 5 ഗ്രാം സോഡിയം എന്ന് പറയുന്നത് 12.5 ഗ്രാം ഉപ്പാണ്. അത്രയും ഉപ്പ് ദിവസവും കഴിക്കാന്‍ പാടില്ല എന്നാണ് ലോക ആരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്.
ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2–3 വയസാകുമ്പോള്‍ രണ്ടു ഗ്രാം ഉപ്പ്. 6–7 വയസാകുമ്പോള്‍ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതല്‍ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയര്‍ക്കുന്നവര്‍ക്കുപോലും ദിവസവും ആറു ഗ്രാമില്‍ താഴെ ഉപ്പു മതി.
ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്നി സംബന്ധമായ അസുഖങ്ങളും വരാനുളള സാധ്യത വളരെ കൂടുതലാണ്.
കൂടാതെ കാത്സ്യം കൂടുതല്‍ അളവില്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കൂടാനുളള സാധ്യതയും കൂടുതലാണ്. ശരീരത്തിന് ആവശ്യമായ സോഡിയം നമ്മുടെ ശരീരത്തിലെത്തുന്നത് ഉപ്പിലൂടെയാണ്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് തുടങ്ങി നാം കഴിക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളിലും സോഡിയം അടങ്ങിയിട്ടുണ്ട്.
വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും. ഉപ്പ് കൂടുതൽ കഴിക്കുന്നത് പക്ഷാഘാതം ഉണ്ടാകാനിടവരും.
ഉപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷീണം തോന്നുമ്പോള്‍ ഉപ്പിട്ടു നാരങ്ങാ വെളളം കുടിക്കുന്ന പതിവുണ്ട്. ഇത് ഒരിക്കലും നല്ലതല്ല ..നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ തന്നെ കുടിക്കുക.
അത് പോലെ ബിപി കുറയുമ്പോള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പ് അധികം കഴിച്ചാൽ മതി എന്നൊരു വിശ്വാസം ഉണ്ട്. ഇത് തെറ്റാണ് .. ഫാസ്റ്റ് ഫുഡുകളും പായ്ക്കറ്റ് ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. ബേക്കറി വിഭവങ്ങള്‍, അച്ചാറുകള്‍, വറുത്ത വിഭവങ്ങള്‍ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത്.
ഉപ്പ് അധികം കഴിച്ചാൽ എല്ലുകളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ക്യാല്‍സ്യത്തിന്റെ അളവു കുറയ്ക്കും. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഉപ്പു കുറച്ചാല്‍ എല്ലുകളുടെ ആരോഗ്യം നില നിര്‍ത്താം. പ്രമേഹമുള്ളവർ ഉപ്പിട്ട ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഉപ്പു കുറച്ചാല്‍ പ്രമേഹസാധ്യത കുറയും.
https://www.facebook.com/Malayalivartha