മുട്ട കൂടുതൽ നേരം വേവിച്ചാൽ അപകടം..പച്ചനിറത്തിൽ കോട്ടിങ് കണ്ടാൽ കഴിക്കരുത്..മുട്ട അമിതമായി വേവിയ്ക്കുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ എന്നിവ ചേര്‍ന്ന് ഒരു പ്രത്യേക വിഷവാതകമുണ്ടാകും... മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുള്ള അയണ്‍ ഹൈഡ്രജൻ സൾഫൈഡിനോടു ചേർന്ന് അയൺ സൾഫൈഡ് ആകുന്നതാണ് മഞ്ഞയ്ക്ക് പച്ച നിറത്തിലെ കോട്ടിങ് ഉണ്ടാകാനുള്ള കാരണം
പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഒത്തിണങ്ങിയ മുട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് .
വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്കും മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുമെല്ലാം ഏറെ ആരോഗ്യകരമെന്നു വേണം, പറയുവാന്‍. ഇതിലെ പ്രോട്ടീനുകളാണ് പ്രധാന ഗുണം നല്‍കുന്നത്. ഇതു മസിലുകള്‍ക്ക് ഉറപ്പും ശക്തിയും നല്‍കുന്നു. കാല്‍സ്യം, വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഒന്നു കൂടിയാണ് മുട്ട. വൈറ്റമിന്‍ ഡിയുടെ കുറവ് ഇന്നത്തെ കാലത്തു കുട്ടികളേയും മുതിര്‍ന്നവരേയുമെല്ലാം ഒരു പോലെ ബാധിയ്ക്കുന്ന ഒന്നാണ്. വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കാല്‍സ്യം ആഗിരണവും കുറയും, ഇത് എല്ലുകളെ ദുര്‍ബമാക്കുകയും ചെയ്യും. മുട്ടയുടെ വെള്ളയും മഞ്ഞയുമെല്ലാം ഒരു പോലെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ മിതമായ അളവില്‍ മുട്ട മഞ്ഞ കഴിയ്ക്കണമെന്നു മാത്രമേയുള്ളൂ.
മുട്ട പല രീതിയിലും പാകം ചെയ്തു കഴിയ്ക്കാം. പുഴുങ്ങിയും പൊരിച്ചും ഓംലറ്റായും കറി വച്ചുമെല്ലാം പല തരത്തില്‍ ഇത് ഉപയോഗിയ്ക്കുന്നുണ്ട്. ഇതില്‍ തന്നെ ആരോഗ്യകരം പുഴുങ്ങിയ മുട്ട എന്നു പറയാം.. എന്നാൽ മുട്ട പുഴുങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണം ഉണ്ടാകില്ലെന്ന് മാത്രമല്ല ചിലപ്പോൾ അത് ആരോഗ്യത്തിനു ഹാനികരവും ആയി മാറിയേക്കാം
മുട്ട അമിതമായി വേവിക്കുന്നത് നല്ലതല്ല. സംശയം ഉണ്ടെങ്കില്‍ അമിതമായി വേവിച്ച മുട്ട ശ്രദ്ധിച്ചു നോക്കാം. മുട്ടയുടെ മഞ്ഞയ്ക്ക് ചുറ്റും പച്ച നിറത്തിലൊരു കോട്ടിങ് ഉണ്ടെന്നു കണ്ടാല്‍ ഉറപ്പിക്കാം ആ മുട്ട കഴിക്കാന്‍ പാടില്ലെന്ന്.
മുട്ട അമിതമായി വേവിക്കുമ്പോള്‍ ഹൈഡ്രജൻ സൾഫൈഡ് മുട്ടയുടെ വെള്ളയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. മുട്ടയുടെ പ്രോട്ടീനില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. മുട്ട അമിതമായി വേവിയ്ക്കുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ എന്നിവ ചേര്‍ന്ന് ഒരു പ്രത്യേക വിഷവാതകമുണ്ടാകുന്നു. മുട്ടയുടെ മഞ്ഞയില്‍ അയണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജൻ സൾഫൈഡിനോടു ചേർന്ന് അയൺ സൾഫൈഡ് ആകുകയും മഞ്ഞയ്ക്ക് പച്ച നിറത്തിലെ കോട്ടിങ് നല്‍കുകയും ചെയ്യുന്നു. ...
മുട്ട തിളപ്പിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവ തണുപ്പിക്കാന്‍ പച്ചവെള്ളത്തില്‍ ഇടണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. കുറഞ്ഞ അളവിൽ മാത്രം ശരീരത്തിൽ എത്തുന്നതിനാൽ ഇതുവരെ ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. എങ്കിലും മുട്ട ഒരിക്കലും അമിതമായി വേവിക്കരുതെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha