ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം ; മീന് കഴിക്കാൻ ഇഷ്ടമുള്ളവർ അറിയേണ്ടുന്ന കാര്യങ്ങൾ
മീന് കഴിക്കാൻ ഇഷ്ടമുള്ളവർ അറിയുക. നാം മീൻ കഴിക്കുമ്പോള് പല കാര്യങ്ങൾ അറിയണം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകള് കറിവച്ചു കഴിക്കുന്നത് നല്ലതാണ്.
ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകള്, ധാതുക്കള്, പോഷകങ്ങള് എന്നിവയുടെ കലവറ. കണ്ണുകളുടെ ആരോഗ്യത്തിനും ഗുണപ്രദമാണ്.
ഹൃദയത്തിന്റെ ആരോഗ്യത്തിനു മീൻ കഴിക്കുന്നത് നല്ലതാണ്. കാര്ഡിയോ വാസ്കുലാര് സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള് മീനില് ധാരാളം. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തില് അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു.
നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്ചയില് രണ്ടുതവണ മീന് കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാന് ഫലപ്രദമെന്നു ഗവേഷകര് പറയുന്നു. രക്തസമ്മര്ദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദമാണ് .
വ്യായാമവും മീന് കഴിക്കുന്നതും അമിതഭാരം കുറക്കാൻ സഹായിക്കും. മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ് .
മനസിന്റെ ഏകാഗ്രത വര്ധിപ്പിക്കുന്നതിനു ഇത് ഗുണപ്രദമായി മാറും. പ്രായമായവരിലുണ്ടാകുന്ന ഓര്മക്കുറവിനും പ്രതിവിധിയെന്നു ഗവേഷകര് വ്യക്തമാക്കുന്നു.
കുഞ്ഞുങ്ങളുടെയും കൊച്ചു കുട്ടികളുടെയും തലച്ചോറിന്റെ വികാസത്തിനു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള് നല്ലതാണ്. ചര്മത്തിന്റെ ആരോഗ്യസംരക്ഷണത്തിനും മീന് നല്ലതാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള് കുറയ്ക്കാന് മീനിലടങ്ങിയിരിക്കുന്ന ഇപിഎയ്ക്ക് കഴിയും .
സൂര്യാതപത്തില് നിന്നു ചര്മത്തിനു സംരക്ഷണമേകുവാനും മീൻ നല്ലതാണ്. മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള് ഡിപ്രഷന്, അമിത ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതായി ഗവേഷകര് കണ്ടെത്തിയിരുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള് അടങ്ങിയ മീനെണ്ണ വന്ധ്യത കുറയ്ക്കാന് ഫലപ്രദമെന്നു പഠനങ്ങള് പറയുന്നു.
ആര്ത്തവവിരാമം വന്ന സ്ത്രീകളില് ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മീനിലുള്ള ഫാറ്റി ആസിഡുകള് കുറയ്ക്കുന്നതായി ഗവേഷകര് കണ്ടെത്തിയിട്ടുണ്ട്.
സന്ധിവാതം മൂലമുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുന്നതിന് മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്, ഇജിഎ എന്നിവ ഫലപ്രദമെന്നു പഠനങ്ങള് തെളിയിക്കുന്നു .
https://www.facebook.com/Malayalivartha