കളയുന്നതിന് മുമ്പ് ഈ കാര്യം ഓർക്കണം, കഞ്ഞിവെള്ളം ആള് പുലിയാണ്...!! ക്ഷീണത്തെ അകറ്റാനുള്ള ഒരുഗ്രൻ ഒറ്റ മൂലി
ചൂടുകൂടുമ്പോൾ നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങൾ നമ്മുടെ ശരീരത്തെ വളരെ പ്രതികൂലമായി ബാധിക്കും. ഇതിനെ ഇല്ലാതാക്കാൻ ഏറ്റവും നല്ല മാർഗം കഞ്ഞിവെള്ളം കുടിക്കുക എന്നതാണ്. കൂടാതെ ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്നതിന് കഞ്ഞിവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
രാവിലെ തന്നെ കഞ്ഞിവെള്ളം കുടിച്ചാൽ മാനസികമായി ഉണർവുണ്ടാകാനും സഹായിക്കും. ക്ഷീണത്തെ അകറ്റാനുള്ള ഒറ്റ മൂലിയാണ് കഞ്ഞിവെള്ളം എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് സത്യം. ഒരു ഗ്ലാസ് കഞ്ഞി വെള്ളം ഉപ്പിട്ട് കുടിച്ചാൽ മതി ഏത് പ്രശ്നത്തിനും പരിഹാരം കാണാം.
വയറിളക്കവും ഛർദ്ദിയും ഉണ്ടാകുമ്പോൾ ശരീരത്തിൽ നിന്ന് ധാരാളം ജലം നഷ്ടമാകുന്നു. നിർജ്ജലീകരണം തടയാൻ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്. കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുന്നതാണ് ഇതിനുള്ള മാർഗം. അതിരാവിലെ തന്നെ കുടിക്കുന്നതാണ് നല്ലത്.
കഞ്ഞി വെള്ളത്തിൽ ധാരാളം നാരുകളും അന്നജവും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിനുള്ളിൽ നല്ല ബാക്ടീരിയകൾ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. മറ്റൊരു ഭക്ഷണവും നൽകിയില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ദാഹം തോന്നുമ്പോഴോ വിശപ്പ് തോന്നുമ്പോഴോ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക.
ഇത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും. വൈറൽ ഇൻഫെക്ഷൻ പ്രതിരോധിക്കാൻ കഞ്ഞിവെള്ളം സഹായിക്കും. വൈറൽ പനിയുള്ളപ്പോൾ ശരീരത്തിൽനിന്ന് പോഷകങ്ങൾ നഷ്ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും.
എക്സിമ മൂലമുള്ള ചൊറിച്ചിലിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള അന്നജമാണ് ഇതിന് സഹായിക്കുന്നത്. കഞ്ഞിവെള്ളം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ തുണിയിൽ മുക്കി തുടച്ചാൽ മതിയാകും.
ത്വക്ക് രോഗങ്ങൾ കുറയ്ക്കാൻ കഞ്ഞിവെള്ളം തണുപ്പിച്ച് പ്രശ്നമുള്ള ഭാഗത്ത് പുരട്ടി കൊടുത്താൽ മതിയാവും. തലയിലെയും ശരീരത്തിലെയും താരൻ അകറ്റാനും കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. വെറുതെ മുറ്റത്തേക്കൊഴിച്ചുകളയാനും പശുവിന് കൊടുക്കാനും മാത്രമുള്ളതല്ല കഞ്ഞിവെള്ളം എന്ന് മനസിലായില്ലേ.
അൽപ്പം അരിയെടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് കുളിക്കുന്ന വെള്ളത്തിൽ അരമണിക്കൂർ മുക്കിവെക്കണം. ഈ വെള്ളം ഉപയോഗിച്ച് കുളിച്ചാൽ നല്ല കുളിർമ അനുഭവപ്പെടും. അരി പാകം ചെയ്ത ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം ചൂടാറിയ ശേഷം ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്താണ് ഉപയോഗിക്കേണ്ടത്.
മുടിയിൽ കണ്ടീഷണർ പോലെ ഉപയോഗിക്കാൻ കഴിയുന്ന കഞ്ഞിവെള്ളം തലയോട്ടിയിൽ തേച്ച് മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുടിയുടെ ആരോഗ്യം വർദ്ധിക്കുന്നതോടൊപ്പം തിളക്കവും വർദ്ധിക്കും. മുടി വളർച്ചക്കും നല്ലതാണ്. ആഴ്ചയിൽ രണ്ട് തവണ ഇത് ആവർത്തിക്കാം. മുടിവളർച്ചയെ ത്വരിതപ്പെടുത്തുകയും, മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha