മുളപ്പിച്ച പയര്‍ വർഗ്ഗങ്ങൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇവയൊക്കെ
മുളപ്പിച്ച പയര്‍ വർഗ്ഗങ്ങള്‍ക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. ചെറുപയര്‍, വന്‍പയര്‍, കടല പയര്‍ വർഗ്ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിച്ചാല്‍ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. മുളപ്പിക്കുന്നത് ധാന്യങ്ങളിലെയും പയര്‍ വർഗ്ഗങ്ങളിലെയും ആരോഗ്യ ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു.
മുളപ്പിച്ച പയര്‍ വർഗ്ഗങ്ങളിലെ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളുമെല്ലാം ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ദഹന പ്രക്രിയ വേഗത്തിലാക്കാനുമെല്ലാം ഇത് സഹായിക്കും.
ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഉയര്‍ന്ന പ്രോട്ടീന്‍ പ്രഭാതഭക്ഷണം പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാണ്. പ്രോട്ടീന്റെ ഉറവിടമാണ് പയര്‍വർഗ്ഗങ്ങള്‍.
പയറില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ പോലുള്ള പോഷകങ്ങള്‍ കൊഴുപ്പും കലോറിയും കുറയ്ക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മാത്രമല്ല കലോറി നിയന്ത്രിത ഭക്ഷണമാണ് ഇത്. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയര്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍, മലബന്ധം എന്നിവ അകറ്റാന്‍ സഹായിക്കുന്നു.
രാവിലത്തെ വ്യായാമത്തിന് ശേഷം അല്‍പം മുളപ്പിച്ച ചെറുപയര്‍ പോലുള്ള ധാന്യങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. മാത്രമല്ല മുളപ്പിച്ച പയര്‍ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വർഗ്ഗങ്ങള്‍. മുളപ്പിച്ച പയറില്‍ നാരുകള്‍ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ അടങ്ങിയിട്ടുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു.
മുളപ്പിച്ച പയറില്‍ അടങ്ങിയ ജീവകം സി കൊളാജന്റെ നിര്‍മ്മാണത്തിനു സഹായിക്കുക വഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. മുളപ്പിച്ച പയര്വര്ഗത്തില് അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കുടലിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.
https://www.facebook.com/Malayalivartha