കർക്കിടകത്തിൽ മുരിങ്ങയില വിഷമയമാകുമോ? സത്യം ഇതാണ്
കർക്കിടകത്തിൽ മുരിങ്ങയില വിഷമയമാകുമെന്ന കാലപഴക്കം ചെന്ന വിശ്വാസത്തെ ഇന്നും നമ്മളിൽ ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ അതെല്ലാം തെറ്റിധരണയാണ്. കിണറിനടുത്ത് മുരിങ്ങ നടുന്നത് കിണറ്റിലെ വിഷം വലിച്ചെടുക്കാനുള്ള വിദ്യയാണെന്ന തരത്തിലും വാട്ട്‌സാപ്പിലൂടെയും മറ്റും സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. കര്‍ക്കടകക്കാലത്ത് ഭക്ഷണ ചിട്ടകളും ആരോഗ്യ ചിട്ടകളുമെല്ലാം പ്രധാനപ്പെട്ടതാണ്. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കണം, ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതെല്ലാം പ്രധാനമാണ്.
കര്‍ക്കിടകം മഴക്കാലം കൂടിയാണ്. ദഹനത്തിന് ബുദ്ധിമുട്ടുള്ള, ഉദര സംബന്ധമായ പ്രശ്‌നങ്ങളുള്ള കാലം കൂടിയാണിത്. ഇത്തരം ഘട്ടത്തില്‍ മുരിങ്ങയില കഴിച്ചാല്‍ ദഹിയ്ക്കാന്‍ പ്രയാസം നേരിടും. ഇതാണ് കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷം,.... കഴിയ്ക്കരുത് എന്ന രീതിയില്‍ പ്രചാരണം വരാന്‍ ഒരു കാരണം. മറ്റൊരു കാര്യം മുരിങ്ങയിലയില്‍ നിയിസിമൈന്‍ എന്ന പ്രത്യേക കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇതു നല്ല ശോധന നല്‍കുന്ന ഒന്നു കൂടിയാണ്. എന്നാല്‍ മഴക്കാലത്ത് വയറിളക്കം പോലുള്ള രോഗസാധ്യത ഏറെയായതിനാല്‍ മുരിങ്ങയില ഇത്തരം പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കും. സെല്ലുലോസ് ഉള്ളതിനാല്‍ ദഹനത്തിനു ബുദ്ധിമുട്ടാണ്. മഴക്കാലത്ത് പെട്ടെന്നു ദഹിയ്ക്കുന്ന വിധത്തിലെ ഭക്ഷണങ്ങളാണ് കഴിയ്‌ക്കേണ്ടത്. മുരിങ്ങയിലെ ഇത്തരം ഘടകങ്ങള്‍ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും.
മുരിങ്ങയില കര്‍ക്കടകക്കാലത്ത് ദോഷമെന്ന് പറയുന്നതിന് മറ്റൊരു ശാസ്ത്രീയ വശം കൂടിയുണ്ട്. മഴക്കാലത്ത് ശരീരത്തിന് ചൂടു നല്‍കാന്‍ കൊഴുപ്പ് ആവശ്യമാണ്. മുരിങ്ങയില ശരീരം കൊഴുപ്പു വലിച്ചെടുക്കുന്നതിനെ തടയുന്ന ഒന്നാണ്. ഇത്തരത്തില്‍ ശരീരത്തിന് മഴക്കാലത്ത് ആവശ്യമായ കൊഴുപ്പു ലഭിയ്ക്കുന്നതു മുരിങ്ങയില തടയും. മുരിങ്ങയില തടി കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പറയുന്നതിന്റെ ഒരടിസ്ഥാനം ശരീരം കൊഴുപ്പു വലിച്ചെടുക്കുന്നത് തടയുന്നതിനാലാണ്.
ദഹന പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഇത് മഴക്കാലത്തു കഴിച്ചാലും കുഴപ്പമില്ല. ഇലകള്‍ക്ക് ചിലപ്പോള്‍ ചെറിയ കയ്പു രസമുണ്ടാകാം. ഇതു നല്ലതു പോലെ വേവിച്ചാല്‍ ചിലപ്പോള്‍ പോകുകയും ചെയ്യും. അല്ലാതെ ഇതു വിഷമല്ല. വയറിളക്കം പോലുള്ളവയെങ്കില്‍ ഇതു കഴിയ്‌ക്കേണ്ടതില്ല. ഇലയായി കഴിയ്ക്കാനേ പ്രശ്‌നമുള്ളൂ. ഇല ഉണക്കിപ്പൊടിച്ചു കഴിയ്ക്കാം. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്. മഴക്കാലത്തു മാത്രമല്ല, ശരീരത്തിന് എക്കാലത്തും ആവശ്യമുള്ള പല പോഷകങ്ങളും അടങ്ങിയതാണ് മുരിങ്ങയില.
https://www.facebook.com/Malayalivartha