നിരവധി രോഗങ്ങള്‍ക്ക് ഒറ്റ മരുന്ന് വെളുത്തുള്ളി! അറിയാം വെളുത്തുള്ളിയുടെ ഗുണങ്ങള്‍
ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. ഉള്ളിയെപ്പോലെ അല്ലിസിൻ കുടുംബത്തിൽപ്പെട്ടതാണു വെളുത്തുള്ളിയും.
പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന വെളുത്തുള്ളി നിരവധി രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്നാണ്.ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു.
വെളുത്തുള്ളിയുടെ ഗുണങ്ങള്‍
1. രക്തസമ്മര്‍ദം കുറയ്ക്കും വെളുത്തുള്ളിയുടെ ഗുണങ്ങള്‍ രക്തസമ്മര്‍ദ്ദത്തിന് മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും ര്കതത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറയ്ക്കുന്നു.
2. ഹൃദയാരോഗ്യം
ഹൃദയാരോഗ്യം പ്രായമാകുമ്ബോള്‍ ഹൃദയത്തിലെ രകത ധമനികള്‍ക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ ഫ്രീ ഓക്‌സിജന്‍ റാഡിക്കലുകളുടെ അഭാവം മൂലമുള്ള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ രക്തകുഴലുകളില്‍ തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കുന്നു. ആന്റി ബാക്ടീരിയല്‍ ബാക്ടീരിയകളോടും വൈറസിനോടും രോഗണുക്കളോടും പ്രതിരോധം തീര്‍ത്ത് ശരീരത്തെ സംരക്ഷിക്കാനുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്. ഭക്ഷ്യ വിഷബാധ തടയുവാനും വെളുത്തുള്ളിക്ക് സാധിക്കുന്നു
3 രക്തം കട്ടപിടിക്കുന്നത് തടയും
രക്തം കട്ടപിടിക്കുന്നത് തടയും ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് തടയാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അജോയീന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha