ശരീര ഭാരം കുറയ്ക്കാൻ കഷ്ട്ടപ്പെടുന്നവരാണോ ?ഓട്സ് ഇങ്ങനെ കഴിക്കൂ ഫലം ഉറപ്പ്
നമ്മിൽ പലരും ശരീര ഭാരം കുറയ്ക്കാൻ കഷ്ട്ടപ്പെടുന്നവരായിരിക്കും. ചില ഭക്ഷണങ്ങൾ ഒഴിവാക്കിയും മറ്റു ചിലത് കഴിച്ചുമൊക്കെ നാം ശരീര ഭാരം കുറയ്ക്കുന്നു. എങ്ങനെയാണ് ഓട്സ് കഴിച്ച് ഭാരം കുറയ്ക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.കാര്‍ബണുകളും ഫൈബറും കൊണ്ട് നിറഞ്ഞതാണ് ഓട്സ്. ഇത് ഭാരം കുറയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്.
ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി ഗുണങ്ങൾ ഓട്‌സിനുണ്ട്. മാത്രമല്ല ശരീരഭാരം കുറയ്‌ക്കാനും കഴിയും . അതിന് എങ്ങനെ ഓട്സ് കഴിക്കാമെന്ന് നോക്കാം.
ആപ്പിളില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഉണ്ട്. ഓട്സില്‍ ആപ്പിള്‍ ചേര്‍ത്ത് കഴിക്കുക. വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ഫ്ലേവനോയ്ഡുകളും നാരുകളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.
സ്മൂത്തിയിലേക്ക് കുതിര്‍ത്ത കുറച്ച് ഓട്‌സ് ചേര്‍ത്ത് കഴിക്കുക . വാഴപ്പഴം ഉപയോഗിച്ചോ മറ്റോ തയ്യാറാക്കുന്ന സ്മൂത്തികളിലേയ്ക്ക് അല്പം ഓട്സ് കൂടെ ചേര്‍ക്കാം.ഓട്സിനൊപ്പം ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേര്‍ത്ത് കഴിക്കുക. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.
രാവിലെ പ്രഭാതഭക്ഷണത്തിന് പാലിൽ കുറുക്കിയ ഓട്സ് കഴിക്കാം. പാലിൽ കഴിവതും മധുരം കുറച്ച് ഉപയോഗിക്കുകയോ തീരെ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക. ഉച്ചഭക്ഷണത്തിന് ഓട്സ് കൊണ്ട് തയാറാക്കിയ ഉപ്പുമാവോ പുട്ടോ കഴിക്കുക.
ഇതിനൊപ്പം നോൺ വെജ് കറികൾ വേണ്ട. പച്ചക്കറികൾ പാതിവേവിച്ച സ്റ്റ്യൂ ആണ് നല്ലത്. വൈകുന്നേരം ചായയ്ക്കൊപ്പം ഓട്സ് കൊണ്ട് തയാറാക്കിയ വടയോ അടയോ കഴിക്കുക . ഓട്സിനൊപ്പം പഴങ്ങൾ സാലഡിനെന്നവണ്ണം അരിഞ്ഞ് ചേർക്കുന്നതും നല്ലതാണ്. പുളിയുള്ള പഴവർഗങ്ങൾ ഒഴിവാക്കാം.
https://www.facebook.com/Malayalivartha