പ്രതിരോധശേഷി കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഏത്തപ്പഴം; ദിവസേന ഏത്തപ്പഴം കഴിക്കുന്നത് നല്ല ആരോഗ്യം പ്രദാനം ചെയ്യും
ധാരാളം ആന്റി ഓകാസിഡന്റുകളും ഫൈബറും മറ്റനവധി പോഷകഘടകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം. പ്രതിരോധ ശേഷി കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഏത്തപ്പഴത്തിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ സഹായിക്കുന്നു.
മിക്ക വീടുകളിലേയും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാണ് ഏത്തപ്പഴം. പച്ച ഏത്തക്കായെക്കാള്‍ കുറച്ച് പഴുത്തതാണ് നല്ലത്. പഴുത്ത ഏത്തക്കായിലാണ് കൂടുതല്‍ പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളത്. ദിവസേന ഏത്തപ്പഴം കഴിക്കുന്നത് അള്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരുന്നത് തടയുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നത് നല്ല ആരോഗ്യം പ്രദാനം ചെയ്യും.
https://www.facebook.com/Malayalivartha