ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ഈ ഗുണങ്ങൾ ഉറപ്പാണ്
മുട്ട ഇഷ്ടമില്ലാത്തവരായിത്തന്നെ ആരുമുണ്ടാവില്ല. മുട്ടയുടെ മഞ്ഞക്കരുവില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരാണ് നമ്മളില്‍ പലരും.
രണ്ടു മുട്ടയില്‍ ശരീരത്തിനാവശ്യമുള്ളതിന്റെ 59 ശതമാനം സെലനിയം, 32 ശതമാനം വൈറ്റമിന്‍ എ, 14 ശതമാനം അയണ്‍ ഇവയുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ജലദോഷം, പനി ഇവയ്‌ക്കെല്ലാം പരിഹാരമേകാനും മുട്ടയ്ക്കു കഴിയും.
ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിന്‍, റൈബോഫ്‌ലേവിന്‍, തയാമിന്‍, സെലനിയം എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചര്‍മത്തിനും തലമുടിക്കും നഖങ്ങള്‍ക്കും നല്ലതാണ്. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.
https://www.facebook.com/Malayalivartha