ഇത്തിരിക്കുഞ്ഞന്‍ എള്ളിനെ നിസാരക്കാരനായി കാണെണ്ട; ഗുണങ്ങളില്‍ കേമന്‍ തന്നെ!
നമ്മുടെ ആഹാരത്തില്‍ വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് എള്ള്. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് ഇത്. അതുകൊണ്ടു തന്നെ എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. എള്ളെണ്ണ പ്രമേഹം തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 52 കലോറി മാത്രമാണുള്ളത്. കൂടാതെ കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കോപ്പര്‍,കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, തയാമിന്‍ ഇവയും അടങ്ങിയിരിക്കുന്നു. അര്‍ബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്‌നീഷ്യം, ഫൈറ്റോസ്റ്റെറോള്‍ ഇവ എള്ളിലുണ്ട്.
സമ്മര്‍ദം അകറ്റാന്‍ സഹായിക്കുന്ന ധാതുക്കള്‍ ആയ മഗ്‌നീഷ്യം, കാല്‍സ്യം ഇവ എള്ളില്‍ അടങ്ങിയിട്ടുണ്ട്. തയാമിന്‍, പെറ്റോഫാന്‍ തുടങ്ങിയ ജീവകങ്ങള്‍ സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പ്പാദനം കൂട്ടുന്നു. എള്ളിലടങ്ങിയ മഗ്‌നീഷ്യം ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.
കാല്‍സ്യവും സിങ്കും കറുത്ത എള്ളില്‍ ധാരാളമുണ്ട്. ഇത് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. കറുത്ത എള്ളില്‍ ഇരുമ്ബ് ധാരാളമുണ്ട്. വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും എള്ള് ഗുണകരമാണ്. എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. എള്ളിലടങ്ങിയ ഒമേഗ ഫാറ്റി ആസിഡുകള്‍ മുടി വളരാന്‍ സഹായിക്കുന്നു. മാത്രമല്ല, മുടി നരയ്ക്കുന്നതിനെയും തടയുന്നു.
https://www.facebook.com/Malayalivartha