കൊളസ്‌ട്രോള്‍ ഉണ്ടാകുമെന്ന് ഭയന്ന് മുട്ട, പാല്‍, മാംസം എന്നിവ നിങ്ങള്‍ ഒഴിവാക്കാറുണ്ടോ!, എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ
പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. മെലിഞ്ഞവരില്‍ പോലും ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഉണ്ട്. മിക്കവരും കൊളസ്‌ട്രോളിനെ ശരീരഭാരം, കൊഴുപ്പ് എന്നിവയുമായാണ് ബന്ധപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ കൊളസ്‌ട്രോളിനെ കൊഴുപ്പുമായി ബന്ധപ്പെടുത്തരുതെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കര്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇതേ കുറിച്ച് പറയുന്നത്.
കൊളസ്‌ട്രോളിനെ ലിപ്പോപ്രോട്ടീന്‍ എന്നറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ കൊഴുപ്പും പ്രോട്ടീനും ചേര്‍ന്നതാണ്. കൊളസ്‌ട്രോളിനെ നല്ലത്, ചീത്ത, വളരെ ചീത്ത കൊളസ്‌ട്രോള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എച്ച്ഡിഎല്‍ നല്ല കൊളസ്‌ട്രോള്‍ ആണെന്നും കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും കുറവാണെന്നും അതുവഴി ഹൃദയത്തെ സംരക്ഷിക്കും എന്നും പറയുന്നുണ്ട്.
മറുവശത്ത്, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍, എച്ച്ഡിഎല്ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ കൊഴുപ്പ് ഉണ്ട്. ഇതിനെയാണ് മോശം കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്നത്, പക്ഷേ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല.
വിറ്റാമിന്‍ ഡി സമന്വയിപ്പിക്കുക, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍, ഊര്‍ജ്ജം സൃഷ്ടിക്കാന്‍ സഹായിക്കുക തുടങ്ങിയ നിരവധി റോളുകള്‍ ഇതിനുണ്ടെന്നും റുജുത പറഞ്ഞു. വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (വിഎല്‍ഡിഎല്‍) ഇത് വളരെ മോശം കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നു.
ഇതിനെ പൂര്‍ണ്ണമായും കൊഴുപ്പായി കണക്കാക്കാമെന്നും ഇതിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലതെന്നും അവര്‍ പറയുന്നു. കൊളസ്‌ട്രോള്‍ ഉണ്ടാകുമെന്ന് ഭയന്ന് ചിലര്‍ മുട്ട, പാല്‍, മാംസം എന്നിവ ഒഴിവാക്കാറുണ്ട്. ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. കൊഴുപ്പ് ഉണ്ടാകുമെന്ന് പേടിച്ച് നിലക്കടല, കശുവണ്ടി, തേങ്ങ എന്നിവ ഒഴിവാക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു. എപ്പോഴും ഭക്ഷണത്തില്‍ അളവാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha