ശ്രദ്ധിക്കുക, ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയൊക്കെ
ജീവിതശൈലി രോഗങ്ങള്‍ കൂടി വരുന്ന ഇക്കാലത്ത് ഭക്ഷണക്കാര്യത്തിലുള്ള ശ്രദ്ധ ഏറെ പ്രധാനമാണ്. എപ്പോള്‍ എന്തു കഴിക്കണമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കേണ്ടത്. ഇന്നത്തെക്കാലത്ത് എളുപ്പത്തില്‍ കഴിക്കാന്‍ വേണ്ടി മിക്കവരും കരുതുന്ന ഒന്നാണ് ബ്രഡും ജാമും. എന്നാല്‍ ഇത് ആരോഗ്യത്തിന് ഗുണകരമായ ഒന്നുമില്ലാത്ത ഭക്ഷണമാണിത്, കൂടാതെ അനാരോഗ്യകരവുമാണ്.
ഒരാളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണമാണ് പാല്‍. എല്ലാ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പാല്‍ ഒരു സമീകൃതാഹാരമാണ്. പക്ഷേ അത് ഉച്ച നേരത്ത് കുടിക്കുന്നത് നല്ലതല്ല. രാവിലെയും രാത്രിയുമാണ് പാല്‍ കുടിക്കേണ്ടത്.
പാലിലെ പോഷകങ്ങള്‍ ശരീയായ രീതിയില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് രാത്രിയില്‍ കിടക്കുന്നതിന് മുമ്ബ് പാല്‍ കുടിക്കുമ്പോഴാണ്. ചിലര്‍ ഉച്ചഭക്ഷണം ഒഴിവാക്കി ചിപ്സ് പോലെയുള്ള കൊറിക്കുന്ന ഭക്ഷണം മാത്രമായി ചുരുക്കാറുണ്ട്.
ഡയറ്റിങ്ങിന്റെ പേരിലും മറ്റും കാണിക്കുന്ന ഈ ശീലം വിപരീതഫലമാണ് ഉണ്ടാക്കുക. ഉച്ച ഭക്ഷണത്തിന് ധാരാളം അന്നജം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ചിപ്സ് കഴിക്കുന്നത് തീര്‍ത്തും അനാരോഗ്യകരമാണ്.
https://www.facebook.com/Malayalivartha